" മഴ മഴ ...കുട കുട,
മഴ വന്നാല്‍ സെന്റ് ജോജ് കുട !"
അതെ, ഇതു 'മഴ വന്നാല്‍ പോപ്പിയും ജോണ്‍സും' കുട ഉണ്ടാവുന്നതിനുള്ള മുന്‍പുള്ള സംഭവമാണ്.
നാല് വയസുകാരി ശാന്തിയും ചിങ്കുവും നര്സറിയില്‍് നിന്നു തിരിച്ചു വരുകയാണ്, വൈകുന്നേരം. എന്നത്തേയും പോലെ അകമ്പടിയായി അമ്മയുമുണ്ട്.
ചെറിയ ചാറ്റല്‍ മഴ ഉള്ളതുകൊന്ട് ഞങ്ങള്‍ രണ്ടു പേരും നിറയെ പൂക്കള്‍ ഉള്ള കുടയോക്കെ പിടിച്ചു, ആടി പാടി, ഓടിയും ചാടിയും , പുറകെ ഞങ്ങടെ ബാഗ്/വാട്ട ബോട്ടി (വാട്ടര്‍ ബോട്ടിലിന് അന്ന് അങ്ങനാരുന്നു പേരു! ) ഒക്കെ പിടിച്ച് അമ്മയും നടക്കും. ഈ കാഴ്ച കണ്ട് പലരും വിചാരിച്ചു ഞാനും ചിങ്കുവും അമ്മേടെ മക്കള്‍ ആണെന്ന്. ചോദിക്കുന്നവര്‍ക്കൊക്കെ, ഞങ്ങള്‍ തിരുത്തികൊടുക്കും, "ചിങ്കു ഉമ്മിടെം ബാവേടെം മോളാ", എന്ന്.
യുനിവേഴ്സിറ്റി കാമ്പസില്‍, അടുത്തടുത്ത ക്വൊട്ടെര്സുകളിലാണ്, ഞങ്ങള്‍ താമസിച്ചിരുന്നത്. വീടിന്റെ, വരാന്തയില്‍ അരഭിത്തിയില്‍, അള്ളി പിടിച്ചു നില്ക്കാന് തുടങ്ങിയപ്പോ മുതലേ ഞങ്ങള്‍ കൂട്ടുകാരാണ്. പുതുതായി മുളച്ച രണ്ടേ രണ്ടു പല്ലു കൊണ്ട്ട്, അരഭിത്തിയുടെ മുകളിലുള്ള, മരത്തിന്റെ ഫ്രേമില്‍ കടിച്ചു പെയിന്റ് തിന്നുക എന്നത്, ഞങ്ങളുടെ ഹോബ്ബി ആയിരുന്നു എന്നാണ് കെട്ടു കേള്‍വി!
എനിക്ക് ഉമ്മി ഉണ്ടാക്കിയ പത്തിരി/നെയ്ച്ചൊരു, പിന്നെ വല്ലപ്പോഴും കുപ്പി ഗ്ലാസില്‍ കലക്കി തരുന്ന 'മഞ്ഞ തണുത്ത വെള്ളം' അഥവാ 'ക്വാഷ്' , ഇതൊക്കെ ഒത്തിരി ഇഷ്ടം. ചിന്കൂനു, അമ്മ ഉണ്ടാക്കുന്ന ദോശ, ഇഡലി, പുട്ട് ഒക്കെ മതി. "ചിന്കൂനു മോട്ടയുണ്ടല്ലോ", എന്നുള്ള എന്റെ സ്ഥിരം പല്ലവി കെട്ട് മടുത്ത് പക്കാ വെജിറ്റേറിയന്‍് ആയ അമ്മയും അച്ഛനും വീട്ടില്‍ മൊട്ട ഒമ്ലെറ്റ്/പുഴുങ്ങിയത് ഒക്കെ ഉണ്ടാക്കാന്‍ തീരുമാനിച്ചു!
കഞ്ഞീം കറീം വെച്ചു കളിക്കുന്നതയിരുന്നു, ഞങ്ങളുടെ മെയിന്‍ കളി. ശീമ കൊന്നയുടെ കമ്പോക്കെ ഒടിച്ച്, കെട്ടി, അമ്മേടെ ഒരു പഴയ സാരി അതിന്റെ മുകളിലിട്ട് ടെന്റ് ഉണ്ടാക്കുക, വീടിനു മുന്നില്‍ ക്രിക്കറ്റ് കളിക്കുന്ന ചേട്ടന്മാര്ക്ക്, ഫോറും സിക്സും ഒക്കെ അടിച്ച് കാണാതെ പോവുന്ന പന്ത്, മാവിന് ചുവട്ടിലെ കുറ്റികാട്ടില്‍ കേറി തപ്പി തിരഞ്ഞു കൊടുക്കുക, ഒടിഞ്ഞു വീണു കിടക്കുന്ന മുരിങ്ങ മരത്തിന്റെ കൊമ്പില്‍ കേറി ഇരുന്നു സ്കൂടര്‍് ഓടിക്കുക( ആ കാലത്തു , അവിടെ ഒരാള്കെ സ്കൂടര്‍ ഉള്ളു, സ്കൂടര്‍ മാമന് !), അങ്ങനെ എണ്ണിയാല്‍ തീരാത്ത മറ്റു പല കളികള്‍.
മിക്കവാറും എല്ലാ കാര്യത്തിനും ഞങ്ങള്‍ ഒറ്റ കെട്ടാണ്. വളരെ അപൂരവമായി മാത്രം ഉണ്ടാവാറുള്ള പിണക്കങ്ങള്‍, വീടിനിടയില്‍ ഉള്ള മുറ്റം ഞങ്ങള്‍ ഭാഗം വെച്ചു തീര്‍ക്കും. മുറ്റത്തിനു നടുക്ക് ഒരു വര വരച്ച് "ഇത്രേം സ്ഥലം എന്റയാ", എന്ന് രണ്ടു പേരും അവകാശപെടും. പിന്നെ, "ഈ വരേടെ ഇപ്പുറത്തേക്ക് വന്നേക്കരുത്", എന്നൊരു ഭീഷണിയും. കുറച്ചു നേരം മിണ്ടാതിരുന്നു ബോര് അടിക്കുമ്പോള്‍, ഞങ്ങള്‍ നേരത്തെ പിണങ്ങിയരുന്നോ എന്ന് , അമ്മയ്ക്കും ഉമ്മിക്കും സംശയം തോന്നും വിധം, വീണ്ടും ഞങ്ങള്‍ കൂട്ട് കൂടും.
അങ്ങനിരിക്കെ, ഉമ്മീം ബാവയും കാമ്പസിന് അല്പം ദൂരെയായി സ്ഥലം വാങ്ങിച്ച് വീടുപണി തുടങ്ങി. ഒരു ഞായര്‍ ആഴ്ച വൈകുന്നേരം, മുറ്റത്ത് അരുണ്‍ ചേട്ടനും കൂടുകാരും ക്രിക്കറ്റ് കളിക്കുന്നു. ഞാനും ചിങ്കുവും, പന്ത് എടുത്തു കൊടുക്കാന്‍ നില്കുവാണ്. അമ്മേം ഉമ്മിയും, ചിന്കുന്റെ വീടിന്റെ സ്ടെപില് ഇരുന്നു വര്‍ത്തമാനം പറയുന്നു. അച്ഛനും ബാവയും ശശി മാമനും റോഡില്‍ നിന്നു എന്തോ സംസാരിക്കുന്നു.
"പഴം പൊരി ഉണ്ടാക്കി വെച്ചിട്ടുണ്ട്, എടുത്തു കഴിച്ചോ രണ്ടു പേരും", ഉമ്മി വിളിച്ചു പറഞ്ഞു. കേട്ട പാതി കേള്കാത്ത പാതി ഞങ്ങള്‍ ഓടി, അടുക്കളയിലേക്കു. കയ്യില്‍ പഴം പൊരിയും പിടിച്ച് പുറത്തേക്ക് ചാടിയിറങ്ങാന്‍ പോയപ്പോതെക്കും അമ്മ രണ്ടു പേരെയും പിടിച്ചു നിര്‍ത്തി. അതും തിന്നോണ്ട് കളിയ്ക്കാന്‍ പോവാന്‍ പറ്റില്ല. ധൃതിയില്‍ പഴം പൊരി വെട്ടി വിഴുങ്ങി ഞങ്ങള്‍ കളിയ്ക്കാന്‍ ഓടി.
കുറച്ചു കഴിഞ്ഞ, വാന്ച്ചു ചേട്ടന് അടിച്ച പന്ത് പരന്നു, അടുക്കളയുടെ പുറകിലുള്ള പറമ്പില്‍ പോയി വീണു. അതെടുക്കാന്‍ ചെന്നപോഴാണ് പഴം പൊരിയുടെ കാര്യം പിന്നെ ഓര്‍ത്തത്. എന്നോട് പന്ത് എറിഞ്ഞു കൊടുക്കാന്‍ പറഞ്ഞു, ചിങ്കു പറമ്ബിലുടെ, അടുക്കളയിലേക്ക് ഓടി. ഞാന്‍ പന്ത് എറിഞ്ഞു കൊടുത്ത്, മുന്ബിലെ വാതിലിലുടെ, അടുക്കളയിലേക്കു ഒടുന്നതിനിടക്കു ചിങ്കുന്റെ കരച്ചില് കേട്ടു.
ചെന്നു നോക്കിയപ്പോ, ഒരു വല്യ ചെമ്പില്‍ നിറയെ വെള്ളത്തില്‍ ചിങ്കു വീണു കിടക്കുന്നു. എഴുന്നെപ്പിക്കാന്‍ നോക്കീട്ട് എനിക്ക് പറ്റുന്നില്ല. "അമ്മേ, ഉമ്മി, ചിങ്കു വെള്ളത്തില്‍ വീണു", ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോതെക്കും ഞങ്ങളുടെ കരച്ചില് കേട്ട്, പുറതുണ്ടയിരുന്നവരെല്ലാം ഓടി വന്നു. ഉമ്മി ചിന്കുനെ എടുത്തു കൊണ്ടു പോയി ബെഡില്‍ കിടത്തി.
ചെമ്പില്‍ നിറയെ ചൂടു വെള്ളം ആയിരുന്നു, വീട് പണി നടക്കുന്ന സ്ഥലത്തു, പണിക്കാര്‍ക്കു കുടിക്കാന്‍ കൊണ്ടു പോവാന്‍ വേണ്ടി തിളപ്പിച്ച് വെച്ചത്. അടുക്കള കോലായില്‍, ആറാന്‍ വേണ്ടി വെച്ചിരിക്കുകയായിരുന്നു. ചിന്കുവിനു പൊള്ളിയിട്ടുണ്ടായിരുന്നു. ചിന്കുവിനെ ഹോസ്പിടലിലേക്ക് കൊണ്ടു പോയി.
ചിന്കുനു എന്തോ പറ്റി എന്നല്ലാതെ, എന്താ പറ്റിയത് എന്ന് എനിക്ക് മനസിലായിട്ടില്ലായിരുന്നു. മുറ്റത്ത് നിന്നു കരഞ്ഞോന്ടിരുന്ന എന്നോട് അപ്പുറത്തെ വീട്ടിലെ ഷീബ ചേച്ചി ചോദിച്ചു, "ശാന്തി കുട്ടി ചിന്കുനെ തള്ളിയിട്ടോ ? ". ചോദ്യം കെട്ട് ഞാന്‍ ഞെട്ടി പോയി. "ഞാനൊന്നും ചെയ്തില്ലേ ..!!", എന്നും പറഞ്ഞു വല്യ വായില്‍ കരഞ്ഞു ഞാന്‍. ശശി മാമന് വന്നു ആശ്വസിപ്പിച്ചു എന്നെ, "മോള് മുറ്റത്ത് നില്കാരുന്നില്ലേ, ചേച്ചി വെറുതെ ചോദിച്ചതല്ലേ !".
പിന്നെ കുറെ ദിവസങ്ങള്‍ ചിങ്കു ആശുപത്രിയില്‍ ആയിരുന്നു. അമ്മയും ഉമ്മിയും ചിങ്കുന്റെ കൂടെത്തന്നെ എപ്പോഴും. ചിന്കുനെ കാണണമെന്ന് പറഞ്ഞു കരഞ്ഞു കരഞ്ഞു എനിക്ക് പനി പിടിച്ചു. എന്റെ നിര്‍ബന്ധം കാരണം, അച്ഛന് എന്ന് കൊണ്ടു പോയി ആശുപത്രിയില്‍, ഒരു പ്രാവശ്യം. മരുന്നുകളുടെ ഗന്ധം നിറഞ്ഞ തീക്ഷ്ണമായ ആ രംഗം, ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. ചിങ്കുന്റെ ശരീരത്തില്‍ നിന്നും പൊള്ളല്‍ പാടുകള്‍ മാറാന്‍ കുറച്ചു വരഷങ്ങള്‍ വേണ്ടി വന്നു.
ഇന്നും പഴം പൊരി ഞങ്ങള്‍ക്ക് പ്രിയപ്പെട്ട പലഹാരം തന്നെ, എന്നാലും മനസ്സില്‍ നിന്നു മായ്ച്ചു കളയാന്‍ പറ്റാത്ത കുറച്ചു പൊള്ളല്‍ പാടുകള്‍ ബാക്കി.
Subscribe to:
Post Comments (Atom)
12 comments:
രസകരമായ ലളിതമായ എഴുത്ത്. ഒരു നിമിഷം കുട്ടി ആയത് പോലെ.
ആശംസകള്‍!
നിഷ്കളങ്കമായ എഴുത്ത്. ഇഷ്ടപ്പെട്ടു ഒരുപാട്..
നിലാവേ, ചിങ്കുവിന് കൂടുതലൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യം. ബാല്യകാലസ്മൃതികള്‍ ഒരു പാടു വര്‍ഷം പിന്നിലേക്കെത്തിച്ചപോലെ. ആശംസകള്‍.
വീടിന്റെ, വരാന്തയില്‍ അരഭിത്തിയില്‍, അള്ളി പിടിച്ചു നില്ക്കാന് തുടങ്ങിയപ്പോ മുതലേ ഞങ്ങള്‍ കൂട്ടുകാരാണ്
മനോഹരമായിരിക്കുന്നു
ആശംസകൾ
വാട്ട ബോട്ടി,മഞ്ഞ തണുത്തവെള്ളം..പെയിന്റ് തിന്നുന്ന ഹോബി..എല്ലാത്തിനും സെയിം പിന്ച്ച്.
ന്നാലും,ആ ചിങ്കൂനെ ഉന്തീട്ടു..ല്ലേ?
ന്ന്ട്ട്..വല്യ വായില്‍ കരച്ചിലും..എനിക്കൊന്നും അറിയില്ലേ ന്നു..
ഹ്മം..ഹ്മം..മനസ്സിലായി..
പോസ്റ്റ് ഇഷ്ടായി.
നല്ല ഓര്‍മ്മകള്‍....
നന്മകള് നേരുന്നു
ഇഷ്ടപ്പെട്ടു. ഒരു പാട്.
-സുല്‍
you have written it so well... could get the real feel...
ഓര്‍മ്മകള്‍ വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചിരിക്കുന്നു ...അഭിനന്ദനങ്ങള്‍..
@ കുമാരന് : നന്ദി
@ മാറുന്ന മലയാളി : നന്ദി
@ കാസിം : മനസ്സിന്റെ ഒരു കോണില്‍ ബാല്യം എപ്പോഴും വേണ്ടേ :)
@ വരവുര: നന്ദി
@ സ്മിത : സേം പിന്ച്ച് ! :)
@ sv : നന്ദി
@ സുല്‍ : ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
@ കുഞ്ഞിക്കിളി : നന്ദി
@ നവരുചിയന്‍ : അഭിപ്രായം അറിയിചച്തിനു നന്ദി.
നല്ല പോസ്റ്റ്. ഇഷ്ടപ്പെട്ടു
ബാല്യകാല സ്മരണകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. എനിയ്ക്കും ഇഷ്ടമായി.. അക്ഷര തെറ്റുകള്‍ ഒഴിച്ച് :)
Post a Comment