'പത്രം പത്രോസ്' ചേട്ടന്, രാവിലെ, ആദ്യത്തെ, പൊന്‍കുന്നം - പാല വണ്ടി പള്ളിക്കല്‍ എത്തുമ്പോഴേ, അവിടെ കാണും. വണ്ടിക്കാര് ഇട്ടേച്ചു പോവുന്ന പത്രകെട്ടുകള്‍ പത്രോസ് തരം തരിച്ചു വെക്കും, 'പത്രം ഇടാനുള്ള' പിള്ളാര് വരുമ്ബൊത്തെക്കും.
"വേറെ പിള്ളേരെ കിട്ടാഞ്ഞിട്ടല്ല, നിന്നെ നിര്‍ത്തിയെക്കുന്നെ", തലേ ദിവസം വൈകിചെന്നതിനു, പത്രോസ് ചേട്ടന് പറഞ്ഞ വാചകം, മനസ്സില്‍ തട്ടിയതുകൊണ്ടാണ്, മനീഷിന്നു പല്ലും തേക്കാതെ, കാപ്പീം കുടിക്കാതെ വീട്ടീന്ന് ധൃതിയില്‍ പോന്നത്.
"കൂരാലിക്കു പോവുന്ന ടോമി ഇന്നില്ല, അവന് പനിയാ, അതുകൊണ്ട്, നീ ത്രിവേണി കവലയിലെ കുറച്ചു പത്രവും കൂടെ ഇടണം" , മനീഷിന്റെ സൈക്കിളിന്റെ പുറകില്‍ പത്രകെട്ടു, എടുത്തു വെക്കുന്നതിനിടയില്‍, പത്രോസ് ചേട്ടന് പറഞ്ഞു. ഏതൊക്കെ വീടുകളില്‍ ആണെന്ന് കേട്ട ശേഷം, മനീഷ് വണ്ടി വിട്ടു.
ത്രിവേണി കവലയിലെക്കുള്ള ഇറക്കം ഇറങ്ങുന്നതിനിടെ മനീഷ് ഓര്‍ത്തു , " ഇങ്ങോട്ടൊക്കെ വന്നിട്ട്, കുറച്ചായി. വയലുന്കലെ, കള്ളു ഷാപ്പ് മാറ്റി, കുഞ്ഞനിയന് ചേട്ടന് പലചരക്ക് കട തുടങ്ങിയേപ്പിന്നെ, ഇതുവഴി വരവ് കുറവാ. മുന്ബ്, അച്ഛന് പണീം കഴിഞ്ഞു അവിടെങ്ങാനും ഇരുപ്പാണോ, എന്ന് നോക്കാന്‍ അമ്മ പറഞ്ഞു വിടാറുന്ടായിരുന്നു".
ഇറക്കം ഇറങ്ങി വളവു തിരിയാന്‍ നേരത്ത് ബ്രേക്ക് പിടിച്ചപ്പോഴാണ്, മനീഷിനു മനസിലായത്, ബ്രേക്ക് ഒട്ടുമില്ല. " ഓ , പാട്ട സൈക്കിള്‍", അവന് മനസ്സില്‍ പറഞ്ഞു. സൈക്കിള്‍ റിപ്പയറിങ്ങ് ചെയ്യുന്ന മണി ചേട്ടനെ സോപ്പിട്ടു ഒപ്പിച്ചാണ് ഈ സൈക്കിള്‍. അല്ലെങ്കില്‍ രാവിലെ നടന്നു നടന്നു ഒരു വഴിക്കാകും.
ഓരോ വീടിനും മുന്നില്‍ സൈക്കിള്‍ നിര്‍ത്തി, പത്രം ചുരുട്ടി ഒരു റോള്‍ ആക്കി അവന് വീശി ഏറിയും. ഗെറ്റ് ഉള്ള വീട് ആണെന്കില്, ഗേറ്റിന്റെ കംബിക്കിടയില്‍ റോള്‍ തിരുകി വെക്കും.മുറ്റത്ത് ആരെങ്കിലും നില്‍്പ്പുന്ടെന്കില്, അവരോട് കുശലാന്വേഷണവും ഉണ്ട്.
പനമറ്റം സ്കൂളിലെ സാറിന്റെ വീട്ടിലെ ഗേറ്റില്‍ പത്രം തിരുകി വെക്കുന്നതിനിടെ, മനീഷ് കണ്ടു, 'ഒരു കിടു സൈക്കിള്‍', പോര്‍ച്ചില്‍ ഇരിക്കുന്നു. കുറച്ചു നേരം അവന് നോക്കി നിന്നു, 'ATLAS MOON RAKER' , "കലിപ്പ് പേര്".
വീട്ടിലേക്ക് തിരിച്ചു പോവന്ന വഴി ആ സ്റ്റൈലന്‍ പേര് വീണ്ടും വീണ്ടും പറഞ്ഞ്, മനീഷ് മനസ്സില്‍ ഉറപ്പിച്ചു.
സ്കൂളില്‍ ടീച്ചര്മാര് പഠിപ്പിക്കുന്നതോന്നും അവന് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവസാനം, സഹികെട്ട്, ഉറ്റ ചങ്ങാതി തോമസിനോട് കാര്യം പറഞ്ഞു, " എടാ, ഇന്നു പത്രം ഇടാന്‍ പോയൊരു വീട്ടില്‍ ഒരു തകര്‍പ്പന്‍ സൈക്കിള്‍ കണ്ടു". കണക്കിന്റെ, വരയിടാത്ത നോട്ടുബുക്കില്‍ അവന് ആ സൈക്കിള്‍ വരച്ചു വെച്ചു. വൈകുന്നേരം സ്കൂളില്‍ നിന്നു തിരിച്ചു വരുമ്പോ, സെമിത്തേരിയുടെ പുറകിലുടെയുള്ള സ്ഥിരം വഴിക്ക് പോവണ്ട എന്ന് മനീഷ് തീരുമാനിച്ചു. പകരം അവന് കൂരാലിക്കു വെച്ചു പിടിച്ചു.
കവലയിലുള്ള അന്തോണി ചേട്ടന്റെ ചായ കടയിലെ റേഡിയോ പാടുന്നു, "ഓര്മ തന് വാസന്ത നന്ദന തോപ്പില്‍ ഒരു പുഷ്പം മാത്രം". മനീഷ് മനസ്സില്‍ പാടി, "ഓര്മ തന് വാസന്ത നന്ദന തോപ്പില്‍ ഒരു സൈക്കിള്‍ മാത്രം, ഒരു സൈക്കിള്‍ മാത്രം..!".
സൈക്കിള്‍ കണ്ട വീടിന്റെ ഗേറ്റില്‍ ചെന്നു നിന്നു, അവന് ഒന്നും കൂടി ആ സൈക്കിള്‍ കണ് നിറയെ കണ്ടു. "ആരാ", സാറിന്റെ ഭാര്യ അപ്പോതെക്കും വരാന്തയില്‍ എത്തിയിരുന്നു. ഞെട്ടി പോയെന്കിലും, മനീഷ് പെട്ടന്ന് പറഞ്ഞു, "ചേച്ചി, കുറച്ചു വെള്ളം തരാമോ? ".
വെള്ളം കുടിക്കുന്നതിനിടെ അവന്റെ കണ്ണുകള്‍ അറിയാതെ സൈക്കിളിലേക്ക് നീണ്ടു. "നീ എവിടത്തെയാ കൊച്ചെ?", ആ ചേച്ചി ചോദിച്ചു. എന്തുകൊണ്ടോ മനീഷിനു അപ്പൊ കള്ളം പറയാനാണ് തോന്നിയത്.
അന്ന് രാത്രി അവനൊരു സ്വപ്നം കണ്ടു, തന്റെ പ്രിയപ്പെട്ട സൈക്കിളില്‍ പള്ളിക്കല്‍ കവലയില്‍ നിന്നുമുള്ള ഇറക്കം ഇറങ്ങി പറന്നു വരുന്നു, 'മനീഷ്'. അടുത്ത ദിവസം, രാവിലെ അവന് വീണ്ടും ആ വീടിനു മുന്നില്‍ ചെന്നു നിന്നു, 'അതുപോലൊരു സൈക്കിള്‍ എനിക്കും വേണം', മനീഷിന്റെ ആഗ്രഹം, കവലയില്‍ നിന്നുള്ള ഇറക്കം ഇറങ്ങുന്നതിനെക്കാള്‍ വേഗത്തില്‍ പറക്കുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ മനീഷ് മനസ്സിലാക്കി, ആ വീട്ടില്‍ രാവിലെ അവന് സ്കൂളില്‍ പോവുന്ന സമയത്തു ആരുമില്ല. സൈക്കിള്‍ ഇയിടെയായി കാര്‍ പോര്‍ച്ചില്‍ അല്ല, മുറ്റത്തുള്ള ഷെഡിനടുത്തണ് വെച്ചിരിക്കുന്നത്.
അടുത്ത ദിവസം മനീഷ് തന്റെ 'പാട്ട' സൈക്കിളം കൊണ്ടാണ് , വീട്ടില്‍നിന്നു സ്കൂളിലേക്ക് തിരിച്ചത്. അവന് ആരും കാണാതെ, തന്റെ സൈക്കിള്‍ ആ ഷെഡിന്റെ സൈഡില്‍ ചാരി വെച്ചിട്ട്, 'മൂണ്‍ റേക്കാരും' കൊണ്ട് അവിടെ നിന്നു കടന്നു. അന്ന് സ്കൂളില്‍ മനീഷ് ഒരു ഹീറോ ആയി. അവന്റെ സൈക്കിള്‍ കാണാനും ഒന്നു ഓടിച്ചു നോക്കാനും, മറ്റു ക്ലാസ്സിലെ കുട്ടികള്‍ പോലും വന്നു. ഒരു ദിവസം കൊണ്ട് മനീഷിനു പുതിയ കൂട്ടുകരുണ്ടായി. പക്ഷെ, അവന്റെ ചങ്ങാതി തോമസ് മാത്രം , സംശയത്തോടെ ചോദിച്ചു, " നിനക്കു എങ്ങനെ കിട്ടി ഈ സൈക്കിള്‍, സത്യം പറ". തോമസിന്റെ ചോദ്യം മനീഷ് കേട്ടില്ലെന്നു വെച്ചു. 'പട്ടാളക്കാരന് അമ്മാവന് കൊണ്ടു വന്ന സൈക്കിള്‍' എന്ന് എല്ലാവരോടും മനീഷ് പറഞ്ഞതു, തോമസിന് വിശ്വസിക്കാന്‍ പറ്റിയില്ല.
"എവിടെന്നാട നിനക്കൊരു പുതിയ സൈക്കിള്‍? വല്ലടതൂന്നും മോട്ടിച്ചതാണോ? ", പത്രോസ് ചേട്ടന്റെ ചോദ്യം കേട്ട് മനീഷ് ഞെട്ടി പോയി. അതുവരെ താന്‍ ചെയ്തതൊരു മോഷണം ആണെന്ന് അവന് തോന്നിയിട്ടില്ലരുന്നു. തന്റെ സൈക്കിള്‍ അവിടെ വെച്ചിട്ടാണല്ലോ, ഈ സൈക്കിള്‍ എടുത്തത്, എവിടെയും എത്താത്ത ഒരു ന്യായീകരണം മനീഷിന്റെ മനസ്സില്‍ ആശ്വാസം പകര്‍ന്നു.
പത്രം ഇട്ടിട്ട് തരിച്ച് വീട്ടില്‍ എത്തിയപ്പോള്‍, വരാന്തയില്‍, നാട്ടിലെ അറിയപ്പെടുന്ന പോലിസായ, കൊണ്‍്സ്ടബിള്‍്, 'പൊലീസ് മത്തായി', യും, മറ്റു രണ്ടു പേരും, മനീഷിന്റെ അച്ഛനും ഇരുപ്പുണ്ടായിരുന്നു. മനീഷിന്റെ അച്ഛന് മുറ്റത്തേക്കിറങ്ങി വന്നു, അവനോടു ചോദിച്ചു, "ആരുടെ സൈക്കിള്‍ ആ ഇതെന്ന നീ പറഞ്ഞെ?".
" ഒരു കൂട്ടുകാരന്റെ", മനീഷ് പറഞ്ഞു.
ഒരു കൂട്ടുകാരന്റെ സൈക്കിള്‍ ആണെന്നാണ് മനീഷ് വീട്ടില്‍ പറഞ്ഞിരുന്നത്.
"ആ ഇരിക്കുന്ന പയ്യനെ നിനക്കറിയാമോ ?", അച്ഛന് വീണ്ടും ചോദിച്ചു.
"ഇല്ല ആആആആആആആആ ", മനീഷ് പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ചെവിയില്‍, അച്ഛന് പിടി മുറുക്കിയിരുന്നു.
"മോഷ്ടിച്ചതും പോരാഞ്ഞിട്ട് കള്ളം പറയുന്നോടാ അസത്തെ !", മനീഷിന്റെ അച്ഛന് ദേഷ്യം കൊണ്ട് വിറച്ചു.
ഇടവഴിയിലുടെ കയറ്റി കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായതു കൊണ്ട്ട് , സാറിന്റെ വീടിന്റെ പുറകിലത്തെ വീടിലെ സൈക്കിള്‍, സാറിന്റെ വീട്ടില്‍ വെച്ചിരുന്നതാണ്. പത്രോസ് ചേട്ടനാണ് സൈക്കിള്‍ അന്വേഷിച്ചു നടന്നിരുന്ന അവര്‍ക്കു മനീഷ് പുതിയ സൈക്കിളൂം കൊണ്ടു വന്ന കാര്യം പറഞ്ഞു കൊടുത്തത്.
പത്രം ഇടാന്‍ വരന്ടെന്നു പത്രോസ് ചേട്ടന് അവനോടു പറഞ്ഞു. സ്കൂളിലെ കൂട്ടുകാര്‍ അവനെ 'സൈക്കിള്‍ കള്ളന്' എന്ന് വിളിച്ചു.
താന്‍ ചെയ്ത തെറ്റ് മനീഷ് തിരിച്ചറിഞ്ഞപ്പോഴേക്കും, അതിന്റെ പ്രത്യഘതങ്ങളുടെ ചുഴിയില്‍ അവനും കുടുംബവും അകപ്പെട്ടു കഴിഞ്ഞിരുന്നു.
പുതിയ പേരിന്റെ ഭാരം, ജീവിതകാലം മുഴുവന്‍ അവന് ചുമക്കേണ്ടി വരുമോ?
9 comments:
കഥ എഴുതി പരിചയമൊന്നുമില്ല. എങ്കിലും ഒന്നെഴുതി...
അഭിപ്രായം അറിയിക്കുമല്ലോ..
Bicycle Thief !!!
മനപൂര്വ്വമല്ലാതെയും കള്ളന്മാരുണ്ടാകുന്നത് ഇങ്ങനെയൊക്കെ ആയിരിയ്ക്കുമല്ലോ.
പാവം കുട്ടി...
മനസ്സില്‍ തൊട്ടു ഈ കഥ.
nalla kadha. :)
ഇഷ്ടപ്പെട്ടു!!!
ഇങ്ങനൊക്കെത്തന്നെയാണ് എഴുതിപ്പരിചയമാകുന്നത്. ഇനിയും എഴുതൂ കഥകള്‍ .
അഭിപ്രായങ്ങള്‍ക്കും പ്രോല്‍സാഹനത്തിനും നന്ദി കൂട്ടുകാരെ...
Post a Comment