ജലദ് വിശേഷം !

1.28.2009

"അമി ഓഫിസ് ജാച്ചി ! ", (ഞാന്‍ ഓഫിസില്‍ പോവുന്നു !)


ഓഫിസിലേക്ക്
ഇറങ്ങുന്നതിനു മുന്‍ബ്, കണ്ണാടിയില്‍ ഒന്നുടെ നോക്കി സംത്രപ്തയാവുന്നതിന്നിടെ, ഞാനടിച്ച്ച ബംഗാളി വാചകം കേട്ട്, കല്‍ക്കത്തക്കാരി മംപി പാതിമയ്ക്കത്ത്തില് ഞെട്ടിയെണീറ്റിരുന്നു.


സംഭവ
സ്ഥലം, ബാഗ്ലൂരിലെ ഹോസ്റ്റല്‍. എന്റെ റൂമിലെ പുതിയ കൂട്ടാളികളാണ്, കല്‍ക്കത്തക്കാരായ മിമിയും, മംപിയും (വിളിപ്പേരാണ്). അവര് താമസമാക്കി, ഒരാഴ്ചക്കകം, ഞാനിത്രക്ക് ബംഗാളി പഠിച്ചുകളയുമെന്നു അവരും വിചാരിച്ചില്ല, ഞാനൊട്ടും വിചാരിച്ചില്ല.


വൈകുന്നേരം
ഒഫിസില്‍നിന്നു വന്ന്‍, ബംഗാളിയില്‍ അനര്ഗളനിര്‍ഗളം ഓഫിസ് വിശേഷങ്ങള്‍ രണ്ടുപേരും കൂടി സംസാരിച്ചപ്പൊഴ്ഹെ ഞാന്‍ പറഞ്ഞതാ, ഇതു ശരിയാവില്ല എന്ന്. അങ്ങനെ കുറെ കേട്ടതിന്റെ അനന്തര ഫലമായിട്ട്, ബംഗാളി എന്റെ നാവിന്തുംബത്ത് വിളയാടിത്തുടങ്ങി.

രാത്രി, ഒരുമിച്ചുള്ള ഭക്ഷണം കഴിപ്പുകൂടി ആയപ്പോള്‍, ഞാന്‍ "ഖേദെ പെയെച്ചേ" (വിശക്കുന്നു) , എന്നും പറയാന്‍ പഠിച്ചു. അതതു സമയത്ത്, അവരെ മലയാളം പഠിപ്പിക്കാന്‍ ഞാനും ശ്രമിച്ചതുകൊന്ട്, ഉച്ച കഴിയുമ്പോള്‍, "ഭക്ഷണം കഴിച്ചോ ?", എന്ന് ചോദിച്ച് അവരയക്കുന്ന മഗ്ലിഷ് മെയിലും കിട്ടാന്‍ തുടങ്ങി.


അങ്ങനിരിക്കെ, ഒരു ദിവസം, ഞാനും മംപിയും സംസാരിച്ചു സംസാരിച്ചു, രവീന്ദ്രനാഥ ടാഗോര്‍ കൃതികളില്‍ എത്തിച്ചേര്‍ന്നു. അപ്പൊ മംപിക്ക് ഒരു ആഗ്രഹം, എന്നെ ഒരു ബംഗാളി പാട്ടു പഠിപ്പിക്കണമെന്ന്. ടാഗോര്‍ എഴുതിയ "ഫുലെ ഫുലെ,ഡോലെ ഡോലെ " എന്ന് തുടങ്ങുന്ന പാട്ടു, മാമപി ഇംഗ്ലീഷില്‍ എഴുതിത്തന്നു. പിന്നെ, പവര്‍കട്ടു സമയത്തൊക്കെ, ഈ പാട്ടു പാടി, ഞങ്ങള്‍ രണ്ടുപേരും, ടെറസ്സിലുടെ ഉലാത്തുക എന്നത് ഒരു പതിവായി.


അതെ സമയം, ഓഫിസിലെ, തെലുഗു സംഘത്തിലെ ഏക മലയാളി, എന്ന നിലയില്‍, 'എല്ലാവനരു മീരു?'(how are you ? ), 'ഭോജനാനികി വെല്ദാം' (ഭക്ഷണം കഴിക്കാന്‍ പോകാം), 'എനു ചെസ്ഥാനു നിവു' (what are you doing?), തുടങ്ങിയ അത്യാവശ്യം തെലുഗു വാചകങ്ങളും പഠിച്ചു.


അങ്ങനെ, ചെറിയൊരു ബഹുഭാഷാ മിടുക്കി ആയി, ബാഗ്ലൂരിലെ കൂട്ടുകാരുടെ ഇടയില്‍, വിലസിക്കൊണ്ടിരുന്നപോളാണ്, കല്യാണം വന്നതും, പുനെയിലേക്ക് പറിച്ചുനടപ്പെട്ടതും.


മഹാരാഷ്ട്രയില്‍ എത്തിയ സ്ഥിതിക്ക്, മറാഠിയില്‍ ഒരു കൈ നോക്കാന്‍ തീരുമാനമായി! പുതിയ ഓഫിസിലാണെങ്കില്‍, ടീം മൊത്തം മറാഠികളും. പിന്നെ ഒട്ടും താമസിച്ചില്ല, 'കായെ കര്‍ത്താ മിത്ര'(what are you doing, friend?), പഠിച്ചു.


കുറേശെ മറാഠി വാചകങ്ങളൊക്കെ സംസാരിച്ചു, സന്തോഷത്തോടെ കഴിയുകയായിരുന്നു. സെല്‍ഫ് ഗോളുകള്‍ ഒന്നും ഇതുവരെ സ്കോര്‍ ചെയ്തിട്ടില്ല എന്നതും ഒരു സന്തോഷം! പക്ഷെ വരാനുള്ളത്‌ വഴിയില്‍ തങ്ങുമോ!


എല്ലാ ദിവസത്തെയും പോലെ, ലഞ്ച് ബ്രേകിനു ശേഷം, ഞങ്ങളുടെ ക്യുബിക്കിളില്‍ വട്ടമേശ സമ്മേളനം നടക്കുകയായിരിന്നു. ആരെങ്കിലും ഈ മാസം നാട്ടില്‍ പോവുന്നുണ്ടോ എന്നായി ചര്‍ച്ച. അതുല്‍ പറഞ്ഞു, തന്റെ നാട് 'ജല്‍ഗാവ്' എന്ന സ്ഥലത്താണെന്നു. ഉടനെ ഞാന്‍ ചോദിച്ചു, അത് 'ജലദ്' എന്ന സ്ഥലത്ത്തിനടുത്താണോ എന്ന്. എല്ലാവരും കുടെ ഒരുമിച്ചു പറഞ്ഞു, അങ്ങനൊരു സ്ഥലം, അവര് കെട്ടിട്ടേയില്ലെന്നു.


ഞാന്‍ വിട്ടു കൊടുക്കുമോ, കഴിഞ്ഞ പ്രാവശ്യം, ടൌണില്‍ പോയത്, 'ജലദ്'ഇലേക്ക് പോവുന്ന ബസ്സിലാണേ! ബസ്സില്‍ കേറി സീറ്റ് പിടിക്കുന്നതിനിടെ, ഭര്‍ത്താവിനോട് പറയുകയും ചെയ്തു, "പൂനെ പോലെ വേറൊരു ജില്ലയാണെന്ന് തോന്നുന്നു, ഈ 'ജലദ്' എന്ന്!

ബസ്സിന്റെ പെയിന്റ്, നീലയും ചുമ്മപ്പുമയിരുന്നു, ഹൈടെക് ബസ് എന്ന് വശങ്ങളില്‍ എഴുതിയിരുന്നു, എന്നൊക്കെ ഞാന്‍ വിവരിച്ചു. പോരാഞ്ഞിട്ട്, കണ്ടക്ടര്‍, 'ജല്ദ്', 'ജലദ്', എന്ന് വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ഉടനെ, കൂട്ടത്തിലൊരാള്‍ ചോദിച്ചു, എവിടെയാ 'ജലദ്' എന്ന് എഴുതിയിരുന്നതെന്ന്.

ഞാന്‍ പറഞ്ഞു, " ബസിന്റെ മുന്നിലെ, വെളുത്ത ബോര്‍ഡില്‍, ചുമന്ന അക്ഷരത്തില്‍ !".

ഇതു പറഞ്ഞു നിര്‍ത്തിയതും, കൂട്ടത്തോടെ ഒരു പൊട്ടിച്ചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.

എന്താണ് സംഭവം എന്ന് മനസ്സിലാവാതെ അന്തം വിട്ടിരുന്ന എന്നോടു, അതുല്‍ പറഞ്ഞു,

"ജലദ്, എന്നാല്‍ ഫാസ്റ്റ്!".

അതായത്, നമ്മുടെ നാട്ടില്‍, 'ഫാസ്റ്റ് പാസന്ചര്‍', എന്നൊക്കെ പറയ്ന്ന പോലെ, ഇവിടെ 'ജലദ്' !

കേട്ടവര്‍ കേട്ടവര്‍, അടുത്ത ക്യുബിക്കിള്‍കാരൊടു പറഞ്ഞു, ആ ഫ്ലോറില്‍ ഉള്ളവര്‍ മുഴുവന്‍ അറിഞ്ഞു, ഞാന്‍ 'ജലദില്‍ പോയ കഥ!'

ചമ്മല്‍ അട്ജസ്റ്റ് ചെയ്തു, സീറ്റില്‍ ഇരിക്കുമ്പോള്‍, കോളേജില്‍ വെച്ചു , സ്ഥിരം കേട്ടിട്ടുള്ള ഒരു വാചകം മനസ്സില്‍ ഓടിയെത്തി,

"ചമ്മല്‍ is മങ്ങല്‍ of face, വിങ്ങല്‍ of heart,
but it's a part of life!"

19 comments:

പകല്‍കിനാവന്‍ | daYdreaMer said...

അന്യ ഭാഷാ പഠനം ഇപ്പോഴും തുടരുന്നുണ്ടല്ലോ അല്ലെ...?
:D

Zebu Bull::മാണിക്കൻ said...

ഹ ഹ ഹ. ജലദ് സര്‍വീസ് കലക്കി.

sreeNu Lah said...

ചമ്മല്‍ is മങ്ങല്‍ of face, വിങ്ങല്‍ of heart

ജിജ സുബ്രഹ്മണ്യൻ said...

ഒരാൾ അവിടെ ചമ്മിയതിന്റെ മണം അടിച്ച് എത്തിയതാ! ജലദ് വിശേഷം അസ്സലായീ!
ഇപ്പോൾ ബംഗാളി ഭാഷ നന്നായി അറിയുമോ ??

മേരിക്കുട്ടി(Marykutty) said...

:))
ഇപ്പഴും പൂനയില്‍ ആണോ?? കല്ലൂപ്പാറ കുട്ടി ആണെന്കില്‍, എന്നെ മനസ്സിലായി കാണുമല്ലോ അല്ലെ??
ഈ ചമ്മല്‍ എനിക്ക് ഇഷ്ടപ്പെട്ടു..ഞാന്‍ ഇന്നലെ ജെന്റ്സ് ടോയിലെറ്റ്-ല് കയറി ചമ്മി നാശമായി വന്നതേ ഉള്ളൂ.

അരുണ്‍ കരിമുട്ടം said...

മനസ്സിലാകും മാഷേ,അവസ്ഥ മനസ്സിലാകും.അന്യഭാഷ അറിയാതെ ഞാനും ചമ്മിയട്ടുണ്ട്.അതുകൊണ്ട് തന്നെ വായിച്ചപ്പോള്‍ അറിയാതെ ചിരിച്ച് പോയി

അച്ചു said...

good one...ithu pole onnu ividem und..:-)
http://ente-swapnangal.blogspot.com/2008/09/blog-post.html

അച്ചു said...

maashe, ID illathond mail ayakkan patiyilla.

upaasanede kootukaaran thanne..:-).

Calvin H said...

സാരമില്ല, ചമ്മലൊക്കെ പതിയെ ഒരു ശീലമായിക്കൊള്ളും :)

അവിടെ കോത്റൂഡില്‍ കുറെക്കാലം ഞാനും ഉണ്ടായിരുന്നു.
(അല്ല സിംബയോസിന്റെ മുന്നിലാ എന്ന് അസൂയക്കാറ് പറയും നെവര്‍ മൈന്‍ഡ്)

Jayasree Lakshmy Kumar said...

"ചമ്മല്‍ is മങ്ങല്‍ of face, വിങ്ങല്‍ of heart,
but it's a part of life!"

അതങ്ങിനെ ഒക്കെ തന്നെ ആയിക്കോട്ടേ. പക്ഷെ ഈ ഭാഷാഗവേഷണം അഭിനന്ദനീയം തന്നെ. ആ ചമ്മൽ ഒരു വെല്ലുവിളിയായി എടുത്ത് കൂടുതൽ മുന്നേറുക. ആശംസകൾ :)

രാജീവ്‌ .എ . കുറുപ്പ് said...

എന്നിട്ട് മറാത്തി പഠനം മുഴുവന്‍ ആക്കിയോ. എന്തായാലും രസകരം തന്നെ ജലാദ്

നിലാവ് said...

പകല്കിനാവാന്‍ : ഒന്നു ചമ്മിയെന്നുവേച്ച്ച്ചു അതങ്ങവസനിപ്പിക്കാന്‍ പറ്റില്ലല്ലോ :)

മാണിക്കന്‍ : നന്ദി


ശ്രീനു : :)

കാന്താരി ചേച്ചി : ബംഗാളി നന്നായി മനസ്സിലാവും, അത്യാവശ്യം സംസാരിക്കുകയും ചെയ്യും.

മേരികുട്ടി : പൂനെയില്‍ ആണ്. ywca വിശേഷങ്ങള്‍ വായിച്ചപ്പൊളേ മനസ്സിലായി, നമ്മള്‍ ഒരേ സമയത്താ അവിടെ താമസിച്ചിരുന്നത് എന്ന്. പക്ഷെ ബ്ലോഗ് വഴി പരിച്ചയപ്പെടാനാ യോഗം അല്ലെ!

അരുണ്‍ : ച.മ.സ (ചമ്മിയ മലയാളി സംഘടന) ഉണ്ടാക്കിയാലോ :)

കൂട്ടുകാരന്‍ : നന്ദി.

ശ്രീഹരി : ശീലമായിത്തുടങ്ങിയോ എന്ന് ഒരു സംശയം ഇപ്പോഴേ ഉണ്ട്!

ലക്ഷ്മി : അതങ്ങനെ തന്നെയാ, ഒരു സംശയവുമില്ല !

കുറുപ്പ് : തറ, പറ പഠിച്ചു വരുന്നേയുള്ളൂ!

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

ശ്രീ said...

"ചമ്മല്‍ is മങ്ങല്‍ of face, വിങ്ങല്‍ of heart, but it's a part of life!"

അതു കലക്കി. ഇനിയും ചമ്മല്‍ വിശേഷങ്ങള്‍ ഉണ്ടാകുമല്ലോ അല്ലേ?
:)

Bindhu Unny said...

ചിരിച്ചുമതിയായി.
'മര്യാദിത്'എന്ന ബോര്‍ഡുള്ള ബസ് മര്യാദയുള്ള ബസാവുമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. :-)
(മര്യാദിത്=ലിമിറ്റഡ്)

d said...

മെയില്‍ ഐഡി ഒന്നു തരുമോ? മറാഠി പഠിക്കാന്‍ അല്പം സഹായം ചോദിക്കാനാ. നാലഞ്ചു കൊല്ലം ബോംബെയില്‍ ജീവിച്ചിട്ടും ഇതേവരെ എനിക്ക് ഒരു വാചകം പോലും പറയാന്‍ അറിയില്ലെന്നേ!

:)

നിലാവ് said...

ശ്രീ : ചമ്മലുകള്‍ക്ക് ഒരു കുറവുമില്ല...എല്ലാം പോസ്റ്റാന്‍് ചമ്മലാ !

ബിന്ദു ഉണ്ണി : അങ്ങനൊരു ബോര്‍ഡ് ഇതുവരെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല..കണ്ടിരുന്നെന്കില്‍ ഞാനും ചിലപ്പോ മര്യാദയുള്ള ബസ്സെന്നൊക്കെ പറഞ്ഞേനെ!

വീണ: ഒരു വാചകം പോലും അറിയില്ലെന്നോ? പറയാന്‍ അറിഞ്ഞില്ലെന്കിലും, മനസ്സിലാക്കന്‍ പറ്റിയാലും മതി. മെയില് ഐഡി : kuttanumvaavayum@gmail.com :)

ഗൗരിനാഥന്‍ said...

ഇതിപ്പൊ ഞാന്‍ കൊറിയയും, ചൈനീസ് ഭാഷയും പഠിച്ച പോലെ ആ‍യല്ലോ..സെല്‍ഫ് ഗോളുകള്‍ കുറെ കിട്ടിയെങ്കിലും ഉബ്ബാ(ചേട്ടാ എന്ന മലയാളം വിളിയുടെ കൊറിയന്‍ ഫോം ആണ്) എന്ന് പ്രത്യേക ഈണത്തില്‍ വിളിക്കാന്‍ എന്നോളം മിടുക്കി വേറെയ്യില്ലന്ന് അവരും പറഞ്ഞു..

ഹാരിസ് നെന്മേനി said...

your vocabulary must have improved with new words by now..! Good..

നിലാവ് said...

ഗൌരിനാഥന്‍ : ചൈനീസും കൊറിയയുമൊക്കെ അറിയുമോ! ഞാന്‍ ഫാനായിട്ടോ :)

നെന്മേനി : vocabulary is improving!

 
നിലാവ് © 2008. Template by BloggerBuster.