പോസ്റ്റിങ്ങ്‌ മാനിയ .....

7.24.2008

ഇങ്ങനേം ഒരു അസുഖമുണ്ടെന്ന് ഇപ്പൊ മനസിലായി. കഴിഞ്ഞ രണ്ടു മണിക്കുറായി ഞാന്‍ കടിച്ചമര്ത്തിയും, വിഴുങ്ങിയും ഒക്കെ പിടിച്ചു നിര്‍ത്താന്‍ നോക്കി പറ്റുന്നില്ല....രാവിലെ കമ്പ്യൂട്ടറിന്റെ മുന്പില്‍ ഇരുന്നപ്പോ തുടങ്ങിയതാണ്‌ ഈ അസ്കിത...


കുട്ടന് ഇന്നലെയെ സ്ഥിതി വഷളാവുമെന്നു മനസിലായി എന്ന് തോനുന്നു..അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കണേ എന്ന് പറഞ്ഞിരുന്നു..എന്നിട്ടും...പിടിച്ചുനിര്‍ത്താന്‍ പറ്റുന്നില്ല... എന്താ ചെയ്യാ എന്റ്റീശ്വരാ..


"കിട്ടുന്ന സമയം കളയാതെ സര്ട്ടിഫികേഷനു വേണ്ടി പഠിക്കണം" ..കുട്ടന്‍ പറഞ്ഞതാ....പറയാന്‍ എളുപ്പമാ. എന്റെ കഷ്ടപാട് എനിക്കല്ലേ അറിയൂ ..പാവം ഞാന്‍..


ലൈബ്രറിയില്‍ പോയി പത്രം വായിച്ചു, കാന്റീനില്‍ പോയി ചായ കുടിച്ചു, റെസ്റ്റ് റൂമില്‍ പോയി ഫ്രെഷ് ആയി...എന്നിട്ടും എന്താ മാറാത്തെ...എനിക്ക് സങ്കടം വരുന്നു....പഠിച്ചാല്ലല്ലേ അടുത്ത മാസം പരീക്ഷ എഴുതാന്‍ പറ്റു....

"സോളാരിസ് 10ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍" പിടിഫ് എന്നെ ഇളിച്ചു കാണിച്ചു കളിയാക്കുന്നു..അയ്യോ എനിക്ക് സഹിക്കാന്‍ വയ്യായേ ..


ചെയ്യാന്‍ പോവുന്ന തെറ്റിനെ പറ്റി കുറ്റബോധമുള്ളത് കൊണ്ട് കുട്ടന് മെയില് അയച്ചു..അറിയിക്കാന്‍..എന്തായാലും..ആരെങ്കിലും..അറിഞ്ഞിരികുന്നത് ഒരാശ്വാസമല്ലേ..



അങ്ങനെ മണിക്കൂറുകളായി പിടിച്ചു നിര്‍ത്തിയ.." പോസ്റ്റണം ... പോസ്റ്റണം " എന്നുള്ള പോസ്റ്റിങ്ങ്‌ മാനിയ ..ഞാനിവിടെ ' പോസ്റ്റി 'തീര്കുന്നു...


ഇനി സമാധാനമായിട്ട് പടിക്കാല്ലോ ...

3 comments:

അജയ്‌ ശ്രീശാന്ത്‌.. said...

ഹൊ.. എന്നിട്ട്‌....
പഠിച്ചുതീര്‍ത്തോ..
ആവോ..???? :)

siva // ശിവ said...

എന്നിട്ട് പഠിച്ചോ...

ഇനി എനിക്കും മെയില്‍ ചെയ്യൂ...ഞാനും അറിഞ്ഞിരിക്കാം വെറുതെ...

സസ്നേഹം,

ശിവ.

Rare Rose said...

ഹി..ഹി...മാനിയകള്‍ വരുത്തിവക്കുന്ന പൊല്ലാപ്പേ...എന്തായാലും വീണ്ടും മാനിയ തല പൊക്കണേണു മുന്‍പ് സമാധാനായി പഠിച്ചു തീര്‍ത്തോളൂ ട്ടോ...:)

 
നിലാവ് © 2008. Template by BloggerBuster.