ബാഗ്ലൂരില്‍ ജോലിക്ക് കേറി ഒരു വര്‍്ഷത്തില്‍ കൂടുതലായപ്പോള്‍, എനിക്ക് പെട്ടന്ന് ഒരു ആഗ്രഹം - അച്ഛനെയും അമ്മയെയും ബാഗ്ലുര്‍ക്ക് ഒരു വിസിറ്റിനു കൊണ്ടു വരണം.
വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെകിലും അച്ഛനും അമ്മയും വരാന്‍ റെഡിയായി.അങ്ങനെയെങ്കില്‍, കോലാര്‍ ഉള്ള ചിറ്റമ്മയുടെ വീട്ടിലും പോയി വരാം എന്ന് തീരുമാനമായി.
അന്നൊക്കെ, എല്ലാ മാസവും ഒരു വീകെന്ടില്‍ വീട്ടില്‍ പോവും. അമ്മ, "നീ വരുന്നതും നോക്കി ഇരിക്ക്യ കുട്ട്യേ", എന്ന് ഫൊണിലൂടെ പറയുമ്പോള്‍, ആകെ കൂടെ ഒരു ശ്വാസം മുട്ടല്‍ വരും. അത്യാവശ്യം ദയനീയ ഭാവമൊക്കെ മുഖത്ത് വരുത്തി, ടീം ലീഡിന്റെ അടുത്ത് ചെന്നു പറയും, "I am feeling sick, i am going home this weekend and I am taking leave on monday". ഇടക്കൊകെ ഇതു ആവര്‍ത്തിച്ചപ്പോള്‍ ടീം ലീഡ് പ്രഖ്യാപിച്ചു.. "Divya is not sick...she is homesick !!"
അപ്പൊ പറഞ്ഞ്ഞ്ഞു വന്നത് എന്താന്നുവേച്ച്ച്ചാല്‍, ഞാന്‍ വീട്ടിലേക്ക് വരുന്നു, എന്ന് പറയ്യുമ്പോള്‍ അച്ഛനും അമ്മയ്ക്കും ഉള്ള ഒരു സന്തോഷം, എന്താണെന്ന്, അവരെ കൊണ്ടുവരാന്‍ മടിവാലയിലേക്ക് ഓട്ടോയില്‍ പോയിക്കൊണ്ടിരിക്കുംബോളാണ് എനിക്ക് ശരിക്കും മനസ്സിലായത്. അച്ഛനെയും അമ്മയെയും എവിടെയൊക്കെ കറങ്ങാന്‍ കൊണ്ടു പോണം, ഏത് ഹോട്ടലില്‍ നിന്നു കഴിക്കണം, എന്നൊക്കെ പ്ലാന്‍ ചെയ്തു, "ആജ് മേ ഉപ്പര്‍ ആസ്മാ നീച്ചേ, ആജ് മേ ആഗെ സാമാന ഹേ പീച്ചേ", എന്ന് മനസ്സില്‍ പാട്ടൊക്കെ പാടിയാണ് പോയത്.
ബ്രെക്ഫാസ്ടിനു ഞാനുണ്ടാക്കിയ ഉപ്പുമാവ് കഴിച്ച്, "ഇതെങ്ങ്ന കഴിക്യ മോളെ ?" എന്നുള്ള, അച്ഛന്റെ ചോദ്യത്തിന് മുന്പില്‍, ഉച്ചക്ക് നമുക്ക് പാരമൌന്ടില്‍ നിന്നും കഴിക്കാം എന്ന് പറഞ്ഞ്ഞ്ഞു ഞാന്‍ രക്ഷപെട്ടു. (അല്ലേലും, ഉപ്പുമാവിനു ഉപ്പിടാന്‍ മറക്കുന്നത് അത്ര വല്യ കുറ്റമൊന്നുമല്ലല്ലോ !)
പിന്നെ, രഹേജ ആര്ക്കെഡിലെ, എക്സിബിഷന്‍ ഒക്കെ കണ്ട് ഫോറത്തില്‍ എത്തി. എലവേറ്റര്‍ കണ്ടപ്പോളേ അമ്മ പറഞ്ഞു, "നമ്മുക്ക് മോളിലെക്കൊന്നും പോണ്ട", എന്ന്. ഒരു പ്രശ്നവുമില്ല, എന്നും പറഞ്ഞ്ഞ്ഞു, അമ്മയുടെ കൈപിടിച്ചു, എലവേറ്ററില്‍ കയറി മുകളില്‍ എത്തി. (ആ കൈ പിടിച്ച് ഞാന്‍ എത്രയോ പടികള്‍ കയറിയിട്ടുന്റ്റ്, കാലം മാറ്റിയും മറിച്ചും "Role Assignment" നടത്തുവല്ലേ! ).
ലാല്‍ ബാഗ്, ചിക്-പെട്ട്, അവിടെയൊക്കെയൊരു ഓട്ടപ്രദക്ഷിണം നടത്തി, ഞങ്ങള്‍ മജസ്ടികില്‍നിന്നും, കോലാര്‍ ബസ് പിടിച്ചു. അന്ന് രാത്രി, കോലാറിലെ, ചിറ്റമ്മയുടെ വീട്ടില്‍ താമസിച്ചു.
അടുത്ത ദിവസം രാവിലെ, 10 മണിയോടെ കോലാറില്‍ നിന്നും ബാഗ്ലുര്‍ക്ക് ബസ് കയറി. ഉച്ചക്ക് ഉണ് കഴിക്കാറാവുമ്ബൊത്തേക്കും ബാഗ്ലൂര്‍ എത്താം എന്നായിരുന്നു കണക്കു കൂട്ടല്‍. കര്‍ണാടക ട്രന്‍സ്പോര്ടിന്റെ ചുമന്ന ബസ്സിലാണ് യാത്ര. ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോത്തെക്കും, ബസിനു മുന്‍പില്‍ മറ്റു വണ്ടികളുടെ ഒരു നീണ്ട നിര, ഒരു വണ്ടിയും അനങ്ങുന്നില്ല. എന്താണ് സംഭവം എന്ന് ആര്‍ക്കും അറിഞ്ഞുട, റോഡിലുടെ നടന്നു പോക്കുന്ന ഗ്രാമവാസികള്‍ പറയുന്നതെന്താണെന്ന്, എനിക്ക് കന്നടയില്‍ ഉള്ള അല്പജ്ഞാനം വെച്ചു മനസില്ലാക്കാന്‍ പറ്റുന്നുമില്ല. ഒരു മണിക്കൂര്‍ അവിടെ അനങ്ങാതെ കിടന്നതിനു ശേഷം ബസ് നടക്കാന്‍ തുടങ്ങി. അപ്പോത്തെക്കും, ഞങ്ങള്ക്ക് കാര്യത്തെക്കുറിച്ച് ഏകദേശ ധാരണ ആയി. നമ്മുടെ നാട്ടിലെ "മിന്നല്‍ പണിമുടക്ക്" പോലെ എന്തോ ഒന്നു അവിടെ നടക്കുന്നു. ബസ് ഇഴഞ്ഞു നീങ്ങുന്നതിനിടെ, ഒരു വശത്തുള്ള മുന്തിരിത്തോട്ടത്തില്‍, സ്ഥലത്തിന്റെ പേരു കണ്ടു, 'ഹൊസ്കൊടെ'.
കുറെ ദുരം അങ്ങനെ പോയപ്പോത്തെക്കും, ഒരു ഡൈവെര്‍്ഷന്‍ ബോര്‍ഡ് കണ്ടു. ആ വഴി കേറി, ഹൊസ്കൊടെയിലെ നാനാവിധമായ 'ഹള്ളി' കളിലൂടെ സഞ്ചരിച്ച്, ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഒരു മെയിന്‍ റോഡിലെത്തി. അതിലുടെ കുറച്ചു മുന്ബോട്ടു ചെന്നപ്പോള്‍, ഒരു കൂട്ടം ആളുകള്‍ കന്നടയില്‍ എന്തൊക്കെയോ ആക്രോശിചുകൊണ്ട്, തീപന്തങ്ങളും, വടികളും ഒക്കെ കയ്യില്‍ പിടിച്ചു വരുന്നതു കണ്ടു. മുന്പേ പോവുന്ന വണ്ടികള്‍ ഒക്കെ പെട്ടന്നു ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു. ഞങ്ങളുടെ ബസ് ഇടവഴിയിലക്ക് കയറിയതും, പുറകെ വന്ന വണ്ടികള്‍ എല്ലാം അവര്‍ തടഞ്ഞു നിര്‍ത്തി, റോഡില്‍ വല്യ കല്ലുകളൊക്കെ നിരത്തുന്നത് കണ്ടു. ഭാഗ്യം കൊണ്ട് അവിടെ കുടുങ്ങിയില്ല എന്നെ പറയേണ്ടു!
ഞങ്ങള്‍ കയറിയ ഇടവഴിയുടെ ഇരുവശത്തും കുടിലുകള്‍, കഷ്ടിച്ച് ഒരു ബസിനു കടന്നു പോവവുന്ന വീതിയെ ഉള്ളു ആ മണ്പാതക്കു. ഇത്രെയും ആയപ്പോത്തെക്കും, നല്ല തോതില്‍ എനിക്ക് ടെന്‍ഷന്‍ ആയി. പക്ഷെ അച്ഛനെയും അമ്മയെയും കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കതിരിക്കാന്‍ വേണ്ടി ഞാന്‍ കൂളായി സംസാരിച്ചുകൊണ്ടിരുന്നു. മറ്റുള്ള യാത്രക്കാര്‍ കന്നടയിലാണ് സംസരിക്കുന്നതെന്കിലും, അവരും ടെന്‍ഷനില്‍ ആണെന്ന് മനസ്സിലായി. ഇത്രയുമായപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്, ബസിലെ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലയിടത്തായി, ഒരുപാടുപേര്‍ ഇറങ്ങിപ്പോയി.
കുറെ വളഞ്ഞു തിരഞ്ഞ വഴികളിലൂടെ സഞ്ചരിച്ചു, ബസ്, ഒരു ഡെഡ് എന്‍ഡില്‍ എത്തി. മുന്പേ പോയ 2 ബസുകള്‍ അവിടെ ആളൊഴിഞ്ഞു കിടപ്പുണ്ട്. ബസ് നിന്നതും ഡ്രൈവറും കണ്ടക്ടറും, എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയി. യാത്രക്കാരും ഇറങ്ങിപോവാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങളും ബസില്‍നിന്ന് ഇറങ്ങി. മുന്‍പില്‍ കുറ്റിച്ചെടികള്‍ നിറഞ്ഞ വിശാലമായ ഒരു മൈതാനമായിരുന്നു. ആളുകള്‍ എല്ലാം പല ദിശകളില്‍ നടന്നു പോവുകയായിരുന്നു. ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നുപോയി. മൊബൈലിനു റേഞ്ച് ഇല്ല, കണ്ണെത്തും ദൂരത്തെങ്ങും കുറ്റിക്കാടല്ലാതെ വേറെ ഒന്നും കാണാനുമില്ല. അവിടെ നിന്നും ബാഗ്ലുര്‍ക്ക് എത്ര ദൂരമുണ്ടെന്നും അറിയില്ല. സമയം, വൈകുന്നേരം നാല് മണിയായിരുന്നു, അപ്പോള്‍.
ഏറ്റവും മുന്പില്‍ നിര്‍ത്തിയിരുന്ന ബസിനു മുന്നില്‍, ഒരു കൂട്ടം ആളുകള്‍ തീ കത്തിക്കുന്ന്ണ്ടായിരുന്നു. കുറച്ചു ദുരം മുന്ബോട്ടു നടന്നപ്പോള്‍, അങ്ങകലെയായി, നീലയും വെള്ളയും പെയിന്റ് അടിച്ച ബസ് വരുന്നതു കണ്ടു. ബാഗ്ലൂര്‍ സിറ്റിയില്‍് ഓടുന്ന BMTC യുടെ ബസാണത്. ആശ്വാസമായി, അത് കണ്ടപ്പോള്‍, സിറ്റി അടുത്തുതന്നെ ആണെന്ന് മനസ്സിലായി. ഇവിടെ തീ കത്തുന്നത് കണ്ട് ആ ബസ്, വന്ന വഴി തരിച്ചു പോവാന്‍ തുടങ്ങി.
ഷൊള്‍്ഡെര്‍ ബാഗ്, രണ്ടു തോളിലുമായ്യി ഇട്ട്, "അച്ഛാ, അമ്മേ, ഓടിവാ", എന്ന് വിളിച്ചു പറഞ്ഞു, ഞാന്‍ ഓടി. നഴ്സറിയില്‍ പോലും, മല്‍സരത്തില്‍, ഏറ്റവും അവസാനം ഓടി/നടന്നു ഫിനിഷ് ചെയ്തിരുന്ന ഞാന്‍ എങ്ങനെ അത്രേം സ്പീഡില്‍ ഓടി, എന്നെനിക്ക് ഇപ്പോളും, അത്ഭുതം! എന്തായാലും, ഒരുവിധത്തില്‍ ഞങ്ങള്‍ ആ ബസില്‍ കേറിപറ്റി.
വൈകുന്നേരം ആറുമണി ആയപ്പെഴേക്കും, ഞങ്ങള്‍ ബാഗ്ലുരെത്തി. വിശന്നു തളര്‍ന്നിരുന്നു എങ്കിലും, ബാഗ്ലൂരില്‍ എത്തിയതിന്റെ ആശ്വാസം ഒന്നു വേറെ തന്നെ ആയിരുന്നു.
Subscribe to:
Post Comments (Atom)
10 comments:
യാത്ര വിഷമം ആയിരുന്നെന്കിലും വായന രസമുള്ളതായിരുന്നു....... :)
പാവം അച്ഛനും അമ്മയും. ഇനി ഈ ജന്മം അവര്‍ ബാംഗ്ലൂര്‍ക്ക് വരുമെന്ന് തോന്നുന്നില്ല.
:)
oh...today is the first time i am seeing ur blog. Good writing, keep it up.
:)
ബംഗാലൂരൂവിലെ സ്ഥലങ്ങള്‍ മുന്നിലെത്തിയ പോലെ ...
ലളിതസുന്ദരമായ എഴുത്ത്. അഭിനന്ദനങ്ങള്‍!
പെട്ടെന്നു തീര്‍ത്ത പോലെ തോന്നി.
ഓടോ: നാട്ടില്‍ എത്തട്ടെ, ഫോറത്തിലും രഹേജ ആര്‍ക്കേഡിലും സ്ഥിരമായി എന്നെയും കാണാം :) ( ഭീഷണി അല്ല)
2 വര്‍ഷം ജീവിച്ചിട്ടുണ്ട് ആ മനോഹരമായ നഗരത്തില്‍. ബാംഗ്ലൂരിനെപ്പറ്റി ഏതൊരു പോസ്റ്റ് വായിച്ചുകഴിയുമ്പോഴും ഞാനത് മനസ്സിലാക്കുന്നു.
ഞാനൊരുപാട് മിസ്സ് ചെയ്യുന്നു. ബാംഗ്ലൂരിനെ.
അച്ചനേം അമ്മേം ബാംഗ്ലൂൂർക്ക് കൊണ്ടുവന്ന സമയം കൊള്ളാം...
മാഷെ എഴുത്ത് അങ്ങട്ട് പോരാത്ത പോലെ...
പകല്കിനാവന് : നന്ദി
ശ്രീ : അതറിഞ്ഞൂടാ..
Ashly : നന്ദി
ശ്രീനു : :)
ശ്രീഹരി : നന്ദി. പെട്ടന്ന് തീര്‍ക്കണം എന്ന് തോന്നിയിരുന്നു.
നിരക്ഷരന്‍ : ഞാനും മിസ് ചെയ്യുന്നു...ബാഗ്ലുരിനെ
കൂട്ടുകാരന്‍ : എനിക്കാവുന്ന പോലെ എഴുതുന്നു. എഴുതി എഴുതി തെളിയുമായിരിക്കും
നിലാവ് : എനിക്കും ഒരു ആഗ്രഹമുണ്ട്. ചേട്ടനെ കൊണ്ട് വരണമെന്ന്. പക്ഷേ ഇന്ന് വരെ പലവിധ കാരണങ്ങളാല്‍ കഴിഞ്ഞിട്ടില്ല. :-)
നിലാവിന്റെ പഴയ പോസ്റ്റുകളുടെ അത്ര നിലവാരമുണ്ട് ഇതിനും.
നിലാവിന്റെ പല പോസ്റ്റുകളും അവ സൃഷ്ടിച്ചിട്ടുള്ള ഒരു ബെഞ്ച് മാര്‍ക്കിന് താഴെ പോകുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ് (വ്യക്തിപരമായ ഒരു ആസ്വാദനമായത് കൊണ്ട്, വിലയിരുത്തലായത് കൊണ്ട് ഇക്കാര്യത്തില്‍ ഒരു സംവാദത്തിന് സ്കോപ്പില്ലെന്ന് ഞാന്‍ കരുതുന്നു)
ഇനിയും നന്നായി എഴുതുക.
ആശംസകള്‍
:-)
ഉപാസന
ഞങ്ങള്ക്ക് പക്ഷെ രസായ്യിട്ടു വായിക്കാന്‍ പറ്റി അതു കൊണ്ട്..
Post a Comment