ഉറങ്ങിപ്പോയോരു മനസ്സിന്!

2.25.2009

ഉള്ളിലിരുന്നു പിടക്കുന്നതെന്തെന്നറിയില്ല,
എന്തിനെയാണ് തേടുന്നതെന്നുമറിയില്ല,
ഒരുപാടലഞ്ഞിരുന്ന മനസ്സിന്നു,
നിശ്ചലമായതെന്തേയെന്നറിയില്ല.

ദിവാസ്വപ്നങ്ങള്‍ക്കിന്നു ചിറകില്ല,
പ്രഭാതങ്ങള്‍ക്കുണര്‍വില്ല,
ചിന്തകള്‍ ചക്രം തിരിക്കുവാനില്ലാതെ,
പൊടിപിടിച്ചുവോ തലച്ചൊറെന്നു സംശയം!

എല്ലമുണ്ടായിട്ടും ഇല്ലാത്തതിന്റെപേരില്‍,
പോര്‍വിളികൂട്ടി മനസ്സോരിക്കല്‍,
ദിനവും കിട്ടുന്ന തിരിച്ചറിവുകള്‍ ചൊല്ലി,
ഇന്നു ജീവിച്ചതെ ഭാഗ്യം!

മരവിച്ചൊരു മനസ്സിനെ ഉണര്‍ത്താന്‍,
പോകണം ഒരു യാത്ര ഗ്രഹാതുര്ത്വത്തിലേക്കു.
അല്ലെങ്കില്‍ ഒരു ചിരിമാതിയാവും,
കൂട്ടുകാരോടുകുടെയൊരു ചിരി!

12 comments:

നിലാവ് said...

യാന്ത്രികമായ ജീവിതത്തിന്റെ മടുപ്പില്‍, ഒന്നു മിണ്ടാനും പറയാനും ചിരിക്കനുമാവാതെ ഉറങ്ങിപ്പോയ മനസ്സിന്!

കാവാലം ജയകൃഷ്ണന്‍ said...

നല്ല കവിത. മനസ്സുണരട്ടെ... കാവ്യവും

ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

മായാതെ...ഒരു പുഞ്ചിരി...

the man to walk with said...

ശരിയാണ് ഉള്ളുണര്‍്ത്തുന്ന ഒരു ചിരി ..

സമാന്തരന്‍ said...

മരവിച്ചൊരു മനസ്സിനെയുണര്‍ത്താന്‍
ഗൃഹാതുരമായൊരു യാത്രവേണം/
ഗൃഹാതുരത്വത്തിലേക്കൊരു യാത്രവേണം

Calvin H said...

ചിന്തകള്‍ ചക്രം തിരിക്കുവാനില്ലാതെ,
പൊടിപിടിച്ചുവോ തലച്ചൊറെന്നു സംശയം!

നമ്മടെം അവസ്ഥ അതു തന്നെ...

കവിത നന്നായി :)

Anonymous said...

ammmmeeeee...first of all Kvitha Kalakki...
I saw our classmate Siji - hope u remember her- at MIMS, she has a baby now. I think few months old.
To be frank i dint recollect her name, i got it from the nurse when she called them in to the Doc's room.
I smiled at her, the same old friendly smile of mine, but only got ignored...pazhya koottukar orupaadu per nammale maranirikkunnu allayengil nammal oru paadu mariyirikkunnu... any way felt good and bad at the same time...

കെ.കെ.എസ് said...

ആത്മസ്പർശിയായ അസ്തിത്വദു:ഖം..

ഹന്‍ല്ലലത്ത് Hanllalath said...

നല്ല ആശയം
ഒഴുക്ക് കിട്ടുന്നില്ല വായിക്കാന്‍...

തുടരുക...
ആശംസകള്‍...

മേരിക്കുട്ടി(Marykutty) said...

:))
enikkishtapettu kavitha...

നിലാവ് said...

അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി.

അരുണ്‍ കരിമുട്ടം said...

ദിവാസ്വപ്നങ്ങള്‍ക്കിന്നു ചിറകില്ല,
പ്രഭാതങ്ങള്‍ക്കുണര്‍വില്ല,
കവിത ഇഷ്ടപ്പെട്ടു
:)

 
നിലാവ് © 2008. Template by BloggerBuster.