ഉറങ്ങിപ്പോയോരു മനസ്സിന്!

2.25.2009

ഉള്ളിലിരുന്നു പിടക്കുന്നതെന്തെന്നറിയില്ല,
എന്തിനെയാണ് തേടുന്നതെന്നുമറിയില്ല,
ഒരുപാടലഞ്ഞിരുന്ന മനസ്സിന്നു,
നിശ്ചലമായതെന്തേയെന്നറിയില്ല.

ദിവാസ്വപ്നങ്ങള്‍ക്കിന്നു ചിറകില്ല,
പ്രഭാതങ്ങള്‍ക്കുണര്‍വില്ല,
ചിന്തകള്‍ ചക്രം തിരിക്കുവാനില്ലാതെ,
പൊടിപിടിച്ചുവോ തലച്ചൊറെന്നു സംശയം!

എല്ലമുണ്ടായിട്ടും ഇല്ലാത്തതിന്റെപേരില്‍,
പോര്‍വിളികൂട്ടി മനസ്സോരിക്കല്‍,
ദിനവും കിട്ടുന്ന തിരിച്ചറിവുകള്‍ ചൊല്ലി,
ഇന്നു ജീവിച്ചതെ ഭാഗ്യം!

മരവിച്ചൊരു മനസ്സിനെ ഉണര്‍ത്താന്‍,
പോകണം ഒരു യാത്ര ഗ്രഹാതുര്ത്വത്തിലേക്കു.
അല്ലെങ്കില്‍ ഒരു ചിരിമാതിയാവും,
കൂട്ടുകാരോടുകുടെയൊരു ചിരി!

നല്ല പാതിക്കു

2.11.2009



നിന്‍ ജനലോരത്ത് വന്നു,
നിന്നെ നോക്കി ചിരിക്കുന്ന,
നറുനിലാവാണു ഞാനെന്നു,
ചൊല്ലിയ, പ്രിയ കൂട്ടുകാര,

പിച്ചവെച്ചു നടത്തിയ,
കൈകള്‍കൊണ്ട് അച്ഛനെന്‍,
കരതലം നിന്നെയേല്‍്പ്പിച്ചപ്പോള്‍,
പുഞ്ചിരിച്ചു, നമ്മോടൊപ്പം എല്ലാവരും.

ചിരികള്‍കിടയിലോരോ കൊച്ചു,
പിണക്കങ്ങള്‍ക്കൊടുവില്‍, എന്നോടു
കൂടുമോയെന്നോരെന് , ചോദ്യത്തിന്
പുഞ്ചിരികൊണ്ട് ഉത്തരം നല്കുന്ന കൂട്ടുകാരാ,

സായംസന്ധ്യകളില്‍, നിന്‍ കൈപിടിച്ച്,
കുളിര്‍കാറ്റേറ്റു നടക്കുമ്പോള്‍,
എന്നുളില്‍ നിറയുന്നു,
പ്രണയം!

വരികള്‍ തെറ്റിച്ചു നീ, പാടിയ പാട്ടുകള്‍,
തിരുത്തവേയെന്നെ നീ, ഒളികണ്ണിട്ടു നോക്കുമ്പോഴും,
എന്നുളില്‍ നിറയുന്നു,
പ്രണയം!

പറയാന്‍ മറന്നോരായിരം,
പകല്ക്കിനവുകളിലെല്ലാം നീ മാത്രം,
അവയെന്നെന്നുമെന്‍ ഹൃദയത്തില്‍ പെയ്തത്,
നിന്നോടുള്ള പ്രണയം!
 
നിലാവ് © 2008. Template by BloggerBuster.