" ആഹ, ശാന്തികുട്ടി ഊണു കഴിക്ക്യണോ!", അപ്പുറത്തെ വീട്ടിലെ അമ്മൂമ്മയുടെ കുശലാന്വേഷണം.
അമ്മൂമ്മ ദിവസവുമുള്ള വര്‍ത്തമാനം പറച്ചിലിന് എത്തിയതാണ്. അടുക്കള പണിയൊക്കെ കഴിഞ്ഞ്, ഓഫീസില്‍ പോവാത്ത അമ്മമാരും അമ്മൂമ്മമാരും കൂടി ഒരു 'വട്ട മേശ' സമ്മേളനം പതിവാണ്. ഇന്നിപ്പോ ഞങ്ങളുടെ വീടാണ് വേദി എന്ന് തോനുന്നു.
"ഞാന്‍ വല്യ സ്കൂളിലയില്ലേ അമ്മൂമ്മേ, 12 മണിക്ക് സ്കൂളില്‍ പോണം", തിരക്കിട്ട് ഊണു കഴിക്കുന്നതിന്റെ ഇടയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.
യു.പി സ്കൂളുകാര്‍ക്ക് 12.30 മുതല്‍ വൈകുന്നേരം 5 മണി വരെ ആണ് ക്ലാസ്സ്. അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സ് വരെ 'വല്യ' ഹൈ സ്കൂളിലാണ് പഠിക്കേണ്ടത്. അവിടെ ചേര്ന്നതിന്റ്റെ ഒരു സന്തോഷം ചില്ലറയൊന്നുമല്ലാരുന്നു. നാലാം ക്ലാസ്സില്‍ വെച്ച്, കമ്പി വേലിക്കരികെ പോയി 'വല്യ സ്കൂളിലെ അദ്ഭുതലൊകം' നോക്കി നിന്നു, സ്വന്തം 'ചെറിയ' (എല്‍.പി) സ്കൂളില്‍ ബെല്ലടിച്ചത് കേള്ക്കാത്തതിന്റ്റെ പേരില്‍, ഹംസ മാഷ് തല്ലിയവരുടെ കൂട്ടത്തില്‍ ഈ 'ഞാനും' ഉണ്ടാരുന്നു.
"ഇനി അഞ്ചു കൊല്ലം കഴിയുമ്പോ ശാന്തികുട്ടി പത്ത്തിലാവൂല്ലോ! ", എന്ന് അമ്മൂമ്മ.
അതെ, 'അഞ്ച് - ഡി' യിലാണ് ഞാന്‍ ചേര്ന്നെക്കുന്നതു.
സ്കൂളിലേക്ക് നടക്കുന്ന വഴിക്ക്, പത്തില്‍ പഠിക്കുന്ന നിഷ ചേച്ചിയെ കണ്ടു. ' പത്തിലാവുമ്ബൊള്് ഞാന്‍ എങ്ങനിരിക്കും ', എന്ന് ദിവാസ്വപ്നം കണ്ടുകൊണ്ട് ഞാന്‍ സ്കൂളില്‍ എത്തി.
സ്കൂളില്‍ സ്ഥലം തികയാത്തതുകൊന്ട്, സ്റ്റേജില്‍ ആണ്, 'അഞ്ചു - ഡി' പ്രവര്ത്തിചിരിന്നത്. അസംബ്ലി കഴിഞ്ഞ്, ക്ലാസ് ടീച്ചര്‍ വേലായുധന് മാഷ് എല്ലാരേം ക്ലാസില്‍ കൊണ്ടാക്കി. അടുത്ത പിരീഡ് സയന്‍സ് ആണ്, സണ്ണി മാഷ് വരും.
സണ്ണി മാഷ് വന്നു, കണ്ടു, കീഴടക്കി!....അതാണ് സത്യം.
ആദ്യത്തെ ക്ലാസ്സില്‍ തന്നെ മാഷ് എല്ലാ കുട്ടികളെയും വാക്ചാതുരികൊന്ട് കയ്യിലെടുത്തു. മാഷ് പാഠപുസ്തകം പഠിപ്പിക്കുന്നതിനൊപ്പം, എല്ലാ ആഴ്ചയും 50 ചോദ്യങ്ങള്‍ ഉത്തരം സഹിതം പറഞ്ഞുതരും, ഓരോ മാസവും ഒരു ജനറല്‍ ക്നോലെഡ്ജ് ക്വിസ് നടത്തും. ഉത്തരം പറയാന്‍ ഓരോ ബെന്ച്ചുകാര്ക്കും അവസരം ഉണ്ടാകും. ഏറ്റവും കൂടുതല്‍ ഉത്തരം പറഞ്ഞ, കൂടുതല്‍ പോയിന്റ് വാങ്ങിക്കുന്ന ബെന്ച്ച്ചുഖ്ാര്ഖ്ഖ്ു കാരമില്ക് മിട്ടായി സമ്മാനം. ഓരോ ആഴ്ച്ചയും പറഞ്ഞുതരുന്ന ചോദ്യങ്ങളുടെ ഉത്തരം, മാഷ് പറയുന്നതിന് മുന്‍പേ പറയുന്നവര്‍ക്ക്, സ്പെഷ്യല്‍, അപ്പോതന്നെ കിട്ടും മുട്ടായി. ഇങ്ങനെ കിട്ടുന്ന മിട്ടയികള്‍ ഒരു 'സ്റ്റാസ് സിംബല്‍' ആയിത്തീര്‍ന്നു പിന്നീട്.
മാഷ് പിന്നെ, വേറൊരു നിബന്ധന വെച്ചു, "പരീക്ഷക്ക് എല്ലാരും അമ്പതില്‍ അമ്പതും വാങ്ങിക്കണം". മാഷിന്റെക്ലാസ് ഇഷ്ടമാ, സയന്‍സ് പഠിക്കാന്‍ ഇഷ്ടമാ, എന്നൊക്കെ പറഞ്ഞതുകൊണ്ട് മാത്രമായില്ല. പരീക്ഷക്ക് മുഴുവന്‍ മാര്‍ക്ക് വാങ്ങിക്കുന്നവരയിരിക്കും മാഷിന്റെ പ്രിയപ്പെട്ട ശിഷ്യര്‍ എന്ന്.
ഇതു കേട്ടതും, നാലാം ക്ലാസ്സിലെ ക്രിസ്മസ് പരീക്ഷക്ക് കിട്ടിയ '13 ' ആം റാങ്കും, ആ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അച്ഛനെക്കൊണ്ട് ഒപ്പിടീപ്പിക്കാന്‍ പെട്ട പാടും എന്റെ മനസ്സില്‍ മിന്നി മറഞ്ഞു. ഇങ്ങനൊരു ഡയലോഗ്, നാലാം ക്ലസ്സുവരെ ഉള്ള എന്റെ സ്കൂള്‍ ജീവിതത്തില്‍ ഒരു ടീച്ചറും പറഞ്ഞിട്ടില്ല. ഞാന്‍ ജിഷയെയും സന്ഗീതയെയും ഒക്കെ നോക്കി. അവര്‍ക്കു വല്യ ഭാവ വ്യത്യാസമൊന്നുമില്ല.
'ഓ, അവരൊക്കെ പഠിപ്പിസ്റ്റുകള്‍ ആണല്ലോ ', ഞാനോര്‍ത്തു , ' ഞാനാനെന്കില്‍ പഠിപ്പിസ്റ്റ് ആയുമില്ല, പഠിക്കാത്ത ഇസ്റ്റ് അല്ലതാനും'. അതുകൊണ്ട് തീരുമാനിച്ചു, പരീക്ഷയുടെ തലേന്ന് തലകുത്ത്തിമാരിഞ്ഞും , ഒന്നും മനസിലവുന്നില്ലേ എന്ന് അപ്പൊ കിടന്നു കരഞ്ഞാലോന്നും രകക്ഷയില്ല, അഭിമാന പ്രശ്നമാണ്. അങ്ങനെ ഞാന്‍, ഓണപരീക്ഷക്ക് സയന്‍സില്‍ അമ്പതില്‍ അമ്പതും വാങ്ങിക്കാന്‍ കച്ചകെട്ടിയിറങ്ങി.
അതുവരെ ഉള്ള ദിവസങ്ങളില്‍, 'സ്കൂള്‍ തുറന്നല്ലേ ഉള്ളു ഒന്നും പഠിക്കാന്‍ ഇല്ലെന്ന', നമ്പര്‍ ഇറക്കി കളിച്ചു നടന്ന കൊച്ചിന്, ഇതെന്തു പറ്റിയെന്നു, അമ്മ അത്ഭുദപെട്ടു. ഉച്ചക്ക് 12 മണിക്ക്, സ്കൂളില്‍ പോവണ്ട ഞാന്‍, 11.45ക്കലിന്, പെട്ടന്ന് ബോധോദയം ഉണ്ടായി, സംസകൃതത്തിന്റെ ഒറ്റവര ക്കൊപ്പി , ഒറ്റശ്വാസത്തിനു എഴുതിയും, ഇന്ഗ്ലിഷിന്റെ ഇരട്ടവരകൊപ്പി, "അമ്മേടെ കൈയ്യക്ഷരം എന്ത് ഭംഗിയാ", എന്ന് സോപ്പിട്ടു ചിലപ്പോഴൊക്കെ അമ്മയെകൊണ്ട്, എഴുതിപ്പിച്ചും, സ്കൂളിലെക്കൊടും.
അതേ ഞാനിതാ, രാവിലെ, രാവിലെ പുസ്തകമെടുത്തു പഠിക്കുന്നു. പറ്റുന്ന ഒച്ചയില്‍ അലച്ചു-വിളിച്ചാണ് പഠിത്തം. ഉറക്കെ വായിച്ചു പഠിക്കണം എന്ന് അച്ഛന് എപ്പോഴും പറയുന്നതല്ലേ!
അങ്ങനെ, 'അന്നന്ന് പഠിപ്പിക്കുന്നത് - അന്നന്ന് പഠിക്കുന്ന', കുട്ടിയായി ഞാനും. സയന്‍സ് പഠിച്ചു കഴിഞ്ഞു , ബാകിയുള്ള വിഷയങ്ങളും പഠിക്കാം എന്ന് തോന്നി ഒരു ദിവസം. അങ്ങനെ, 'അന്നന്ന് പഠിപ്പിക്കുന്നത് എല്ലാം - അന്നന്ന് പഠിക്കുന്ന' , നല്ല കുട്ടിയായി ഞാനും.
മകള്‍ ഇത്ര 'നല്ല' കുട്ടിയയ്തു കണ്ട് ടയിനിംഗ് ടേബിളിന്റെ ഓരതിരുന്നു പഠിച്ചിരുന്ന കുട്ടിക്ക്, അച്ഛന്, പുതിയ, രണ്ടു ഡ്രോ ഒക്കെയുള്ള മേശ വാങ്ങിച്ചുകൊടുത്തു. അത്, എന്റെ 'പാഠന ചരിത്രത്തില്‍' , വന്‍ മാറ്റത്തിന് കാരണമായി.
അങ്ങനിരിക്കെ, ഒരു ദിവസം, അടുത്ത മാസത്തെ ക്വിസിനുള്ള ചോദ്യോത്തരങ്ങള്‍ സണ്ണി മാഷ് പറഞ്ഞുതരികയയിരുന്നു.
"ലോകത്ത് ഏറ്റവും കൂടുതല്‍ ഉലപ്പാതിപ്പിക്കപ്പെടുന്നകിഴങ്ങ് വര്‍ഗം ഇത്?", ചോദ്യം പറഞ്ഞിട്ട് മാഷ് എല്ലാരേം ഒന്നു നോക്കി.
അറിയാവുന്നവര്‍ക്ക് ഇപ്പൊ ഉത്തരം പറഞ്ഞു, മിട്ടായി സ്വന്തമാക്കാം. ക്ലാസ്സിലെ പലരും ഇപ്പോതന്നെ അഭിമാന ചിന്ഹമായ ആ മിട്ടായി നേടിക്കഴിഞ്ഞിരിക്കുന്നു.
"ഉരുള ക്കിഴങ്ങ്" , പതുങ്ങിയ ശബ്ദം കേട്ട മാഷ്, ആളെ തപ്പി.
അതേ, ഈയുള്ളവള്‍ തന്നെ. മാഷിന്റെ മുഖത്തെ ചിരി കണ്ടപ്പോ മനസിലായി ഉത്തരം ശരിയായെന്നു.
"ഉരുള കിഴങ്ങാണെന്നു പറയാന്‍ എന്താ കാര്യം?, സണ്ണി മാഷ്.
ഒരുത്തരമെന്കിലും പറഞ്ഞു, മിട്ടായി കിട്ടാന്‍ പോവുന്നതിന്റെ സന്തോഷത്തില്‍ നിന്ന എന്റെ മുഖമൊന്നു മങ്ങി. ഇങ്ങനൊക്കെ ചോദിച്ചാല്‍ എന്തുത്തരം പറയും!. പ്രത്യേകിച്ച് വേറെ ഒരു കാരണവും ആലൊചിചിട്ട് കിട്ടതതുകൊന്ട്, ഞാന്‍ പറഞ്ഞു, " ഉരുള കിഴങ്ങ് എനിക്ക് ഇഷ്ടമായത് കൊണ്ട് പറഞ്ഞതാ മാഷേ!".
ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി. ഇതത്ര വല്യ ചമ്മല് ഒന്നുമല്ലെന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പിടിച്ചു നിന്നു.അങ്ങനെ ഒരു പുതിയ വിളിപെരര് ഞാന്‍ നേടിയെടുത്തു!
ദിവസങ്ങള്‍ അങ്ങനെ കടന്നു പോയപ്പോള്‍, ഓണപ്പരീക്ഷ വന്നു. സയന്‍സിന്റെ ചോദ്യ പേപ്പര്‍ കിട്ടിയപ്പോള്‍, എല്ലാ ചോദ്യങ്ങളുടെ ഉത്തരവും അറിയാം, ഒരെണ്ണം ഒഴികെ!
* വിട്ടു പോയ ഭാഗം പൂരിപ്പിക്കുക (1 മാര്‍ക്ക്)
മരങ്ങളുടെ വളര്‍ച്ച _______ ആണ്. (നിശ്ചിതം, അനിശ്ചിതം).
ബാക്കി എല്ലാം എഴുതി കഴിഞ്ഞു , പക്ഷെ ഇതു മാത്രം ഒരു 'നിശ്ചയമില്ല'. എന്റെ 'ബ്രെയിന്‍' വര്‍ക്കു ചെയ്യാന്‍ തുടങ്ങി ; ' നിശ്ചയമില്ല' എന്ന് വെച്ചാല്‍ 'അറിയില്ല', അപ്പൊ 'നിശ്ചിതം' എന്ന് വെച്ചാല്‍ 'അറിയും'.അതായതു 'മരങ്ങളുടെ വളര്‍ച്ച അറിയാം'. എന്തായാലും മരങ്ങള്‍ വളരുന്നത് നമ്മുക്ക് കണ്ടാല്‍ അറിയാവുന്ന കാര്യമല്ലേ!.
ബെല്ലടിക്കാന്‍ ഒരു മിനിട്ട് ബാക്കിയുള്ളപ്പോള്‍, ഞാന്‍ എഴുതിവെച്ചു, 'മരങ്ങളുടെ വളര്‍ച്ച നിശ്ചിതം ആണ്.'
പുറത്തിറങ്ങിയപ്പോള്‍, കൂട്ടുകാരെല്ലാം കൂടി ചര്‍ച്ച നടക്കുകയാണ്, 'ആര്‍ക്കൊക്കെ അമ്പതു കിട്ടും/ഇല്ല ' എന്നതിനെ പറ്റി. ഇല്ല, ഞാന്‍ പോയില്ല അങ്ങോട്ട്!. എങ്ങാനും 'നിശ്ചിതം' തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, താങ്ങാന്‍ പറ്റില്ല.
വീട്ടിലെത്തി, പുറകിലുള്ള അലക്കുകല്ലില് 'ഏകാന്തതയില്‍' ഞാന്‍ ഇരുന്നു ടെന്‍ഷന്‍ അടിച്ചു. പുറകെ, ചോദ്യപെപരും കൊണ്ട് അമ്മ വന്നു.
"ഒന്നാമത്തെ ചോദ്യത്തിന് എന്താ ഉത്തരം എഴുതിയെ?", അമ്മ തുടങ്ങി.
അങ്ങനെ ഓരോ ചോദ്യവും കടന്നു, നമ്മുടെ 'വില്ലന്റെ' അടുത്തെത്തി!
"നിശ്ചിതം/അനിശ്ചിതം, നീ എന്താ എഴുതിയെ?", അമ്മ.
"മരങ്ങളുടെ വളര്‍ച്ച നിശ്ചിതമല്ലെ അമ്മേ?", എന്റെ ചോദ്യത്തിലെ ദൈന്യതയും, എന്റെ ഉത്തരവും കെട്ട് അമ്മ ചിരിച്ചു പോയി.
'അനിശ്ചിതമാനത്രേ!'.അച്ഛനും അമ്മയും, തറപ്പിച്ചു പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചില്ല.
ഓണം വെക്കേഷന്്, കഴിഞ്ഞു , ക്ലാസ്സില്‍ ചെല്ലുന്നവരെ ഞാന്‍ പ്രാര്ത്തിചു, 'സണ്ണി മാഷ് "നിശ്ചിതം", ആണെനു പറയണേ!'
എല്ലാവരും "അനിശ്ചിതം" ആയതുകാരണം, എന്റെ ഉത്തര കടലാസ്സില്‍ 49. മുഴുവന്‍ മാര്‍ക്കും വാങ്ങിക്കാന്‍ സാധിക്കാത്തവരെ എല്ലാം മാഷ് പ്രോത്സാഹിപ്പിച്ചു, "അടുത്ത പ്രാവശ്യം മുഴുവന്‍ വാങ്ങിക്കണം!".
ക്രിസ്മസ് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍, സണ്ണി മാഷ് വരാന്തയില്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ഓടിച്ചെന്നു, "മാഷേ ഈ പ്രാവശ്യം എനിക്കും അമ്പതില്‍ അമ്പതു കിട്ടും".
"മിടുക്കി, നന്നായി പഠിക്കണം ട്ടോ എപ്പോഴും", മാഷ് പറഞ്ഞു.
അങ്ങനെ, ആ 13-ആം, രാന്കുകാരി, ക്ലാസ്സിലെ ഒന്നാം രാന്കുകാരിയായി.
** ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട മാഷിനുവേണ്ടി.
മരങ്ങളുടെ വളര്‍ച്ച _____ (നിശ്ചിതം, അനിശ്ചിതം) ?
10.31.2008
തരംതിരിച്ചപ്പോള്‍
ഓര്‍മകള്‍ക്കെന്തു സുഗന്ധം
Subscribe to:
Post Comments (Atom)
6 comments:
അങ്ങനെ സയന്‍സ് മാഷ് കാരണം ഒന്നാം റാങ്ക് വാങ്ങിയല്ലേ..നല്ല കുട്ടി.
പോസ്റ്റ് ഇഷ്ടായി..
നല്ല പോസ്റ്റ്.
സണ്ണിമാഷിനെപ്പോലെ ഉള്ള അദ്ധ്യാപകര്‍ ആണ് എല്ലാ സ്കൂളുകളിലും വേണ്ടത്.
സ്ണേഹം കൊണ്ട് കുട്ടികളെ കയ്യിലെടുക്കാന്‍ കഴിവുള്ളവര്‍.
സ്കൂള്‍ കാലഘട്ടം ഓര്‍മ്മിപ്പിച്ചു, ഈ പോസ്റ്റ്.
:)
അദ്ധ്യാപകർക്കും അവരുടെ പഠനരീതിക്കും കുട്ടികളിൽ ചെലുത്താവുന്ന സ്വാധീനത്തിന്റെ ശരിക്കുള്ള ഒരു ഉദാഹരണം ഈ പോസ്റ്റ്. വളരേ നന്നായി
Sunny maashaanalle appo thante onnam rankinte chakram karakkivittathu...good...pakshe aaril (6th std) naan varumbol sunny mash undaayirunnilla undaayirunengil naan scienceilum koode pidichu ninene...
thanks a lot for the B'day wishes...
നല്ല പോസ്റ്റ്.
@ സ്മിത : നന്ദി.
@ ശ്രീ : തീര്‍ച്ചയായും. മാഷിന്റെ പ്രചോദനം കൊണ്ട്, ക്ലാസ്സില്‍ മിക്കവാറും എല്ലാവരും നല്ല മാര്‍ക്ക് വാങ്ങിച്ചു.
@ ലക്ഷ്മി : നന്ദി.
@ബുദ്ധ : :)
@ ശിഹാബ് : നന്ദി.
Post a Comment