ഒരുവട്ടം കൂടി പെയ്യാമോ, കാര്‍മേഘങ്ങളെ!
5.20.2009
ഒരായിരം വട്ടമെന്കിലും നിന്നോടു ചൊല്ലി ഞാന്‍ അന്ന്.
ഇരുണ്ടു മൂടിയ മുഖവുമായി നീ ഉരുണ്ടു കൂടുമ്പോള്‍,
പേടിയായിരുന്നു നിന്നെ, അന്നെനിക്ക്.
ഇന്നു ഞാന്‍ വിളിക്കുന്നു,
ഒരിളം കാറ്റുമായ് വരുമോ നീ വീണ്ടും,
ഒരു കുടക്കീഴില്‍ ചേര്‍ന്ന് നടക്കാന്‍,
പ്രിയമുള്ളൊരാള്‍ വിളിക്കും നേരം.
അവള്‍ വീണ്ടുമെന്നെ പറ്റിച്ചു!
3.28.2009
ഏപ്രില്‍ ഒന്നാം തീയതി രാവിലെ എഴുന്നേറ്റപ്പോള്‍ മനസ്സിലൊരു ആശ്വാസം ഉണ്ടായിരുന്നത്, 'സുമി ഹോസ്റ്റലില്‍ ഇല്ലല്ലോ' എന്നുള്ളതാണ്. അവള്‍ പ്രൊജക്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തു പോയിരിക്കുകയാണ്. 'സുമി' ആരാണെന്നോ! സഹപാഠിയാണ്, നല്ലൊരു കൂട്ടുകാരിയാണ്. ഒരൊറ്റ പ്രശ്നമേയുള്ളു, ഏപ്രില്‍ ഒന്നാം തീയതി, ലോക വിഡ്ഢി ദിനം അവള്‍ ആരെയെന്കിലും പറ്റിച്ച് ആഘോഷിച്ചിരിക്കും!
എന്ജിനീയറിങ്ങ് ആദ്യ വര്‍ഷം, ഇതേ ദിവസം, ഞാനും അന്ജുവും മോശമല്ലാത്ത രീതിയില്‍ വിഡ്ഡികളായതാണ്. അന്ന്‍, ഞങ്ങള്‍ ആദ്യവര്‍ഷക്കാരെല്ലാം, ഹോസ്റ്റലില്‍, ഒരു ഡോര്‍മെട്രിയില് ആയിരുന്നു താമസം. ഞായറാഴ്ച്ചയായിരുന്നതുകൊണ്ട്, ഞങ്ങള്‍ രണ്ടുപെരോഴികെ എല്ലാവരും രാവിലെ ആറരക്കേ പള്ളിയില്‍ പോയി. പത്രവും വായിച്ചു, രംഗോലിയും കണ്ട്, റീഡിംഗ് റൂമില്‍ ഇരിക്കുമ്പോത്തേക്കും, മെസ് ഹാളില്‍ ബ്രെക്ഫാസ്ടിനു ബെല്ലടിക്കും. അതാണ് പതിവ്. പക്ഷെ, അന്ന് രാവിലെ കറന്റ് ഇല്ലാത്തതുകൊണ്ട് 'പത്രം' വായിക്കാന്‍ പോയില്ല.
അത്യാവശ്യം നല്ലപോലെ വിശന്നു തുടങ്ങിയപ്പോള്‍ ആണ് ഞങ്ങള്‍ സമയം ശ്രദ്ധിച്ചത്, എട്ടേകാല്‍ ആയിരിക്കുന്നു. രാവിലെ എഴേമുക്കാലിനു ബെല്ലടിക്കണ്ടതായിരുന്നു. ഞായറാഴ്ച്ചകളില്‍ ബ്രെക്ഫസ്റ്റിനു അപ്പവും സ്റ്റുവുമാണ്. എല്ലാവരുടെയും പ്ലേറ്റില്‍ പപ്പടവട്ടത്തിലുള്ള രണ്ടു അപ്പം വെച്ചിട്ടുണ്ടാവും, പിന്നെ കുറെയെണ്ണം, ഒരു വല്യ പാത്രത്തില്‍ ഹാള്ളിന്റെ നടുക്ക് വെച്ചിട്ടുണ്ടാവും. ബെല്ലടിച്ച ഉടനെ ഓടിച്ചെന്നു, ആ പാത്രത്തില്‍ നിന്നു കുറെ അപ്പം എടുത്തു, പള്ളിയില്‍ പോയിരിക്കുന്ന കൂട്ടുകാര്‍ക്കടക്കം എല്ലാവര്ക്കും ഈരണ്ടു അപ്പവും കൂടി എടുത്തുവെക്കുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്ത്വം ആണ്.
അരമണിക്കൂര്‍ വൈകിയിട്ടും ബെല്ലടിക്കാത്തന്താണെന്നു അന്വേഷിച്ചു, മെസ്സില്‍ ചെന്നപ്പോള്‍, അടുക്കളയിലെ രാധചേച്ചി അപ്പം വിളംമ്പുന്നതേ ഉള്ളു. ഇത്രയും വൈകിയതെന്താണെന്ന് ചോദിച്ചപ്പോള്‍ ചേച്ചിക്ക് അത്ഭുതം, "സമയം എഴേമുക്കാലാവുന്നല്ലെയുള്ളു". മെസ്സിലെ ക്ലോക്ക് ചാവാറായിരിക്കുകയാണെന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. മേട്രന്‍ വരുമ്പോള്‍ ക്ലോക്കില്‍ പുതിയ ബാറ്ററിയിടാന്‍ പറയണം എന്ന് രാധചേച്ചിയെ പറഞ്ഞേല്പ്പിച്ചു.
ഭക്ഷണമൊക്കെ കഴിച്ചു തിരിച്ചു ഡോറ്മെട്രിയില് എത്തി. സാധാരണ, ഒമ്പതരക്കു, പള്ളിയില്‍ നിന്നു തിരിച്ചെത്തുന്ന പിള്ളേരെല്ലാം അന്ന്, പത്ത് മണിയായി എത്താന്‍. "എന്തുപറ്റി വൈകിയത്, മണി പത്തായല്ലോ!", എന്ന് ഞാന്‍ പറഞ്ഞതും, ഒരു കൂട്ടചിരിയുയര്‍ന്നു. പിന്നെ, "ഫൂള്‍, ഫൂള്‍ , ഏപ്രില്‍ ഫൂള്‍" പാട്ടും!
അവിടെയുള്ള എല്ലാ ടൈംപീസിലേയും, വാച്ച്കളിലെയും സമയം അരമണിക്കൂര്‍ മുമ്പോട്ടാക്കി വെച്ചിട്ടാണ് സുമി പള്ളിയില്‍ പോയത്!
--------------------------------------------------------
സുമി ഹോസ്റ്റലില്‍ ഇല്ലല്ലോ എന്ന് ഞാന്‍ ആശ്വസിച്ചതിന്റെ കാര്യം പിടികിട്ടിയില്ലേ! പക്ഷെ അത് വെറുതെ ആയിരുന്നു. മെസ്സില്‍ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു റൂമിലേക്ക് നടക്കുമ്പോള്‍, അതാ കയറി വരന്നു, സാക്ഷാല്‍ 'സുമി'. പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്നതാണത്രേ! എന്തായാലും, "എന്നെ പണ്ട് പറ്റിച്ചപോലെ ഇന്നും പറ്റിക്കില്ലല്ലോ അല്ലെ ", എന്ന് ലോഹ്യമൊക്കെ പറഞ്ഞ് ഞങ്ങള്‍ അവരരുടെ റൂമിലേക്ക് പോയി.
സുമി വന്ന സ്ഥിതിക്ക് 'ജാഗ്രതൈ', എന്ന് എന്റെ മനസ്സു മന്ത്രിച്ചു. അതുകൊണ്ട്, ഞാന്റെ വാച്ചും, ടൈംപീസും അലമാരിയില്‍ വെച്ചു പൂട്ടി. അപ്പോഴേക്കും, വീട്ടിലുണ്ടാക്കിയ കേക്കുമായി, സുമി റൂമിലേക്കു വന്നു. പിന്നെ കുറെ നേരം വര്‍ത്തമാനം ഒക്കെ പറഞ്ഞിരുന്നതിനു ശേഷം, ഞാന്‍ കുളിക്കാന്‍ പോയി. എനിക്ക് ഒമ്പതെമുക്കലിനുള്ള ബസ്സില്‍ കോളേജില്‍ പോകണമായിരുന്നു. സുമി ഉച്ചക്കെ കോളേജില്‍ വരുന്നുള്ളൂ, എന്നും പറഞ്ഞു അവളുടെ റൂമിലേക്ക് പോയി.
വര്‍ത്തമാനം പറഞ്ഞിരുന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല, റെഡിയായപ്പൊഴേക്കും, ഒമ്പതെമുക്കാലാവുന്നു. ഞാന്‍ ബസ്സ് സ്റ്റോപ്പിലേക്കൊടി. കുറച്ചു നേരം അവിടെ നിന്നപ്പോ മനസ്സിലായി, ബസ് പോയെന്ന്. ഇന്നീപ്പോ പത്തേകാലിനുള്ള ബസ്സില്‍ പോകാം എന്ന് വെച്ച്, അവിടെത്തന്നെ ഞാന്‍ നിന്നു. എന്റെ കൂടെ പ്രൊജക്റ്റ് ചെയ്യുന്ന കുട്ടികള്‍, അടുത്ത സ്റ്റോപ്പില്‍ നിന്നും, ആ ബസ്സില്‍ കേറി പോയിക്കാണും. ഇന്നു ലാബില്‍ ചെല്ലുമ്പോ നല്ല ചീത്ത കേള്‍ക്കണ്ടിവരുമല്ലോ, എന്നൊക്കെയോര്‍ത്ത് നില്ക്കുമ്പൊളുണ്ട്, 'ഞാന്‍ പോയെന്ന് വിചാരിച്ച ഒമ്പതെമുക്കലിന്റെ ബസ്' വരുന്നു.
അടുത്ത സ്റ്റോപ്പില്‍നിന്നു, എന്റെ കൂട്ടുകാരും സാധാരണപോലെ ബസ്സില്‍ കയറി. എന്തോ പന്തികെടുണ്ടെന്നു മനസ്സിലായി, ഞാന്‍ അവരോടു സമയം ചോദിച്ചു, 'പത്താവാന്‍ പോകുന്നു', അവര് പറഞ്ഞു. 'വേദനയോടെ', ഞാന്‍ മനസ്സിലാക്കി, അവളെന്നെ വീണ്ടും പറ്റിച്ചു!
ഉച്ചക്ക്, കോളേജില്‍ വെച്ചുകണ്ടപ്പോള്‍, ആദ്യത്തെ പൊട്ടലിനും ചീറ്റലിനും ശേഷം, ഇതെങ്ങനെ അവളോപ്പിച്ചു, എന്ന് ഞാന്‍ ചോദിച്ചു. അന്ന് രാവിലെ ദൂര യാത്രയൊക്കെ ചെയ്തതുകൊണ്ട് ഏപ്രില്‍ ഒന്നനെന്നുള്ള കാര്യം അവള്‍ മറന്നു പോയിരുന്നു. ആരെയും പറ്റിക്കാനുള്ള ഒരു പ്ലാനും ഇല്ലയിരുന്ന്താനും! ഹോസ്റ്റലില്‍ വന്ന കേറിയപ്പോഴേ, ഞാനാണ് അവളെ പഴയ 'പറ്റിരു പരുപാടി' ഓര്‍മ്മിപ്പിച്ചത്. ഹൊസ്റ്റലിലെ അവസാന വര്‍ഷം ആയതുകൊണ്ട്, 'ചാന്‍സ് വിട്ടു കളയണ്ട', എന്ന് സുമിയും വിചാരിച്ചു! ഞാന്‍ കുളിക്കാന്‍ പോയപ്പോള്‍ , സുമി വീണ്ടും എന്റെ റൂമില്‍ വന്നു. സ്ഥിരം മേശപുറത്ത് കാണാറുള്ള ടൈംപീസ് അവിടെ കാണാത്തപ്പൊഴേ, സുമിക്ക് മനസ്സിലായി ഞാന്‍ എവിടെന്കിലും ഒളിപ്പിച്ചു വെച്ചതായിരിക്കും എന്ന്. അലമാരി പൂട്ടി താക്കോല്‍ അവിടെത്തന്നെ വെച്ചിരുന്നതുകൊണ്ട്, അവള്ക്ക് എളുപ്പമായി! പഴയപടി, അരമണിക്കൂര്‍ മുമ്പോട്ടക്കി വെച്ചു വാച്ചും ടൈംപീസും!
പ്രിയപ്പെട്ട ടീച്ചര്ക്കായ്
3.09.2009
ഒമ്പതാം ക്ലാസിലെ, ആദ്യത്തെ അസംബ്ലിക്കിടെ, ജിഷ എന്നോടു പറഞ്ഞു.
അറുപതു പേരുള്ള ക്ലാസ്സില്‍, ഞങ്ങള്‍ പതിനാല് കുട്ടികളാണ് 'ഫാസ്റ്റ് ലങ്ങ്വേജ്', ആയി സംസകൃതം പഠിച്ചിരുന്നത്. പത്ത് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും. മലയാളം/സംസ്കൃതം പിരീഡ് ആവുമ്പോള്‍, പുസ്തകമെടുത്ത്, ഞങ്ങള്‍ എല്ലാരും, ലൈബ്രറിയുടെ പുറത്തെ വരാന്തയുടെ ഒരറ്റത്തുള്ള സംസ്കൃതം ക്ലാസ്സിലെത്തും. മലയാളം പഠിക്കുന്ന കുട്ടികള്ക്ക് അവിടെത്തന്നെ ഇരിക്കാം, ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നോളും.
പുതിയ ടീച്ചറെ പരിച്ചയപെടാനുള്ള ഉല്സാഹത്തൊടെ ആണ്, ആന്നു എല്ലാവരും ക്ലാസ്സില്‍ എത്തിയത്. കുട്ടികളെ എല്ലാം പരിചയപ്പെട്ടതിനു ശേഷം, ടീച്ചര്‍ സ്വയം പരിചയപ്പെടുത്തി, പേരു ആനി.
ടീച്ചര്‍ പറഞ്ഞു, ആദ്യത്തെ പാഠം കഴിഞ്ഞാല്‍ ഒരു യൂണിറ്റ് ടെസ്റ്റ് നടത്തും, പഠിപ്പിക്കുന്നത് എല്ലാവര്ക്കും എത്രമാത്രം മനസ്സിലാവുന്നുണ്ട് എന്നറിയാന്‍. കുറച്ചു മാത്രം പഠിപ്പിച്ച്, പിന്നെ എല്ലാവരെയും കൊണ്ട് അത്രയും ഉറക്കെ വായിപ്പിച്ച്, ഓരോ വാക്കുകളുടെയും അര്‍ത്ഥം പറഞ്ഞു തന്ന്‍, രസകരമായി ടീച്ചര്‍ ക്ലാസ് എടുത്തു.
സ്കൂള്‍ രണ്ട് ഷിഫ്റ്റിലായാണ് പ്രവര്‍ത്തിച്ചിരുന്നതു. ഹൈസ്കൂളുകാര്‍ക്ക്, രാവിലെ മുതല്‍ ഉച്ചവരെയും, പ്രൈമറിക്കാര്‍ക്കു, ഉച്ച മുതല്‍ വൈകുന്നേരം വരെയുമാണ്, പഠിത്തം. ഉച്ചയ്ക്ക് വീട്ടിലെത്തി ഉണൊക്കെ കഴിഞ്ഞ്, മൂന്നു മണിക്ക് dd-4 ഇല്‍ 'ജ്വാലയായ്', മൂന്നരക്ക് dd-1 ഇല്‍ 'സ്വാഭിമാന്‍', 4 മണിക്ക് 'അല്ലാദിന്‍ (കാര്‍ട്ടൂണ്‍), നാലരക്ക്, ചായ-പലഹാരം, പിന്നെ സൈക്കിളില്‍ കറക്കം,... ഇതായിരുന്നു, അന്നത്തെയോക്കെയൊരു ടൈം ടേബിള്‍.
യുണിറ്റ് ടെസ്റ്റിന്റെ തലേ ദിവസമാണ് ബോധോദയം ഉണ്ടായതു!പിന്നെ തലേംകുത്തിനിന്നു പഠിച്ചു, ഇരുപതില്‍ ഇരുപതും വാങ്ങിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഓണപരീക്ഷ കഴിഞ്ഞപ്പോഴേക്കും, ടീച്ചറും ഞാനും വല്യ കൂട്ടായി.
യുവജനോത്സവം വന്നെത്തിയപ്പോള്‍, ആനി ടീച്ചര്‍ പറഞ്ഞു, സംസ്കൃതം പരീക്ഷക്ക് വേണ്ടി പഠിച്ചാല്‍ മാത്രം പോര, സംസ്കൃതോല്സവത്ത്തിലും പങ്കെടുക്കണമെന്ന്. അങ്ങനെ ആണ്‍കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ഒരു സംസ്കൃത നാടകം, പാടാന്‍ കഴിവുള്ളവര്‍ എല്ലാവരും ചേര്‍ന്ന് വന്ദേമാതരം ആലാപനം, പ്രസംഗം, അഷ്ടപദി, ചമ്പു പ്രഭാഷണം, ഉപന്യാസ രചന അങ്ങനെ പലതും, ടീച്ചര്‍ പ്ലാന്‍ ചെയ്തു. ഒന്നിനും ഒരു കുറവും വേണ്ട എന്ന് കരുതി, ഞാനും പേരു ചേര്‍ത്തു, പന്ത്രണ്ടോളം പരിപാടികള്ക്ക്.
പിന്നെ ഉള്ള ദിവസങ്ങളില്‍ ആകെ ഒരു മേളം ആയിരുന്നു. ഉച്ചയ്ക്കു സ്കൂള്‍ വിട്ട ശേഷം, എല്ലാവരും ഒരു ക്ലാസ്സില്‍ ഒത്തുകൂടി, ഒരു വശത്ത് നാടകം, മറുവശത്ത് വന്ദേ മാതരം, പദ്യം ചൊല്ലല്‍, സകല കലാപരുപാടികളും നിയന്ത്രിച്ചൂ, ടീച്ചറും കൂടെ ഉണ്ടാവും. ആ വര്ഷം ആദ്യമായി, ഞങ്ങളുടെ സ്കൂളില്‍ സംസ്കൃതോല്സവം അരങ്ങേറി. പരിപാടിക്കു മെയിന്‍ സ്റ്റേജ് കിട്ടിയില്ല എങ്കിലും, സംസ്കൃതം കുട്ടികള്‍ ആ യുവജനോത്സവത്തില്‍, തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
യുവജനോല്സവത്ത്തിന്റെ സമാപനവേദിയില്‍, സംസ്കൃതോല്സവം കലാതിലകവും പ്രതിഭയുമായി എന്റെയും അജിയുടെയും പേരു അനൌന്‍സ്ചെയ്തപ്പോള്‍, ടീച്ച്ചരുടെ മുഖത്ത് അഭിമാനത്തിളക്കം ആയിരുന്നു, ഞങ്ങള്ക്ക് അത്ഭുതവും!
സബ്ജില്ല യുവജനോത്സവത്തില്‍, തിലകം/പ്രതിഭ പട്ടങ്ങള്‍ പിന്നീട് സ്കുളിനെ തേടിയെത്തി. ജില്ല യുവജനോത്സവത്തില്‍, ആദ്യത്തെ ദിവസം, ഓഫ്-സ്റ്റേജ് പരിപാടികള്‍ ആയിരുന്നു. ഉപന്യാസ രചനക്ക് ചെന്നപ്പോള്‍ ഞെട്ടിപ്പോയി, കൂടെ മത്സരിക്കുന്നവരെല്ലാം, സംസ്കൃതാധ്യാപകരുടെ മക്കളാണ്, ചിലര്‍ സംസ്കൃതത്തില്‍ സംസാരിക്കുന്നു, അക്ഷരശ്ലോകം ചൊല്ലുന്നു. ഉപന്യാസ രചനക്ക് വിഷയം തന്നപോള്‍ "കേരളത്തിലെ വിനോദ സംചാര സാധ്യതകള്‍". വരാന്തയില്‍ നില്ക്കുന്ന ആനി ടീച്ചര്‍ എന്നെ ഉറ്റു നോക്കുന്നു. "സാധ്യത ഉണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ടായിരിക്കും, ഉണ്ടെന്നു വെച്ചു കാചിയെക്കാം", ഞാന്‍ മനസ്സില്‍ കരുതി. പിന്നെ മുറി സംസ്കൃതത്തില്‍ മനസ്സില്‍ തോന്നിയതെല്ലാം എഴുതി. സംസ്കൃതം വാക്ക് അറിഞ്ഞൂടാതതവക്കെല്ലാം, മലയാളത്തിന്റ്റെ കൂടെ ഒരു 'ഹ' യും വെച്ചു സംസ്കൃതീകരിച്ചു. ഹാളില്‍നിന്നു പുറത്തിറങ്ങിയ എന്നെ കാത്തു ടീച്ചര്‍ നില്‍പ്പുണ്ടായിരുന്നു. "നമ്മളുടെ കഴിവനുസരിച്ച് ചെയ്യുക, പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ!", ടീച്ചര്‍ എന്നെ ആശ്വസിപ്പിച്ചൂ.
അടുത്ത ദിവസം സ്കോര്‍ ബോര്‍ഡില്‍, എന്റെ പേരില്‍ ഒരു രണ്ടാം സ്ഥാനം, അത്ഭുതം. പക്ഷെ അന്ന് പന്കെടുക്കുനത്, സംസകൃതം പ്രസംഗമത്സരത്തില്‍ ആണ്. ടീച്ചര്‍ക്ക് ഏറ്റവും താല്‍പര്യവും, പ്രതീക്ഷയും ഉള്ള ഇനം.
ടെന്‍ഷന്‍ കൂടി കൂടി, തൊണ്ട വറ്റി, മൈക്കിനു മുന്പില്‍ നില്കുക്കയാണ്, പക്ഷെ ശബ്ദം വരുന്നില്ല! ആനി ടീച്ചറും, സ്കൂളില്‍ നിന്നുള്ള മറ്റു ടീച്ചര്‍മാരും കുട്ടികളുമെല്ലാം, പ്രസംഗം തുടങ്ങാന്‍, ആഗ്യം കാണിക്കുന്നുണ്ട്. ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ തുടങ്ങി,
മല്‍സരഫലം പ്രഖ്യപിക്കാറായപ്പോഴേക്കും , ശുഭ ടീച്ചര്‍ , സ്കൂളിലെ യുവജനോല്‍സവം കണ്വീനര്‍ , മറ്റു മല്‍സരങ്ങളില്‍ പന്കെടുത്ത കുട്ടികളുമായി, എത്തി. ഫലം പ്രഖ്യാപിച്ചപ്പോള്‍, ശുഭ ടീച്ചര്‍ എല്ലാവരോടുമായി പറഞ്ഞു " നമ്മുടെ സ്കൂള്‍ ആദ്യമായി സംസ്ഥാന യുവജനോല്‍സവത്തില്‍ പന്കെടുക്കും".ആനി ടീച്ചറുടെ കണ്ണുകളില്‍ അഭിമാനം കൊണ്ടു നിറഞ്ഞൊരു നക്ഷത്ര തിളക്കം. വന്ദേമാതരം ആലാപനത്തിനും ഒന്നാം സ്ഥാനം നേടിയതോടെ, ആ വര്ഷം, ഞങ്ങളുടെ സ്കൂള്‍ രണ്ടിനങ്ങള്‍ക്ക്, സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്തു.
സംസ്ഥാന യുവജനോത്സവത്തില്‍ ഗ്രേഡ് മാത്രമെ നേടാന്‍ പറ്റിയുള്ളൂ എങ്കിലും, സ്കൂളിനു അതൊരു പുത്തനുണര്‍വേകി. സംസ്കൃതം പഠിക്കുന്ന കുട്ടികളെപ്പറ്റി ഒരു പ്രത്യേക മതിപ്പുണ്ടായി. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ കുട്ടികള്‍ സംസ്കൃതം ഫസ്റ്റ് ലാങ്ങ്വേജ് ആയി തെരഞ്ഞെടുക്കാനും തുടങ്ങി.
വര്‍ഷങ്ങള്‍ക്കു ശേഷം, ഇപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍, ഷോകേസിലിരിക്കുന്ന സര്ട്ടിഫിക്കറ്റുകളും ട്രോഫികളേക്കാളും, ആനി ടീച്ചര്‍ ആന്നു പകര്‍ന്നുതന്ന ആത്മ വിശ്വാസമാണ്, ജീവിതത്തിലെ വലിയ മുതല്‍കൂട്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു.
**ഈ പോസ്റ്റ് പ്രിയപ്പെട്ട ആനി ടീച്ചര്ക്കായ്.
ഉറങ്ങിപ്പോയോരു മനസ്സിന്!
2.25.2009
എന്തിനെയാണ് തേടുന്നതെന്നുമറിയില്ല,
ഒരുപാടലഞ്ഞിരുന്ന മനസ്സിന്നു,
നിശ്ചലമായതെന്തേയെന്നറിയില്ല.
ദിവാസ്വപ്നങ്ങള്‍ക്കിന്നു ചിറകില്ല,
പ്രഭാതങ്ങള്‍ക്കുണര്‍വില്ല,
ചിന്തകള്‍ ചക്രം തിരിക്കുവാനില്ലാതെ,
പൊടിപിടിച്ചുവോ തലച്ചൊറെന്നു സംശയം!
എല്ലമുണ്ടായിട്ടും ഇല്ലാത്തതിന്റെപേരില്‍,
പോര്‍വിളികൂട്ടി മനസ്സോരിക്കല്‍,
ദിനവും കിട്ടുന്ന തിരിച്ചറിവുകള്‍ ചൊല്ലി,
ഇന്നു ജീവിച്ചതെ ഭാഗ്യം!
മരവിച്ചൊരു മനസ്സിനെ ഉണര്‍ത്താന്‍,
പോകണം ഒരു യാത്ര ഗ്രഹാതുര്ത്വത്തിലേക്കു.
അല്ലെങ്കില്‍ ഒരു ചിരിമാതിയാവും,
കൂട്ടുകാരോടുകുടെയൊരു ചിരി!
നല്ല പാതിക്കു
2.11.2009

നിന്‍ ജനലോരത്ത് വന്നു,
നിന്നെ നോക്കി ചിരിക്കുന്ന,
നറുനിലാവാണു ഞാനെന്നു,
ചൊല്ലിയ, പ്രിയ കൂട്ടുകാര,
പിച്ചവെച്ചു നടത്തിയ,
കൈകള്‍കൊണ്ട് അച്ഛനെന്‍,
കരതലം നിന്നെയേല്‍്പ്പിച്ചപ്പോള്‍,
പുഞ്ചിരിച്ചു, നമ്മോടൊപ്പം എല്ലാവരും.
ചിരികള്‍കിടയിലോരോ കൊച്ചു,
പിണക്കങ്ങള്‍ക്കൊടുവില്‍, എന്നോടു
കൂടുമോയെന്നോരെന് , ചോദ്യത്തിന്
പുഞ്ചിരികൊണ്ട് ഉത്തരം നല്കുന്ന കൂട്ടുകാരാ,
സായംസന്ധ്യകളില്‍, നിന്‍ കൈപിടിച്ച്,
കുളിര്‍കാറ്റേറ്റു നടക്കുമ്പോള്‍,
എന്നുളില്‍ നിറയുന്നു,
പ്രണയം!
വരികള്‍ തെറ്റിച്ചു നീ, പാടിയ പാട്ടുകള്‍,
തിരുത്തവേയെന്നെ നീ, ഒളികണ്ണിട്ടു നോക്കുമ്പോഴും,
എന്നുളില്‍ നിറയുന്നു,
പ്രണയം!
പറയാന്‍ മറന്നോരായിരം,
പകല്ക്കിനവുകളിലെല്ലാം നീ മാത്രം,
അവയെന്നെന്നുമെന്‍ ഹൃദയത്തില്‍ പെയ്തത്,
നിന്നോടുള്ള പ്രണയം!
ജലദ് വിശേഷം !
1.28.2009
ഓഫിസിലേക്ക് ഇറങ്ങുന്നതിനു മുന്‍ബ്, കണ്ണാടിയില്‍ ഒന്നുടെ നോക്കി സംത്രപ്തയാവുന്നതിന്നിടെ, ഞാനടിച്ച്ച ബംഗാളി വാചകം കേട്ട്, കല്‍ക്കത്തക്കാരി മംപി പാതിമയ്ക്കത്ത്തില് ഞെട്ടിയെണീറ്റിരുന്നു.
സംഭവ സ്ഥലം, ബാഗ്ലൂരിലെ ഹോസ്റ്റല്‍. എന്റെ റൂമിലെ പുതിയ കൂട്ടാളികളാണ്, കല്‍ക്കത്തക്കാരായ മിമിയും, മംപിയും (വിളിപ്പേരാണ്). അവര് താമസമാക്കി, ഒരാഴ്ചക്കകം, ഞാനിത്രക്ക് ബംഗാളി പഠിച്ചുകളയുമെന്നു അവരും വിചാരിച്ചില്ല, ഞാനൊട്ടും വിചാരിച്ചില്ല.
വൈകുന്നേരം ഒഫിസില്‍നിന്നു വന്ന്‍, ബംഗാളിയില്‍ അനര്ഗളനിര്‍ഗളം ഓഫിസ് വിശേഷങ്ങള്‍ രണ്ടുപേരും കൂടി സംസാരിച്ചപ്പൊഴ്ഹെ ഞാന്‍ പറഞ്ഞതാ, ഇതു ശരിയാവില്ല എന്ന്. അങ്ങനെ കുറെ കേട്ടതിന്റെ അനന്തര ഫലമായിട്ട്, ബംഗാളി എന്റെ നാവിന്തുംബത്ത് വിളയാടിത്തുടങ്ങി.
രാത്രി, ഒരുമിച്ചുള്ള ഭക്ഷണം കഴിപ്പുകൂടി ആയപ്പോള്‍, ഞാന്‍ "ഖേദെ പെയെച്ചേ" (വിശക്കുന്നു) , എന്നും പറയാന്‍ പഠിച്ചു. അതതു സമയത്ത്, അവരെ മലയാളം പഠിപ്പിക്കാന്‍ ഞാനും ശ്രമിച്ചതുകൊന്ട്, ഉച്ച കഴിയുമ്പോള്‍, "ഭക്ഷണം കഴിച്ചോ ?", എന്ന് ചോദിച്ച് അവരയക്കുന്ന മഗ്ലിഷ് മെയിലും കിട്ടാന്‍ തുടങ്ങി.
അങ്ങനിരിക്കെ, ഒരു ദിവസം, ഞാനും മംപിയും സംസാരിച്ചു സംസാരിച്ചു, രവീന്ദ്രനാഥ ടാഗോര്‍ കൃതികളില്‍ എത്തിച്ചേര്‍ന്നു. അപ്പൊ മംപിക്ക് ഒരു ആഗ്രഹം, എന്നെ ഒരു ബംഗാളി പാട്ടു പഠിപ്പിക്കണമെന്ന്. ടാഗോര്‍ എഴുതിയ "ഫുലെ ഫുലെ,ഡോലെ ഡോലെ " എന്ന് തുടങ്ങുന്ന പാട്ടു, മാമപി ഇംഗ്ലീഷില്‍ എഴുതിത്തന്നു. പിന്നെ, പവര്‍കട്ടു സമയത്തൊക്കെ, ഈ പാട്ടു പാടി, ഞങ്ങള്‍ രണ്ടുപേരും, ടെറസ്സിലുടെ ഉലാത്തുക എന്നത് ഒരു പതിവായി.
അതെ സമയം, ഓഫിസിലെ, തെലുഗു സംഘത്തിലെ ഏക മലയാളി, എന്ന നിലയില്‍, 'എല്ലാവനരു മീരു?'(how are you ? ), 'ഭോജനാനികി വെല്ദാം' (ഭക്ഷണം കഴിക്കാന്‍ പോകാം), 'എനു ചെസ്ഥാനു നിവു' (what are you doing?), തുടങ്ങിയ അത്യാവശ്യം തെലുഗു വാചകങ്ങളും പഠിച്ചു.
അങ്ങനെ, ചെറിയൊരു ബഹുഭാഷാ മിടുക്കി ആയി, ബാഗ്ലൂരിലെ കൂട്ടുകാരുടെ ഇടയില്‍, വിലസിക്കൊണ്ടിരുന്നപോളാണ്, കല്യാണം വന്നതും, പുനെയിലേക്ക് പറിച്ചുനടപ്പെട്ടതും.
മഹാരാഷ്ട്രയില്‍ എത്തിയ സ്ഥിതിക്ക്, മറാഠിയില്‍ ഒരു കൈ നോക്കാന്‍ തീരുമാനമായി! പുതിയ ഓഫിസിലാണെങ്കില്‍, ടീം മൊത്തം മറാഠികളും. പിന്നെ ഒട്ടും താമസിച്ചില്ല, 'കായെ കര്‍ത്താ മിത്ര'(what are you doing, friend?), പഠിച്ചു.
കുറേശെ മറാഠി വാചകങ്ങളൊക്കെ സംസാരിച്ചു, സന്തോഷത്തോടെ കഴിയുകയായിരുന്നു. സെല്‍ഫ് ഗോളുകള്‍ ഒന്നും ഇതുവരെ സ്കോര്‍ ചെയ്തിട്ടില്ല എന്നതും ഒരു സന്തോഷം! പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങുമോ!
എല്ലാ ദിവസത്തെയും പോലെ, ലഞ്ച് ബ്രേകിനു ശേഷം, ഞങ്ങളുടെ ക്യുബിക്കിളില്‍ വട്ടമേശ സമ്മേളനം നടക്കുകയായിരിന്നു. ആരെങ്കിലും ഈ മാസം നാട്ടില്‍ പോവുന്നുണ്ടോ എന്നായി ചര്‍ച്ച. അതുല്‍ പറഞ്ഞു, തന്റെ നാട് 'ജല്‍ഗാവ്' എന്ന സ്ഥലത്താണെന്നു. ഉടനെ ഞാന്‍ ചോദിച്ചു, അത് 'ജലദ്' എന്ന സ്ഥലത്ത്തിനടുത്താണോ എന്ന്. എല്ലാവരും കുടെ ഒരുമിച്ചു പറഞ്ഞു, അങ്ങനൊരു സ്ഥലം, അവര് കെട്ടിട്ടേയില്ലെന്നു.
ഞാന്‍ വിട്ടു കൊടുക്കുമോ, കഴിഞ്ഞ പ്രാവശ്യം, ടൌണില്‍ പോയത്, 'ജലദ്'ഇലേക്ക് പോവുന്ന ബസ്സിലാണേ! ബസ്സില്‍ കേറി സീറ്റ് പിടിക്കുന്നതിനിടെ, ഭര്‍ത്താവിനോട് പറയുകയും ചെയ്തു, "പൂനെ പോലെ വേറൊരു ജില്ലയാണെന്ന് തോന്നുന്നു, ഈ 'ജലദ്' എന്ന്!
ബസ്സിന്റെ പെയിന്റ്, നീലയും ചുമ്മപ്പുമയിരുന്നു, ഹൈടെക് ബസ് എന്ന് വശങ്ങളില്‍ എഴുതിയിരുന്നു, എന്നൊക്കെ ഞാന്‍ വിവരിച്ചു. പോരാഞ്ഞിട്ട്, കണ്ടക്ടര്‍, 'ജല്ദ്', 'ജലദ്', എന്ന് വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ഉടനെ, കൂട്ടത്തിലൊരാള്‍ ചോദിച്ചു, എവിടെയാ 'ജലദ്' എന്ന് എഴുതിയിരുന്നതെന്ന്.
ഞാന്‍ പറഞ്ഞു, " ബസിന്റെ മുന്നിലെ, വെളുത്ത ബോര്‍ഡില്‍, ചുമന്ന അക്ഷരത്തില്‍ !".
ഇതു പറഞ്ഞു നിര്‍ത്തിയതും, കൂട്ടത്തോടെ ഒരു പൊട്ടിച്ചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.
എന്താണ് സംഭവം എന്ന് മനസ്സിലാവാതെ അന്തം വിട്ടിരുന്ന എന്നോടു, അതുല്‍ പറഞ്ഞു,
"ജലദ്, എന്നാല്‍ ഫാസ്റ്റ്!".
അതായത്, നമ്മുടെ നാട്ടില്‍, 'ഫാസ്റ്റ് പാസന്ചര്‍', എന്നൊക്കെ പറയ്ന്ന പോലെ, ഇവിടെ 'ജലദ്' !
കേട്ടവര്‍ കേട്ടവര്‍, അടുത്ത ക്യുബിക്കിള്‍കാരൊടു പറഞ്ഞു, ആ ഫ്ലോറില്‍ ഉള്ളവര്‍ മുഴുവന്‍ അറിഞ്ഞു, ഞാന്‍ 'ജലദില്‍ പോയ കഥ!'
ചമ്മല്‍ അട്ജസ്റ്റ് ചെയ്തു, സീറ്റില്‍ ഇരിക്കുമ്പോള്‍, കോളേജില്‍ വെച്ചു , സ്ഥിരം കേട്ടിട്ടുള്ള ഒരു വാചകം മനസ്സില്‍ ഓടിയെത്തി,
"ചമ്മല്‍ is മങ്ങല്‍ of face, വിങ്ങല്‍ of heart,
but it's a part of life!"
കോലാര്‍ നിന്നും ബാഗ്ലൂര്‍്ക്ക് | മറക്കാനാവാത്ത യാത്ര
1.20.2009
വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെകിലും അച്ഛനും അമ്മയും വരാന്‍ റെഡിയായി.അങ്ങനെയെങ്കില്‍, കോലാര്‍ ഉള്ള ചിറ്റമ്മയുടെ വീട്ടിലും പോയി വരാം എന്ന് തീരുമാനമായി.
അന്നൊക്കെ, എല്ലാ മാസവും ഒരു വീകെന്ടില്‍ വീട്ടില്‍ പോവും. അമ്മ, "നീ വരുന്നതും നോക്കി ഇരിക്ക്യ കുട്ട്യേ", എന്ന് ഫൊണിലൂടെ പറയുമ്പോള്‍, ആകെ കൂടെ ഒരു ശ്വാസം മുട്ടല്‍ വരും. അത്യാവശ്യം ദയനീയ ഭാവമൊക്കെ മുഖത്ത് വരുത്തി, ടീം ലീഡിന്റെ അടുത്ത് ചെന്നു പറയും, "I am feeling sick, i am going home this weekend and I am taking leave on monday". ഇടക്കൊകെ ഇതു ആവര്‍ത്തിച്ചപ്പോള്‍ ടീം ലീഡ് പ്രഖ്യാപിച്ചു.. "Divya is not sick...she is homesick !!"
അപ്പൊ പറഞ്ഞ്ഞ്ഞു വന്നത് എന്താന്നുവേച്ച്ച്ചാല്‍, ഞാന്‍ വീട്ടിലേക്ക് വരുന്നു, എന്ന് പറയ്യുമ്പോള്‍ അച്ഛനും അമ്മയ്ക്കും ഉള്ള ഒരു സന്തോഷം, എന്താണെന്ന്, അവരെ കൊണ്ടുവരാന്‍ മടിവാലയിലേക്ക് ഓട്ടോയില്‍ പോയിക്കൊണ്ടിരിക്കുംബോളാണ് എനിക്ക് ശരിക്കും മനസ്സിലായത്. അച്ഛനെയും അമ്മയെയും എവിടെയൊക്കെ കറങ്ങാന്‍ കൊണ്ടു പോണം, ഏത് ഹോട്ടലില്‍ നിന്നു കഴിക്കണം, എന്നൊക്കെ പ്ലാന്‍ ചെയ്തു, "ആജ് മേ ഉപ്പര്‍ ആസ്മാ നീച്ചേ, ആജ് മേ ആഗെ സാമാന ഹേ പീച്ചേ", എന്ന് മനസ്സില്‍ പാട്ടൊക്കെ പാടിയാണ് പോയത്.
ബ്രെക്ഫാസ്ടിനു ഞാനുണ്ടാക്കിയ ഉപ്പുമാവ് കഴിച്ച്, "ഇതെങ്ങ്ന കഴിക്യ മോളെ ?" എന്നുള്ള, അച്ഛന്റെ ചോദ്യത്തിന് മുന്പില്‍, ഉച്ചക്ക് നമുക്ക് പാരമൌന്ടില്‍ നിന്നും കഴിക്കാം എന്ന് പറഞ്ഞ്ഞ്ഞു ഞാന്‍ രക്ഷപെട്ടു. (അല്ലേലും, ഉപ്പുമാവിനു ഉപ്പിടാന്‍ മറക്കുന്നത് അത്ര വല്യ കുറ്റമൊന്നുമല്ലല്ലോ !)
പിന്നെ, രഹേജ ആര്ക്കെഡിലെ, എക്സിബിഷന്‍ ഒക്കെ കണ്ട് ഫോറത്തില്‍ എത്തി. എലവേറ്റര്‍ കണ്ടപ്പോളേ അമ്മ പറഞ്ഞു, "നമ്മുക്ക് മോളിലെക്കൊന്നും പോണ്ട", എന്ന്. ഒരു പ്രശ്നവുമില്ല, എന്നും പറഞ്ഞ്ഞ്ഞു, അമ്മയുടെ കൈപിടിച്ചു, എലവേറ്ററില്‍ കയറി മുകളില്‍ എത്തി. (ആ കൈ പിടിച്ച് ഞാന്‍ എത്രയോ പടികള്‍ കയറിയിട്ടുന്റ്റ്, കാലം മാറ്റിയും മറിച്ചും "Role Assignment" നടത്തുവല്ലേ! ).
ലാല്‍ ബാഗ്, ചിക്-പെട്ട്, അവിടെയൊക്കെയൊരു ഓട്ടപ്രദക്ഷിണം നടത്തി, ഞങ്ങള്‍ മജസ്ടികില്‍നിന്നും, കോലാര്‍ ബസ് പിടിച്ചു. അന്ന് രാത്രി, കോലാറിലെ, ചിറ്റമ്മയുടെ വീട്ടില്‍ താമസിച്ചു.
അടുത്ത ദിവസം രാവിലെ, 10 മണിയോടെ കോലാറില്‍ നിന്നും ബാഗ്ലുര്‍ക്ക് ബസ് കയറി. ഉച്ചക്ക് ഉണ് കഴിക്കാറാവുമ്ബൊത്തേക്കും ബാഗ്ലൂര്‍ എത്താം എന്നായിരുന്നു കണക്കു കൂട്ടല്‍. കര്‍ണാടക ട്രന്‍സ്പോര്ടിന്റെ ചുമന്ന ബസ്സിലാണ് യാത്ര. ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോത്തെക്കും, ബസിനു മുന്‍പില്‍ മറ്റു വണ്ടികളുടെ ഒരു നീണ്ട നിര, ഒരു വണ്ടിയും അനങ്ങുന്നില്ല. എന്താണ് സംഭവം എന്ന് ആര്‍ക്കും അറിഞ്ഞുട, റോഡിലുടെ നടന്നു പോക്കുന്ന ഗ്രാമവാസികള്‍ പറയുന്നതെന്താണെന്ന്, എനിക്ക് കന്നടയില്‍ ഉള്ള അല്പജ്ഞാനം വെച്ചു മനസില്ലാക്കാന്‍ പറ്റുന്നുമില്ല. ഒരു മണിക്കൂര്‍ അവിടെ അനങ്ങാതെ കിടന്നതിനു ശേഷം ബസ് നടക്കാന്‍ തുടങ്ങി. അപ്പോത്തെക്കും, ഞങ്ങള്ക്ക് കാര്യത്തെക്കുറിച്ച് ഏകദേശ ധാരണ ആയി. നമ്മുടെ നാട്ടിലെ "മിന്നല്‍ പണിമുടക്ക്" പോലെ എന്തോ ഒന്നു അവിടെ നടക്കുന്നു. ബസ് ഇഴഞ്ഞു നീങ്ങുന്നതിനിടെ, ഒരു വശത്തുള്ള മുന്തിരിത്തോട്ടത്തില്‍, സ്ഥലത്തിന്റെ പേരു കണ്ടു, 'ഹൊസ്കൊടെ'.
കുറെ ദുരം അങ്ങനെ പോയപ്പോത്തെക്കും, ഒരു ഡൈവെര്‍്ഷന്‍ ബോര്‍ഡ് കണ്ടു. ആ വഴി കേറി, ഹൊസ്കൊടെയിലെ നാനാവിധമായ 'ഹള്ളി' കളിലൂടെ സഞ്ചരിച്ച്, ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഒരു മെയിന്‍ റോഡിലെത്തി. അതിലുടെ കുറച്ചു മുന്ബോട്ടു ചെന്നപ്പോള്‍, ഒരു കൂട്ടം ആളുകള്‍ കന്നടയില്‍ എന്തൊക്കെയോ ആക്രോശിചുകൊണ്ട്, തീപന്തങ്ങളും, വടികളും ഒക്കെ കയ്യില്‍ പിടിച്ചു വരുന്നതു കണ്ടു. മുന്പേ പോവുന്ന വണ്ടികള്‍ ഒക്കെ പെട്ടന്നു ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു. ഞങ്ങളുടെ ബസ് ഇടവഴിയിലക്ക് കയറിയതും, പുറകെ വന്ന വണ്ടികള്‍ എല്ലാം അവര്‍ തടഞ്ഞു നിര്‍ത്തി, റോഡില്‍ വല്യ കല്ലുകളൊക്കെ നിരത്തുന്നത് കണ്ടു. ഭാഗ്യം കൊണ്ട് അവിടെ കുടുങ്ങിയില്ല എന്നെ പറയേണ്ടു!
ഞങ്ങള്‍ കയറിയ ഇടവഴിയുടെ ഇരുവശത്തും കുടിലുകള്‍, കഷ്ടിച്ച് ഒരു ബസിനു കടന്നു പോവവുന്ന വീതിയെ ഉള്ളു ആ മണ്പാതക്കു. ഇത്രെയും ആയപ്പോത്തെക്കും, നല്ല തോതില്‍ എനിക്ക് ടെന്‍ഷന്‍ ആയി. പക്ഷെ അച്ഛനെയും അമ്മയെയും കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കതിരിക്കാന്‍ വേണ്ടി ഞാന്‍ കൂളായി സംസാരിച്ചുകൊണ്ടിരുന്നു. മറ്റുള്ള യാത്രക്കാര്‍ കന്നടയിലാണ് സംസരിക്കുന്നതെന്കിലും, അവരും ടെന്‍ഷനില്‍ ആണെന്ന് മനസ്സിലായി. ഇത്രയുമായപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്, ബസിലെ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലയിടത്തായി, ഒരുപാടുപേര്‍ ഇറങ്ങിപ്പോയി.
കുറെ വളഞ്ഞു തിരഞ്ഞ വഴികളിലൂടെ സഞ്ചരിച്ചു, ബസ്, ഒരു ഡെഡ് എന്‍ഡില്‍ എത്തി. മുന്പേ പോയ 2 ബസുകള്‍ അവിടെ ആളൊഴിഞ്ഞു കിടപ്പുണ്ട്. ബസ് നിന്നതും ഡ്രൈവറും കണ്ടക്ടറും, എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയി. യാത്രക്കാരും ഇറങ്ങിപോവാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങളും ബസില്‍നിന്ന് ഇറങ്ങി. മുന്‍പില്‍ കുറ്റിച്ചെടികള്‍ നിറഞ്ഞ വിശാലമായ ഒരു മൈതാനമായിരുന്നു. ആളുകള്‍ എല്ലാം പല ദിശകളില്‍ നടന്നു പോവുകയായിരുന്നു. ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നുപോയി. മൊബൈലിനു റേഞ്ച് ഇല്ല, കണ്ണെത്തും ദൂരത്തെങ്ങും കുറ്റിക്കാടല്ലാതെ വേറെ ഒന്നും കാണാനുമില്ല. അവിടെ നിന്നും ബാഗ്ലുര്‍ക്ക് എത്ര ദൂരമുണ്ടെന്നും അറിയില്ല. സമയം, വൈകുന്നേരം നാല് മണിയായിരുന്നു, അപ്പോള്‍.
ഏറ്റവും മുന്പില്‍ നിര്‍ത്തിയിരുന്ന ബസിനു മുന്നില്‍, ഒരു കൂട്ടം ആളുകള്‍ തീ കത്തിക്കുന്ന്ണ്ടായിരുന്നു. കുറച്ചു ദുരം മുന്ബോട്ടു നടന്നപ്പോള്‍, അങ്ങകലെയായി, നീലയും വെള്ളയും പെയിന്റ് അടിച്ച ബസ് വരുന്നതു കണ്ടു. ബാഗ്ലൂര്‍ സിറ്റിയില്‍് ഓടുന്ന BMTC യുടെ ബസാണത്. ആശ്വാസമായി, അത് കണ്ടപ്പോള്‍, സിറ്റി അടുത്തുതന്നെ ആണെന്ന് മനസ്സിലായി. ഇവിടെ തീ കത്തുന്നത് കണ്ട് ആ ബസ്, വന്ന വഴി തരിച്ചു പോവാന്‍ തുടങ്ങി.
ഷൊള്‍്ഡെര്‍ ബാഗ്, രണ്ടു തോളിലുമായ്യി ഇട്ട്, "അച്ഛാ, അമ്മേ, ഓടിവാ", എന്ന് വിളിച്ചു പറഞ്ഞു, ഞാന്‍ ഓടി. നഴ്സറിയില്‍ പോലും, മല്‍സരത്തില്‍, ഏറ്റവും അവസാനം ഓടി/നടന്നു ഫിനിഷ് ചെയ്തിരുന്ന ഞാന്‍ എങ്ങനെ അത്രേം സ്പീഡില്‍ ഓടി, എന്നെനിക്ക് ഇപ്പോളും, അത്ഭുതം! എന്തായാലും, ഒരുവിധത്തില്‍ ഞങ്ങള്‍ ആ ബസില്‍ കേറിപറ്റി.
വൈകുന്നേരം ആറുമണി ആയപ്പെഴേക്കും, ഞങ്ങള്‍ ബാഗ്ലുരെത്തി. വിശന്നു തളര്‍ന്നിരുന്നു എങ്കിലും, ബാഗ്ലൂരില്‍ എത്തിയതിന്റെ ആശ്വാസം ഒന്നു വേറെ തന്നെ ആയിരുന്നു.
പോയത് ഗോകര്‍ണത്തേക്കാ...!
1.05.2009
'ബീചിലോന്നും പോയിട്ടില്ലതൊരു പാവമല്ലേ ഞാന്‍', എന്ന മുഖഭാവത്തോടെ രാജി ചോദിച്ചു.
ശിവയുടെ പിറന്നാള്‍ ട്രീറ്റിനു വേണ്ടി , ഓഫീസിനടുത്തുള്ള ഒരു ഹോട്ടലില്‍ ആണ്, ഈ ഞാനും അടങ്ങുന്ന അഞ്ചംഗ സംഘം അപ്പോള്‍! അല്ലേലും, 'നുക്കടിലെ' മട്ടന്‍ ബിരിയാണിയുടെ മണം അടിച്ചാല്‍ രാജിക്ക് പിന്നൊരു പിക്നിക് പോണമെന്ന് തോന്നും!
ഈ സംഘത്തിന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍, അഞ്ചില്‍ മൂന്നും തെലുങ്കരാണ്, ഒരു കന്നടിഗയും, പിന്നെ മലയാളികള്ക്ക് എവിടെയും പഞ്ഞ്ഞ്ഞമില്ലതതുകൊന്ട്, ഞാനും.
"ഗോകര്‍ണം, ഏക്കട രാജി?", അറിയാവുന്ന ലോട്ട്-ലൊടുക്ക് തെലുഗ് വെച്ചു ഞാന്‍ കാച്ചി!
ഇനീപ്പോ അത് തെലുഗു ആയില്ലെല്‍പോലും, എന്റെ കൂട്ടുകാര്‍ക്കു മനസ്സിലായിക്കൊളം.
ആര്ക്കും പ്രത്യേകിച്ച് ഒരറിവും ഇല്ലാത്ത സ്ഥലം ആണ്. പേരു മാത്രം കേട്ടു പരിചയം ഉണ്ട്. അതുകൊന്ട് ഓഫീസില്‍ തിരിച്ചെത്തിയ ഉടനെ, എല്ലാവരും ഗവേഷണം ആരംഭിച്ചു. ഗൂഗിളില്‍ നിന്നു കിട്ടിയ ലിന്കുകള്‍ എല്ലാം എല്ലാവര്ക്കും അയച്ചു, അടുത്തവട്ട ചര്‍ച്ച നടത്തി.
ഗോകര്‍ണം, ബാന്ഗ്ലൂരില്നിന്ന് 486 km ദൂരെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. 10 - 11 മണിക്കൂര്‍ യാത്ര. അത്രയും ദൂരെ പോണോ എന്നായി എല്ലാവരും. വെള്ളിയാഴ്ച അവധിയായതുകൊന്ട് , വ്യാഴാഴ്ച രാത്രി പുറപെട്ടു, ശനിയാഴ്ച തിരിചെത്താം. ഗോക്ര്‍്ണത്തു താമസിച്ച്, സൂര്യാസ്തമയവും/ഉദയവും ഒക്കെ കാണാം. കാലുവാരന്‍ സാധ്യതയുള്ളവരെ എല്ലാവരെയും പിടിച്ച് നിര്‍ത്താന്‍ രാജി സ്വന്തം വാക്ചാതുര്യം അതിവിധഗ്ദ്ധമായി ഉപയോഗിച്ചു.
ട്രാവല്‍ എജന്റ്സിനെ വിളിച്ചു വണ്ടി ബുക്ക് ചെയ്യുന്ന കാര്യമൊക്കെ, രാജിയും ശിവയും ഭംഗിയായി നിര്‍വഹിച്ചു.
അങ്ങനെ, ആ വ്യാഴാഴ്ച രാത്രി 9.30 യോടുകൂടി, ഒരു ക്വാളിസില്‍ ഞങ്ങള്‍ പുറപ്പെട്ടു. ബാഗ്ലൂര്‍്-തുംകൂര്‍-ഹസന്‍ വഴി ഗോകര്‍ണം. എങ്ങനെപോയാലും അടുത്ത ദിവസം രാവിലെ 10 മണിയോടെ ഗോകര്ണത്തെത്തം, അതായിരുന്നു വിശ്വാസം. പക്ഷെ അത്തരം വിശ്വാസങ്ങള്‍്ക്കൊന്നും വല്യ ബലമില്ലെന്നും, മഴയത്ത് അതൊക്കെ ഒലിച്ചു പോവാമെന്നും ഈ യാത്രയിലുടെ മനസ്സിലായി.
തുംകൂര്‍ എത്തുന്നതിനു മുന്പേ മഴ തുടങ്ങി. മഴയെന്നു പറഞ്ഞാല്‍ നല്ല മഴ! തിരിച്ചു പോണോ എന്ന് എല്ലാവര്ക്കം തോന്നാതിരുന്നില്ല. പക്ഷെ ഹസന്‍ എത്തിയപ്പോ മഴ മാറി. പിന്നെ കുറെ നേരം നീണ്ടുനിന്ന അന്താക്ഷരിക്കും ദാം-ശേരട്സിനും ശേഷം എല്ലാവരും ഉറക്കമായി.
രാവിലെ 6 മണിക്ക് കണ്ണ് തുറന്നപ്പോള്‍, വണ്ടി ഒരു ഘാട്ട് കയറുകയണെന്നു തോന്നി. ശ്രിന്ഗേരി ഘാട്ട് ആണതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഒന്പത് മണിയോടെ ഞങ്ങള്‍ ഹൊറനാടു അന്നപുര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ എത്തി. അവിടെ ദര്ശനം നടത്തി, ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച്, മലയിറങ്ങാന്‍ തുടങ്ങി.
ഘാട്ട് കയറിയപ്പോള്‍ പ്രകൃതി സൌന്ദര്യമൊക്കെ ആസ്വദിച്ചു, ഉറക്കെ പാട്ടൊക്കെ വെച്ചു വന്ന ഞങ്ങള്‍, ഘാട്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോളെക്കും, സീരിയസ്സായി. എങ്ങനെ മിണ്ടാന്‍ പറ്റും, 'പിന്‍ പോയിന്റ്' വളവുകള്‍ എന്നാലെന്തെന്ന് ചോദിച്ചാല്‍ , ഞാന്‍ ഒന്നര പുരത്തില്‍ കവിയാതെ ഉത്തരം
ഇടക്ക് ഉള്ള ഒരു വളവില്‍ ആണ് 'അഗുമ്പേ സണ്‍സെറ്റ് പോയിന്റ്'. അവിടെയെത്ത്തിയപ്പോ നട്ടുച്ച ആയതുകൊന്ട്, ഞങ്ങള്‍ 2 കാര്യങ്ങള്‍ തീരുമാനിച്ചു :-
സുര്യാസ്തമയം അവിടെനിന്നു കാണാന്‍ പറ്റില്ല!
ഈ പോക്ക് ഗോകര്‍ണത്തെത്ത്തില്ല !
വളരെ പതുക്കെ മലയിറങ്ങി താഴെ എത്തിയപ്പോഴേക്കും വീണ്ടും മഴ തുടങ്ങി. ഒരുവിധം, വൈകുന്നേരം 3 മണിയോടെ ഞങ്ങള്‍ ഉഡൂപ്പിയില്‍ എത്തി. വിശന്നു വലഞ്ഞ്, അവിടെ ഒരു കൊച്ചു ഹോട്ടലില്‍ കയറി. 'ഉഡുപ്പി' എന്ന പേരില്‍ പലസ്ഥലത്തും ഹോട്ടലുകള്‍ പലതുന്ടെന്കിലും, ആ ഹോട്ടെലിലെ ഭക്ഷണത്തിന്റ്റെ സ്വാദൊന്നു വേറേതന്നെയായിരുന്നു.
ഇനിയും ഗോകര്‍ണം ലക്ഷ്യം വെച്ചു മുന്ബോട്ടു പോയാല്‍ ശരിയാവില്ല എന്ന് മനസിലായത് കൊണ്ട് അന്ന് ഉഡൂപ്പിയില്‍ തങ്ങാന്‍ തീരുമാനിച്ചു. മഴ ഒഴിഞ്ഞുനിന്ന കുറച്ചു നേരംകൊണ്ട് അവിടെ അടുത്തുള്ള കാപ്പ് ബീച്ചില്‍ പോയി.
അടുത്ത ദിവസം രാവിലെ ഉഡുപ്പി ശ്രീകൃഷ്ണ
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രത്നം കൊണ്ടു
പൊതിഞ്ഞിരിക്കുന്ന ഭഗവാനെ ദുരെ നിന്നു ഒരു കിളിവാതിലിലൂടെ കാണാനേ അനുവാദം ഉള്ളു.
പിന്നെ മരവന്തേ ബീച്ചിലേക്ക് വിട്ടു. NH-17 , ഒരു വശത്ത് കടലും, മറുവശത്ത് സൌപര്‍ണിക നദിയുമായി , നീലനിറത്തിനുമ് പച്ചനിറത്ത്തിനുമിടയിലൊരു കറുത്ത നേര്‍ രേഖ പോലെ കിടക്കുന്നു. കടലും റോഡിനപ്പുറമുള്ള നദിയും ചേര്‍ത്തൊരു ഫോടോയെടുക്കാന്‍ ശ്രമിച്ചു, പക്ഷെ വിജയിച്ചില്ല :(
ബീചിലുടെ ഏകദേശം ഒരു കിലോമീടെര്‍ നടന്നു. അപ്പോള്‍ ഒരു മീന്പിടുത്തക്കാരന്‍, ഒരു കുഞ്ഞു വഞ്ചിയില്‍ കരക്കടുത്തു. അയാള്‍ അവിടെ നിന്നു കൂവിവിളിച്ചു. ഞങ്ങള്‍ നടന്നു, വഞ്ചിയുടെ അടുത്ത്തിയപ്പൊളേക്കുമ് അവിടെയുല്ലൊരു കുടിലില്‍നിന്നും, ഒരു സ്ത്രീ ഓടിവരുന്നുണ്ടായിരുന്നു. വഞ്ചിയില്‍ ഉണ്ടായിരുന്ന കുറച്ചു മീനും ഒരു ഞന്ടും ആ സ്ത്രീ കയ്യിലെടുത്തു തിരിച്ചു നടക്കാന്‍ തുടങ്ങി. ലോകി അവരോട് കന്നടയില്‍ സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി. അവരുടെ ഭര്‍ത്താവാണ് മീന്‍ പിടിച്ചുകൊണ്ടു വന്നത്. കറിവെക്കാന്‍ സമയ വൈകിയെന്നു പറഞ്ഞ് അവര്‍ സ്ഥല വിട്ടു. അതിനടക്ക് ഞങ്ങള്‍ ഞണ്ടിന്റെ ഒരു ഫോട്ടൊ ഒപ്പിച്ചു. 'ദില്‍ ചഹ്ത ഹേ'യില്‍ അമീര്‍ഖാന്‍ 'മീന്‍ വിഴുങ്ങിയ' പോലെ ഉള്ള ഫോട്ടൊ എടുക്കാനുള്ള ഒരു മല്‍സരവും അതിനടക്ക് നടന്നു.
തിരിച്ചു റോഡിലുടെ വണ്ടിയില്‍ വരുമ്പോള്‍ കണ്ടു, ഒരു 10 മിനുട്ട് ഞങ്ങള്‍ നടന്നു വന്ന തീരം കടലെടുത്ത്തിരുന്നു. തിരകള്‍ റോഡിലേക്ക് അടിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.
മാന്ഗ്ലുര്‍് - ബംഗ്ലൂര്‍ ഹൈവേയിലുടെ തിരിച്ചുള്ള യാത്രയില്‍ മഴ കൂടുതല്‍ ശക്തിയോടെ പെയ്തു തകര്‍ക്കുകയായിരുന്നു.
അങ്ങനെ ഗോകര്‍ണം കാണാന്‍ പോയവര്‍ ഉഡുപ്പി കണ്ടു തിരിച്ചു വന്നു.
जो शहीद हुए हें उनकी, ज़रा याद करो कुर्बानी |
12.03.2008
ज़रा आंखों में भर लो पानी
जो शहीद हुए हें उनकी
ज़रा याद करो कुर्बानी
थी खून से लथ-पथ काया
फ़िर भी बन्दूक उठाके
दस-दस को एक ने मारा
फ़िर गिर गये होश गवाके
जब अंत समय आया तो
कह गये के अब मरते हें
खुश रहना देश के प्यारों
अब हम तो सफ़र करते हें
थे धन्य जवान वो अपने
थी धन्य वो उनकी जावानी
जो शहीद हुए हें उनकी,
ज़रा याद करो कुर्बानी
* ലതാ മന്ഗേഷ്കര്‍് പാടിയ വരികള്‍
ഒരു സൈക്കിള്‍ മാത്രം | കഥ
11.24.2008
'പത്രം പത്രോസ്' ചേട്ടന്‍, രാവിലെ, ആദ്യത്തെ, പൊന്‍കുന്നം - പാല വണ്ടി പള്ളിക്കല്‍ എത്തുമ്പോഴേ, അവിടെ കാണും. വണ്ടിക്കാര് ഇട്ടേച്ചു പോവുന്ന പത്രകെട്ടുകള്‍ പത്രോസ് തരം തരിച്ചു വെക്കും, 'പത്രം ഇടാനുള്ള' പിള്ളാര് വരുമ്ബൊത്തെക്കും.
"വേറെ പിള്ളേരെ കിട്ടാഞ്ഞിട്ടല്ല, നിന്നെ നിര്‍ത്തിയെക്കുന്നെ", തലേ ദിവസം വൈകിചെന്നതിനു, പത്രോസ് ചേട്ടന്‍ പറഞ്ഞ വാചകം, മനസ്സില്‍ തട്ടിയതുകൊണ്ടാണ്, മനീഷിന്നു പല്ലും തേക്കാതെ, കാപ്പീം കുടിക്കാതെ വീട്ടീന്ന് ധൃതിയില്‍ പോന്നത്.
"കൂരാലിക്കു പോവുന്ന ടോമി ഇന്നില്ല, അവന് പനിയാ, അതുകൊണ്ട്, നീ ത്രിവേണി കവലയിലെ കുറച്ചു പത്രവും കൂടെ ഇടണം" , മനീഷിന്റെ സൈക്കിളിന്റെ പുറകില്‍ പത്രകെട്ടു, എടുത്തു വെക്കുന്നതിനിടയില്‍, പത്രോസ് ചേട്ടന്‍ പറഞ്ഞു. ഏതൊക്കെ വീടുകളില്‍ ആണെന്ന് കേട്ട ശേഷം, മനീഷ് വണ്ടി വിട്ടു.
ത്രിവേണി കവലയിലെക്കുള്ള ഇറക്കം ഇറങ്ങുന്നതിനിടെ മനീഷ് ഓര്ത്തു , " ഇങ്ങോട്ടൊക്കെ വന്നിട്ട്, കുറച്ചായി. വയലുന്കലെ, കള്ളു ഷാപ്പ് മാറ്റി, കുഞ്ഞനിയന്‍ ചേട്ടന്‍ പലചരക്ക് കട തുടങ്ങിയേപ്പിന്നെ, ഇതുവഴി വരവ് കുറവാ. മുന്‍ബ്, അച്ഛന്‍ പണീം കഴിഞ്ഞു അവിടെങ്ങാനും ഇരുപ്പാണോ, എന്ന് നോക്കാന്‍ അമ്മ പറഞ്ഞു വിടാറുന്ടായിരുന്നു".
ഇറക്കം ഇറങ്ങി വളവു തിരിയാന്‍ നേരത്ത് ബ്രേക്ക് പിടിച്ചപ്പോഴാണ്, മനീഷിനു മനസിലായത്, ബ്രേക്ക് ഒട്ടുമില്ല. " ഓ , പാട്ട സൈക്കിള്‍", അവന്‍ മനസ്സില്‍ പറഞ്ഞു. സൈക്കിള്‍ റിപ്പയറിങ്ങ് ചെയ്യുന്ന മണി ചേട്ടനെ സോപ്പിട്ടു ഒപ്പിച്ചാണ് ഈ സൈക്കിള്‍. അല്ലെങ്കില്‍ രാവിലെ നടന്നു നടന്നു ഒരു വഴിക്കാകും.
ഓരോ വീടിനും മുന്നില്‍ സൈക്കിള്‍ നിര്ത്തി, പത്രം ചുരുട്ടി ഒരു റോള്‍ ആക്കി അവന്‍ വീശി ഏറിയും. ഗെറ്റ് ഉള്ള വീട് ആണെന്കില്‍, ഗേറ്റിന്റെ കംബിക്കിടയില്‍ റോള്‍ തിരുകി വെക്കും.മുറ്റത്ത് ആരെങ്കിലും നില്‍്പ്പുന്ടെന്കില്, അവരോട് കുശലാന്വേഷണവും ഉണ്ട്.
പനമറ്റം സ്കൂളിലെ സാറിന്റെ വീട്ടിലെ ഗേറ്റില്‍ പത്രം തിരുകി വെക്കുന്നതിനിടെ, മനീഷ് കണ്ടു, 'ഒരു കിടു സൈക്കിള്‍', പോര്‍ച്ചില്‍ ഇരിക്കുന്നു. കുറച്ചു നേരം അവന്‍ നോക്കി നിന്നു, 'ATLAS MOON RAKER' , "കലിപ്പ് പേര്".
വീട്ടിലേക്ക് തിരിച്ചു പോവന്ന വഴി ആ സ്റ്റൈലന്‍ പേര് വീണ്ടും വീണ്ടും പറഞ്ഞ്, മനീഷ് മനസ്സില്‍ ഉറപ്പിച്ചു.
സ്കൂളില്‍ ടീച്ചര്മാര് പഠിപ്പിക്കുന്നതോന്നും അവന് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവസാനം, സഹികെട്ട്, ഉറ്റ ചങ്ങാതി തോമസിനോട് കാര്യം പറഞ്ഞു, " എടാ, ഇന്നു പത്രം ഇടാന്‍ പോയൊരു വീട്ടില്‍ ഒരു തകര്‍പ്പന്‍ സൈക്കിള്‍ കണ്ടു". കണക്കിന്റെ, വരയിടാത്ത നോട്ടുബുക്കില്‍ അവന്‍ ആ സൈക്കിള്‍ വരച്ചു വെച്ചു. വൈകുന്നേരം സ്കൂളില്‍ നിന്നു തിരിച്ചു വരുമ്പോ, സെമിത്തേരിയുടെ പുറകിലുടെയുള്ള സ്ഥിരം വഴിക്ക് പോവണ്ട എന്ന് മനീഷ് തീരുമാനിച്ചു. പകരം അവന്‍ കൂരാലിക്കു വെച്ചു പിടിച്ചു.
കവലയിലുള്ള അന്തോണി ചേട്ടന്റെ ചായ കടയിലെ റേഡിയോ പാടുന്നു, "ഓര്മ തന്‍ വാസന്ത നന്ദന തോപ്പില്‍ ഒരു പുഷ്പം മാത്രം". മനീഷ് മനസ്സില്‍ പാടി, "ഓര്മ തന്‍ വാസന്ത നന്ദന തോപ്പില്‍ ഒരു സൈക്കിള്‍ മാത്രം, ഒരു സൈക്കിള്‍ മാത്രം..!".
സൈക്കിള്‍ കണ്ട വീടിന്റെ ഗേറ്റില്‍ ചെന്നു നിന്നു, അവന്‍ ഒന്നും കൂടി ആ സൈക്കിള്‍ കണ്‍ നിറയെ കണ്ടു. "ആരാ", സാറിന്റെ ഭാര്യ അപ്പോതെക്കും വരാന്തയില്‍ എത്തിയിരുന്നു. ഞെട്ടി പോയെന്കിലും, മനീഷ് പെട്ടന്ന് പറഞ്ഞു, "ചേച്ചി, കുറച്ചു വെള്ളം തരാമോ? ".
വെള്ളം കുടിക്കുന്നതിനിടെ അവന്റെ കണ്ണുകള്‍ അറിയാതെ സൈക്കിളിലേക്ക് നീണ്ടു. "നീ എവിടത്തെയാ കൊച്ചെ?", ആ ചേച്ചി ചോദിച്ചു. എന്തുകൊണ്ടോ മനീഷിനു അപ്പൊ കള്ളം പറയാനാണ് തോന്നിയത്.
അന്ന് രാത്രി അവനൊരു സ്വപ്നം കണ്ടു, തന്റെ പ്രിയപ്പെട്ട സൈക്കിളില്‍ പള്ളിക്കല്‍ കവലയില്‍ നിന്നുമുള്ള ഇറക്കം ഇറങ്ങി പറന്നു വരുന്നു, 'മനീഷ്'. അടുത്ത ദിവസം, രാവിലെ അവന്‍ വീണ്ടും ആ വീടിനു മുന്നില്‍ ചെന്നു നിന്നു, 'അതുപോലൊരു സൈക്കിള്‍ എനിക്കും വേണം', മനീഷിന്റെ ആഗ്രഹം, കവലയില്‍ നിന്നുള്ള ഇറക്കം ഇറങ്ങുന്നതിനെക്കാള്‍ വേഗത്തില്‍ പറക്കുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ മനീഷ് മനസ്സിലാക്കി, ആ വീട്ടില്‍ രാവിലെ അവന്‍ സ്കൂളില്‍ പോവുന്ന സമയത്തു ആരുമില്ല. സൈക്കിള്‍ ഇയിടെയായി കാര്‍ പോര്‍ച്ചില്‍ അല്ല, മുറ്റത്തുള്ള ഷെഡിനടുത്തണ് വെച്ചിരിക്കുന്നത്.
അടുത്ത ദിവസം മനീഷ് തന്റെ 'പാട്ട' സൈക്കിളം കൊണ്ടാണ് , വീട്ടില്‍നിന്നു സ്കൂളിലേക്ക് തിരിച്ചത്. അവന്‍ ആരും കാണാതെ, തന്റെ സൈക്കിള്‍ ആ ഷെഡിന്റെ സൈഡില്‍ ചാരി വെച്ചിട്ട്, 'മൂണ്‍ റേക്കാരും' കൊണ്ട് അവിടെ നിന്നു കടന്നു. അന്ന് സ്കൂളില്‍ മനീഷ് ഒരു ഹീറോ ആയി. അവന്റെ സൈക്കിള്‍ കാണാനും ഒന്നു ഓടിച്ചു നോക്കാനും, മറ്റു ക്ലാസ്സിലെ കുട്ടികള്‍ പോലും വന്നു. ഒരു ദിവസം കൊണ്ട് മനീഷിനു പുതിയ കൂട്ടുകരുണ്ടായി. പക്ഷെ, അവന്റെ ചങ്ങാതി തോമസ് മാത്രം , സംശയത്തോടെ ചോദിച്ചു, " നിനക്കു എങ്ങനെ കിട്ടി ഈ സൈക്കിള്‍, സത്യം പറ". തോമസിന്റെ ചോദ്യം മനീഷ് കേട്ടില്ലെന്നു വെച്ചു. 'പട്ടാളക്കാരന്‍ അമ്മാവന്‍ കൊണ്ടു വന്ന സൈക്കിള്‍' എന്ന് എല്ലാവരോടും മനീഷ് പറഞ്ഞതു, തോമസിന് വിശ്വസിക്കാന്‍ പറ്റിയില്ല.
"എവിടെന്നാട നിനക്കൊരു പുതിയ സൈക്കിള്? വല്ലടതൂന്നും മോട്ടിച്ചതാണോ? ", പത്രോസ് ചേട്ടന്റെ ചോദ്യം കേട്ട് മനീഷ് ഞെട്ടി പോയി. അതുവരെ താന്‍ ചെയ്തതൊരു മോഷണം ആണെന്ന് അവന് തോന്നിയിട്ടില്ലരുന്നു. തന്റെ സൈക്കിള്‍ അവിടെ വെച്ചിട്ടാണല്ലോ, ഈ സൈക്കിള്‍ എടുത്തത്, എവിടെയും എത്താത്ത ഒരു ന്യായീകരണം മനീഷിന്റെ മനസ്സില്‍ ആശ്വാസം പകര്ന്നു.
പത്രം ഇട്ടിട്ട് തരിച്ച് വീട്ടില്‍ എത്തിയപ്പോള്‍, വരാന്തയില്‍, നാട്ടിലെ അറിയപ്പെടുന്ന പോലിസായ, കൊണ്‍്സ്ടബിള്‍്, 'പൊലീസ് മത്തായി', യും, മറ്റു രണ്ടു പേരും, മനീഷിന്റെ അച്ഛനും ഇരുപ്പുണ്ടായിരുന്നു. മനീഷിന്റെ അച്ഛന്‍ മുറ്റത്തേക്കിറങ്ങി വന്നു, അവനോടു ചോദിച്ചു, "ആരുടെ സൈക്കിള്‍ ആ ഇതെന്ന നീ പറഞ്ഞെ?".
" ഒരു കൂട്ടുകാരന്റെ", മനീഷ് പറഞ്ഞു.
ഒരു കൂട്ടുകാരന്റെ സൈക്കിള്‍ ആണെന്നാണ് മനീഷ് വീട്ടില്‍ പറഞ്ഞിരുന്നത്.
"ആ ഇരിക്കുന്ന പയ്യനെ നിനക്കറിയാമോ ?", അച്ഛന്‍ വീണ്ടും ചോദിച്ചു.
"ഇല്ല ആആആആആആആആ ", മനീഷ് പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ചെവിയില്‍, അച്ഛന്‍ പിടി മുറുക്കിയിരുന്നു.
"മോഷ്ടിച്ചതും പോരാഞ്ഞിട്ട് കള്ളം പറയുന്നോടാ അസത്തെ !", മനീഷിന്റെ അച്ഛന്‍ ദേഷ്യം കൊണ്ട് വിറച്ചു.
ഇടവഴിയിലുടെ കയറ്റി കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായതു കൊണ്ട്ട് , സാറിന്റെ വീടിന്റെ പുറകിലത്തെ വീടിലെ സൈക്കിള്‍, സാറിന്റെ വീട്ടില്‍ വെച്ചിരുന്നതാണ്. പത്രോസ് ചേട്ടനാണ് സൈക്കിള്‍ അന്വേഷിച്ചു നടന്നിരുന്ന അവര്ക്കു മനീഷ് പുതിയ സൈക്കിളൂം കൊണ്ടു വന്ന കാര്യം പറഞ്ഞു കൊടുത്തത്.
പത്രം ഇടാന്‍ വരന്ടെന്നു പത്രോസ് ചേട്ടന്‍ അവനോടു പറഞ്ഞു. സ്കൂളിലെ കൂട്ടുകാര്‍ അവനെ 'സൈക്കിള്‍ കള്ളന്‍' എന്ന് വിളിച്ചു.
താന്‍ ചെയ്ത തെറ്റ് മനീഷ് തിരിച്ചറിഞ്ഞപ്പോഴേക്കും, അതിന്റെ പ്രത്യഘതങ്ങളുടെ ചുഴിയില്‍ അവനും കുടുംബവും അകപ്പെട്ടു കഴിഞ്ഞിരുന്നു.
പുതിയ പേരിന്റെ ഭാരം, ജീവിതകാലം മുഴുവന്‍ അവന്‍ ചുമക്കേണ്ടി വരുമോ?
പഴം പൊരി : ഒരു പേടി സ്വപ്നം !
11.18.2008
മഴ വന്നാല്‍ സെന്‍റ് ജോജ് കുട !"
അതെ, ഇതു 'മഴ വന്നാല്‍ പോപ്പിയും ജോണ്‍സും' കുട ഉണ്ടാവുന്നതിനുള്ള മുന്പുള്ള സംഭവമാണ്.
നാല് വയസുകാരി ശാന്തിയും ചിങ്കുവും നര്സറിയില്‍് നിന്നു തിരിച്ചു വരുകയാണ്, വൈകുന്നേരം. എന്നത്തേയും പോലെ അകമ്പടിയായി അമ്മയുമുണ്ട്.
ചെറിയ ചാറ്റല്‍ മഴ ഉള്ളതുകൊന്ട് ഞങ്ങള്‍ രണ്ടു പേരും നിറയെ പൂക്കള്‍ ഉള്ള കുടയോക്കെ പിടിച്ചു, ആടി പാടി, ഓടിയും ചാടിയും , പുറകെ ഞങ്ങടെ ബാഗ്/വാട്ട ബോട്ടി (വാട്ടര്‍ ബോട്ടിലിന് അന്ന് അങ്ങനാരുന്നു പേരു! ) ഒക്കെ പിടിച്ച് അമ്മയും നടക്കും. ഈ കാഴ്ച കണ്ട് പലരും വിചാരിച്ചു ഞാനും ചിങ്കുവും അമ്മേടെ മക്കള്‍ ആണെന്ന്. ചോദിക്കുന്നവര്‍ക്കൊക്കെ, ഞങ്ങള്‍ തിരുത്തികൊടുക്കും, "ചിങ്കു ഉമ്മിടെം ബാവേടെം മോളാ", എന്ന്.
യുനിവേഴ്സിറ്റി കാമ്പസില്‍, അടുത്തടുത്ത ക്വൊട്ടെര്സുകളിലാണ്, ഞങ്ങള്‍ താമസിച്ചിരുന്നത്. വീടിന്റെ, വരാന്തയില്‍ അരഭിത്തിയില്‍, അള്ളി പിടിച്ചു നില്ക്കാന്‍ തുടങ്ങിയപ്പോ മുതലേ ഞങ്ങള്‍ കൂട്ടുകാരാണ്. പുതുതായി മുളച്ച രണ്ടേ രണ്ടു പല്ലു കൊണ്ട്ട്, അരഭിത്തിയുടെ മുകളിലുള്ള, മരത്തിന്റെ ഫ്രേമില്‍ കടിച്ചു പെയിന്റ് തിന്നുക എന്നത്, ഞങ്ങളുടെ ഹോബ്ബി ആയിരുന്നു എന്നാണ് കെട്ടു കേള്‍വി!
എനിക്ക് ഉമ്മി ഉണ്ടാക്കിയ പത്തിരി/നെയ്ച്ചൊരു, പിന്നെ വല്ലപ്പോഴും കുപ്പി ഗ്ലാസില്‍ കലക്കി തരുന്ന 'മഞ്ഞ തണുത്ത വെള്ളം' അഥവാ 'ക്വാഷ്' , ഇതൊക്കെ ഒത്തിരി ഇഷ്ടം. ചിന്കൂനു, അമ്മ ഉണ്ടാക്കുന്ന ദോശ, ഇഡലി, പുട്ട് ഒക്കെ മതി. "ചിന്കൂനു മോട്ടയുണ്ടല്ലോ", എന്നുള്ള എന്റെ സ്ഥിരം പല്ലവി കെട്ട് മടുത്ത് പക്കാ വെജിറ്റേറിയന്‍് ആയ അമ്മയും അച്ഛനും വീട്ടില്‍ മൊട്ട ഒമ്ലെറ്റ്/പുഴുങ്ങിയത് ഒക്കെ ഉണ്ടാക്കാന്‍ തീരുമാനിച്ചു!
കഞ്ഞീം കറീം വെച്ചു കളിക്കുന്നതയിരുന്നു, ഞങ്ങളുടെ മെയിന്‍ കളി. ശീമ കൊന്നയുടെ കമ്പോക്കെ ഒടിച്ച്, കെട്ടി, അമ്മേടെ ഒരു പഴയ സാരി അതിന്റെ മുകളിലിട്ട് ടെന്റ് ഉണ്ടാക്കുക, വീടിനു മുന്നില്‍ ക്രിക്കറ്റ് കളിക്കുന്ന ചേട്ടന്മാര്‍ക്ക്, ഫോറും സിക്സും ഒക്കെ അടിച്ച് കാണാതെ പോവുന്ന പന്ത്, മാവിന്‍ ചുവട്ടിലെ കുറ്റികാട്ടില്‍ കേറി തപ്പി തിരഞ്ഞു കൊടുക്കുക, ഒടിഞ്ഞു വീണു കിടക്കുന്ന മുരിങ്ങ മരത്തിന്റെ കൊമ്പില്‍ കേറി ഇരുന്നു സ്കൂടര്‍് ഓടിക്കുക( ആ കാലത്തു , അവിടെ ഒരാള്കെ സ്കൂടര്‍ ഉള്ളു, സ്കൂടര്‍ മാമന് !), അങ്ങനെ എണ്ണിയാല്‍ തീരാത്ത മറ്റു പല കളികള്‍.
മിക്കവാറും എല്ലാ കാര്യത്തിനും ഞങ്ങള്‍ ഒറ്റ കെട്ടാണ്. വളരെ അപൂരവമായി മാത്രം ഉണ്ടാവാറുള്ള പിണക്കങ്ങള്‍, വീടിനിടയില്‍ ഉള്ള മുറ്റം ഞങ്ങള്‍ ഭാഗം വെച്ചു തീര്‍ക്കും. മുറ്റത്തിനു നടുക്ക് ഒരു വര വരച്ച് "ഇത്രേം സ്ഥലം എന്റയാ", എന്ന് രണ്ടു പേരും അവകാശപെടും. പിന്നെ, "ഈ വരേടെ ഇപ്പുറത്തേക്ക് വന്നേക്കരുത്", എന്നൊരു ഭീഷണിയും. കുറച്ചു നേരം മിണ്ടാതിരുന്നു ബോര്‍ അടിക്കുമ്പോള്‍, ഞങ്ങള്‍ നേരത്തെ പിണങ്ങിയരുന്നോ എന്ന് , അമ്മയ്ക്കും ഉമ്മിക്കും സംശയം തോന്നും വിധം, വീണ്ടും ഞങ്ങള്‍ കൂട്ട് കൂടും.
അങ്ങനിരിക്കെ, ഉമ്മീം ബാവയും കാമ്പസിന് അല്പം ദൂരെയായി സ്ഥലം വാങ്ങിച്ച് വീടുപണി തുടങ്ങി. ഒരു ഞായര്‍ ആഴ്ച വൈകുന്നേരം, മുറ്റത്ത് അരുണ്‍ ചേട്ടനും കൂടുകാരും ക്രിക്കറ്റ് കളിക്കുന്നു. ഞാനും ചിങ്കുവും, പന്ത് എടുത്തു കൊടുക്കാന്‍ നില്കുവാണ്. അമ്മേം ഉമ്മിയും, ചിന്കുന്റെ വീടിന്റെ സ്ടെപില് ഇരുന്നു വര്‍ത്തമാനം പറയുന്നു. അച്ഛനും ബാവയും ശശി മാമനും റോഡില്‍ നിന്നു എന്തോ സംസാരിക്കുന്നു.
"പഴം പൊരി ഉണ്ടാക്കി വെച്ചിട്ടുണ്ട്, എടുത്തു കഴിച്ചോ രണ്ടു പേരും", ഉമ്മി വിളിച്ചു പറഞ്ഞു. കേട്ട പാതി കേള്‍കാത്ത പാതി ഞങ്ങള്‍ ഓടി, അടുക്കളയിലേക്കു. കയ്യില്‍ പഴം പൊരിയും പിടിച്ച് പുറത്തേക്ക് ചാടിയിറങ്ങാന്‍ പോയപ്പോതെക്കും അമ്മ രണ്ടു പേരെയും പിടിച്ചു നിര്ത്തി. അതും തിന്നോണ്ട് കളിയ്ക്കാന്‍ പോവാന്‍ പറ്റില്ല. ധൃതിയില്‍ പഴം പൊരി വെട്ടി വിഴുങ്ങി ഞങ്ങള്‍ കളിയ്ക്കാന്‍ ഓടി.
കുറച്ചു കഴിഞ്ഞ, വാന്ച്ചു ചേട്ടന്‍ അടിച്ച പന്ത് പരന്നു, അടുക്കളയുടെ പുറകിലുള്ള പറമ്പില്‍ പോയി വീണു. അതെടുക്കാന്‍ ചെന്നപോഴാണ് പഴം പൊരിയുടെ കാര്യം പിന്നെ ഓര്‍ത്തത്. എന്നോട് പന്ത് എറിഞ്ഞു കൊടുക്കാന്‍ പറഞ്ഞു, ചിങ്കു പറമ്ബിലുടെ, അടുക്കളയിലേക്ക് ഓടി. ഞാന്‍ പന്ത് എറിഞ്ഞു കൊടുത്ത്, മുന്ബിലെ വാതിലിലുടെ, അടുക്കളയിലേക്കു ഒടുന്നതിനിടക്കു ചിങ്കുന്റെ കരച്ചില്‍ കേട്ടു.
ചെന്നു നോക്കിയപ്പോ, ഒരു വല്യ ചെമ്പില് നിറയെ വെള്ളത്തില്‍ ചിങ്കു വീണു കിടക്കുന്നു. എഴുന്നെപ്പിക്കാന്‍ നോക്കീട്ട് എനിക്ക് പറ്റുന്നില്ല. "അമ്മേ, ഉമ്മി, ചിങ്കു വെള്ളത്തില്‍ വീണു", ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോതെക്കും ഞങ്ങളുടെ കരച്ചില്‍ കേട്ട്, പുറതുണ്ടയിരുന്നവരെല്ലാം ഓടി വന്നു. ഉമ്മി ചിന്കുനെ എടുത്തു കൊണ്ടു പോയി ബെഡില്‍ കിടത്തി.
ചെമ്പില്‍ നിറയെ ചൂടു വെള്ളം ആയിരുന്നു, വീട് പണി നടക്കുന്ന സ്ഥലത്തു, പണിക്കാര്ക്കു കുടിക്കാന്‍ കൊണ്ടു പോവാന്‍ വേണ്ടി തിളപ്പിച്ച് വെച്ചത്. അടുക്കള കോലായില്‍, ആറാന്‍ വേണ്ടി വെച്ചിരിക്കുകയായിരുന്നു. ചിന്കുവിനു പൊള്ളിയിട്ടുണ്ടായിരുന്നു. ചിന്കുവിനെ ഹോസ്പിടലിലേക്ക് കൊണ്ടു പോയി.
ചിന്കുനു എന്തോ പറ്റി എന്നല്ലാതെ, എന്താ പറ്റിയത് എന്ന് എനിക്ക് മനസിലായിട്ടില്ലായിരുന്നു. മുറ്റത്ത് നിന്നു കരഞ്ഞോന്ടിരുന്ന എന്നോട് അപ്പുറത്തെ വീട്ടിലെ ഷീബ ചേച്ചി ചോദിച്ചു, "ശാന്തി കുട്ടി ചിന്കുനെ തള്ളിയിട്ടോ ? ". ചോദ്യം കെട്ട് ഞാന്‍ ഞെട്ടി പോയി. "ഞാനൊന്നും ചെയ്തില്ലേ ..!!", എന്നും പറഞ്ഞു വല്യ വായില്‍ കരഞ്ഞു ഞാന്‍. ശശി മാമന്‍ വന്നു ആശ്വസിപ്പിച്ചു എന്നെ, "മോള് മുറ്റത്ത് നില്കാരുന്നില്ലേ, ചേച്ചി വെറുതെ ചോദിച്ചതല്ലേ !".
പിന്നെ കുറെ ദിവസങ്ങള്‍ ചിങ്കു ആശുപത്രിയില്‍ ആയിരുന്നു. അമ്മയും ഉമ്മിയും ചിങ്കുന്റെ കൂടെത്തന്നെ എപ്പോഴും. ചിന്കുനെ കാണണമെന്ന് പറഞ്ഞു കരഞ്ഞു കരഞ്ഞു എനിക്ക് പനി പിടിച്ചു. എന്റെ നിര്‍ബന്ധം കാരണം, അച്ഛന്‍ എന്ന് കൊണ്ടു പോയി ആശുപത്രിയില്, ഒരു പ്രാവശ്യം. മരുന്നുകളുടെ ഗന്ധം നിറഞ്ഞ തീക്ഷ്ണമായ ആ രംഗം, ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. ചിങ്കുന്റെ ശരീരത്തില് നിന്നും പൊള്ളല്‍ പാടുകള്‍ മാറാന്‍ കുറച്ചു വരഷങ്ങള്‍ വേണ്ടി വന്നു.
ഇന്നും പഴം പൊരി ഞങ്ങള്ക്ക് പ്രിയപ്പെട്ട പലഹാരം തന്നെ, എന്നാലും മനസ്സില്‍ നിന്നു മായ്ച്ചു കളയാന്‍ പറ്റാത്ത കുറച്ചു പൊള്ളല്‍ പാടുകള്‍ ബാക്കി.
മരങ്ങളുടെ വളര്ച്ച _____ (നിശ്ചിതം, അനിശ്ചിതം) ?
10.31.2008
അമ്മൂമ്മ ദിവസവുമുള്ള വര്‍ത്തമാനം പറച്ചിലിന് എത്തിയതാണ്. അടുക്കള പണിയൊക്കെ കഴിഞ്ഞ്, ഓഫീസില്‍ പോവാത്ത അമ്മമാരും അമ്മൂമ്മമാരും കൂടി ഒരു 'വട്ട മേശ' സമ്മേളനം പതിവാണ്. ഇന്നിപ്പോ ഞങ്ങളുടെ വീടാണ് വേദി എന്ന് തോനുന്നു.
"ഞാന്‍ വല്യ സ്കൂളിലയില്ലേ അമ്മൂമ്മേ, 12 മണിക്ക് സ്കൂളില്‍ പോണം", തിരക്കിട്ട് ഊണു കഴിക്കുന്നതിന്റെ ഇടയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.
യു.പി സ്കൂളുകാര്‍ക്ക് 12.30 മുതല്‍ വൈകുന്നേരം 5 മണി വരെ ആണ് ക്ലാസ്സ്. അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സ് വരെ 'വല്യ' ഹൈ സ്കൂളിലാണ് പഠിക്കേണ്ടത്. അവിടെ ചേര്ന്നതിന്റ്റെ ഒരു സന്തോഷം ചില്ലറയൊന്നുമല്ലാരുന്നു. നാലാം ക്ലാസ്സില്‍ വെച്ച്, കമ്പി വേലിക്കരികെ പോയി 'വല്യ സ്കൂളിലെ അദ്ഭുതലൊകം' നോക്കി നിന്നു, സ്വന്തം 'ചെറിയ' (എല്‍.പി) സ്കൂളില്‍ ബെല്ലടിച്ചത് കേള്ക്കാത്തതിന്റ്റെ പേരില്‍, ഹംസ മാഷ് തല്ലിയവരുടെ കൂട്ടത്തില്‍ ഈ 'ഞാനും' ഉണ്ടാരുന്നു.
"ഇനി അഞ്ചു കൊല്ലം കഴിയുമ്പോ ശാന്തികുട്ടി പത്ത്തിലാവൂല്ലോ! ", എന്ന് അമ്മൂമ്മ.
അതെ, 'അഞ്ച് - ഡി' യിലാണ് ഞാന്‍ ചേര്ന്നെക്കുന്നതു.
സ്കൂളിലേക്ക് നടക്കുന്ന വഴിക്ക്, പത്തില്‍ പഠിക്കുന്ന നിഷ ചേച്ചിയെ കണ്ടു. ' പത്തിലാവുമ്ബൊള്‍് ഞാന്‍ എങ്ങനിരിക്കും ', എന്ന് ദിവാസ്വപ്നം കണ്ടുകൊണ്ട് ഞാന്‍ സ്കൂളില്‍ എത്തി.
സ്കൂളില്‍ സ്ഥലം തികയാത്തതുകൊന്ട്, സ്റ്റേജില് ആണ്, 'അഞ്ചു - ഡി' പ്രവര്‍ത്തിചിരിന്നത്. അസംബ്ലി കഴിഞ്ഞ്, ക്ലാസ് ടീച്ചര്‍ വേലായുധന്‍ മാഷ് എല്ലാരേം ക്ലാസില്‍ കൊണ്ടാക്കി. അടുത്ത പിരീഡ് സയന്‍സ് ആണ്, സണ്ണി മാഷ് വരും.
സണ്ണി മാഷ് വന്നു, കണ്ടു, കീഴടക്കി!....അതാണ് സത്യം.
ആദ്യത്തെ ക്ലാസ്സില്‍ തന്നെ മാഷ് എല്ലാ കുട്ടികളെയും വാക്ചാതുരികൊന്ട് കയ്യിലെടുത്തു. മാഷ് പാഠപുസ്തകം പഠിപ്പിക്കുന്നതിനൊപ്പം, എല്ലാ ആഴ്ചയും 50 ചോദ്യങ്ങള്‍ ഉത്തരം സഹിതം പറഞ്ഞുതരും, ഓരോ മാസവും ഒരു ജനറല്‍ ക്നോലെഡ്ജ് ക്വിസ് നടത്തും. ഉത്തരം പറയാന്‍ ഓരോ ബെന്ച്ചുകാര്ക്കും അവസരം ഉണ്ടാകും. ഏറ്റവും കൂടുതല്‍ ഉത്തരം പറഞ്ഞ, കൂടുതല്‍ പോയിന്റ് വാങ്ങിക്കുന്ന ബെന്ച്ച്ചുഖ്‌ാര്ഖ്‌ഖ്‌ു കാരമില്ക് മിട്ടായി സമ്മാനം. ഓരോ ആഴ്ച്ചയും പറഞ്ഞുതരുന്ന ചോദ്യങ്ങളുടെ ഉത്തരം, മാഷ് പറയുന്നതിന് മുന്പേ പറയുന്നവര്‍ക്ക്, സ്പെഷ്യല്, അപ്പോതന്നെ കിട്ടും മുട്ടായി. ഇങ്ങനെ കിട്ടുന്ന മിട്ടയികള്‍ ഒരു 'സ്റ്റാസ് സിംബല്‍' ആയിത്തീര്‍ന്നു പിന്നീട്.
മാഷ് പിന്നെ, വേറൊരു നിബന്ധന വെച്ചു, "പരീക്ഷക്ക് എല്ലാരും അമ്പതില്‍ അമ്പതും വാങ്ങിക്കണം". മാഷിന്‍റെക്ലാസ് ഇഷ്ടമാ, സയന്‍സ് പഠിക്കാന്‍ ഇഷ്ടമാ, എന്നൊക്കെ പറഞ്ഞതുകൊണ്ട് മാത്രമായില്ല. പരീക്ഷക്ക് മുഴുവന്‍ മാര്‍ക്ക് വാങ്ങിക്കുന്നവരയിരിക്കും മാഷിന്‍റെ പ്രിയപ്പെട്ട ശിഷ്യര്‍ എന്ന്.
ഇതു കേട്ടതും, നാലാം ക്ലാസ്സിലെ ക്രിസ്മസ് പരീക്ഷക്ക് കിട്ടിയ '13 ' ആം റാങ്കും, ആ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അച്ഛനെക്കൊണ്ട് ഒപ്പിടീപ്പിക്കാന്‍ പെട്ട പാടും എന്റെ മനസ്സില്‍ മിന്നി മറഞ്ഞു. ഇങ്ങനൊരു ഡയലോഗ്, നാലാം ക്ലസ്സുവരെ ഉള്ള എന്റെ സ്കൂള്‍ ജീവിതത്തില്‍ ഒരു ടീച്ചറും പറഞ്ഞിട്ടില്ല. ഞാന്‍ ജിഷയെയും സന്ഗീതയെയും ഒക്കെ നോക്കി. അവര്ക്കു വല്യ ഭാവ വ്യത്യാസമൊന്നുമില്ല.
'ഓ, അവരൊക്കെ പഠിപ്പിസ്റ്റുകള്‍ ആണല്ലോ ', ഞാനോര്‍ത്തു , ' ഞാനാനെന്കില്‍ പഠിപ്പിസ്റ്റ് ആയുമില്ല, പഠിക്കാത്ത ഇസ്റ്റ് അല്ലതാനും'. അതുകൊണ്ട് തീരുമാനിച്ചു, പരീക്ഷയുടെ തലേന്ന് തലകുത്ത്തിമാരിഞ്ഞും , ഒന്നും മനസിലവുന്നില്ലേ എന്ന് അപ്പൊ കിടന്നു കരഞ്ഞാലോന്നും രകക്ഷയില്ല, അഭിമാന പ്രശ്നമാണ്. അങ്ങനെ ഞാന്‍, ഓണപരീക്ഷക്ക് സയന്‍സില്‍ അമ്പതില്‍ അമ്പതും വാങ്ങിക്കാന്‍ കച്ചകെട്ടിയിറങ്ങി.
അതുവരെ ഉള്ള ദിവസങ്ങളില്‍, 'സ്കൂള്‍ തുറന്നല്ലേ ഉള്ളു ഒന്നും പഠിക്കാന്‍ ഇല്ലെന്ന', നമ്പര്‍ ഇറക്കി കളിച്ചു നടന്ന കൊച്ചിന്, ഇതെന്തു പറ്റിയെന്നു, അമ്മ അത്ഭുദപെട്ടു. ഉച്ചക്ക് 12 മണിക്ക്, സ്കൂളില്‍ പോവണ്ട ഞാന്‍, 11.45ക്കലിന്, പെട്ടന്ന് ബോധോദയം ഉണ്ടായി, സംസകൃതത്തിന്റെ ഒറ്റവര ക്കൊപ്പി , ഒറ്റശ്വാസത്തിനു എഴുതിയും, ഇന്ഗ്ലിഷിന്റെ ഇരട്ടവരകൊപ്പി, "അമ്മേടെ കൈയ്യക്ഷരം എന്ത് ഭംഗിയാ", എന്ന് സോപ്പിട്ടു ചിലപ്പോഴൊക്കെ അമ്മയെകൊണ്ട്, എഴുതിപ്പിച്ചും, സ്കൂളിലെക്കൊടും.
അതേ ഞാനിതാ, രാവിലെ, രാവിലെ പുസ്തകമെടുത്തു പഠിക്കുന്നു. പറ്റുന്ന ഒച്ചയില്‍ അലച്ചു-വിളിച്ചാണ് പഠിത്തം. ഉറക്കെ വായിച്ചു പഠിക്കണം എന്ന് അച്ഛന്‍ എപ്പോഴും പറയുന്നതല്ലേ!
അങ്ങനെ, 'അന്നന്ന് പഠിപ്പിക്കുന്നത് - അന്നന്ന് പഠിക്കുന്ന', കുട്ടിയായി ഞാനും. സയന്‍സ് പഠിച്ചു കഴിഞ്ഞു , ബാകിയുള്ള വിഷയങ്ങളും പഠിക്കാം എന്ന് തോന്നി ഒരു ദിവസം. അങ്ങനെ, 'അന്നന്ന് പഠിപ്പിക്കുന്നത് എല്ലാം - അന്നന്ന് പഠിക്കുന്ന' , നല്ല കുട്ടിയായി ഞാനും.
മകള്‍ ഇത്ര 'നല്ല' കുട്ടിയയ്തു കണ്ട് ടയിനിംഗ് ടേബിളിന്റെ ഓരതിരുന്നു പഠിച്ചിരുന്ന കുട്ടിക്ക്, അച്ഛന്‍, പുതിയ, രണ്ടു ഡ്രോ ഒക്കെയുള്ള മേശ വാങ്ങിച്ചുകൊടുത്തു. അത്, എന്റെ 'പാഠന ചരിത്രത്തില്‍' , വന്‍ മാറ്റത്തിന് കാരണമായി.
അങ്ങനിരിക്കെ, ഒരു ദിവസം, അടുത്ത മാസത്തെ ക്വിസിനുള്ള ചോദ്യോത്തരങ്ങള്‍ സണ്ണി മാഷ് പറഞ്ഞുതരികയയിരുന്നു.
"ലോകത്ത് ഏറ്റവും കൂടുതല്‍ ഉലപ്പാതിപ്പിക്കപ്പെടുന്നകിഴങ്ങ് വര്‍ഗം ഇത്?", ചോദ്യം പറഞ്ഞിട്ട് മാഷ് എല്ലാരേം ഒന്നു നോക്കി.
അറിയാവുന്നവര്‍ക്ക് ഇപ്പൊ ഉത്തരം പറഞ്ഞു, മിട്ടായി സ്വന്തമാക്കാം. ക്ലാസ്സിലെ പലരും ഇപ്പോതന്നെ അഭിമാന ചിന്ഹമായ ആ മിട്ടായി നേടിക്കഴിഞ്ഞിരിക്കുന്നു.
"ഉരുള ക്കിഴങ്ങ്" , പതുങ്ങിയ ശബ്ദം കേട്ട മാഷ്, ആളെ തപ്പി.
അതേ, ഈയുള്ളവള്‍ തന്നെ. മാഷിന്റെ മുഖത്തെ ചിരി കണ്ടപ്പോ മനസിലായി ഉത്തരം ശരിയായെന്നു.
"ഉരുള കിഴങ്ങാണെന്നു പറയാന്‍ എന്താ കാര്യം?, സണ്ണി മാഷ്.
ഒരുത്തരമെന്കിലും പറഞ്ഞു, മിട്ടായി കിട്ടാന്‍ പോവുന്നതിന്റെ സന്തോഷത്തില്‍ നിന്ന എന്റെ മുഖമൊന്നു മങ്ങി. ഇങ്ങനൊക്കെ ചോദിച്ചാല്‍ എന്തുത്തരം പറയും!. പ്രത്യേകിച്ച് വേറെ ഒരു കാരണവും ആലൊചിചിട്ട് കിട്ടതതുകൊന്ട്, ഞാന്‍ പറഞ്ഞു, " ഉരുള കിഴങ്ങ് എനിക്ക് ഇഷ്ടമായത് കൊണ്ട് പറഞ്ഞതാ മാഷേ!".
ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി. ഇതത്ര വല്യ ചമ്മല്‍ ഒന്നുമല്ലെന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പിടിച്ചു നിന്നു.അങ്ങനെ ഒരു പുതിയ വിളിപെരര് ഞാന്‍ നേടിയെടുത്തു!
ദിവസങ്ങള്‍ അങ്ങനെ കടന്നു പോയപ്പോള്‍, ഓണപ്പരീക്ഷ വന്നു. സയന്‍സിന്റെ ചോദ്യ പേപ്പര്‍ കിട്ടിയപ്പോള്‍, എല്ലാ ചോദ്യങ്ങളുടെ ഉത്തരവും അറിയാം, ഒരെണ്ണം ഒഴികെ!
* വിട്ടു പോയ ഭാഗം പൂരിപ്പിക്കുക (1 മാര്‍ക്ക്)
മരങ്ങളുടെ വളര്ച്ച _______ ആണ്. (നിശ്ചിതം, അനിശ്ചിതം).
ബാക്കി എല്ലാം എഴുതി കഴിഞ്ഞു , പക്ഷെ ഇതു മാത്രം ഒരു 'നിശ്ചയമില്ല'. എന്റെ 'ബ്രെയിന്‍' വര്‍ക്കു ചെയ്യാന്‍ തുടങ്ങി ; ' നിശ്ചയമില്ല' എന്ന് വെച്ചാല്‍ 'അറിയില്ല', അപ്പൊ 'നിശ്ചിതം' എന്ന് വെച്ചാല്‍ 'അറിയും'.അതായതു 'മരങ്ങളുടെ വളര്ച്ച അറിയാം'. എന്തായാലും മരങ്ങള്‍ വളരുന്നത് നമ്മുക്ക് കണ്ടാല്‍ അറിയാവുന്ന കാര്യമല്ലേ!.
ബെല്ലടിക്കാന്‍ ഒരു മിനിട്ട് ബാക്കിയുള്ളപ്പോള്‍, ഞാന്‍ എഴുതിവെച്ചു, 'മരങ്ങളുടെ വളര്ച്ച നിശ്ചിതം ആണ്.'
പുറത്തിറങ്ങിയപ്പോള്‍, കൂട്ടുകാരെല്ലാം കൂടി ചര്ച്ച നടക്കുകയാണ്, 'ആര്‍ക്കൊക്കെ അമ്പതു കിട്ടും/ഇല്ല ' എന്നതിനെ പറ്റി. ഇല്ല, ഞാന്‍ പോയില്ല അങ്ങോട്ട്!. എങ്ങാനും 'നിശ്ചിതം' തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, താങ്ങാന്‍ പറ്റില്ല.
വീട്ടിലെത്തി, പുറകിലുള്ള അലക്കുകല്ലില്‍ 'ഏകാന്തതയില്‍' ഞാന്‍ ഇരുന്നു ടെന്‍ഷന്‍ അടിച്ചു. പുറകെ, ചോദ്യപെപരും കൊണ്ട് അമ്മ വന്നു.
"ഒന്നാമത്തെ ചോദ്യത്തിന് എന്താ ഉത്തരം എഴുതിയെ?", അമ്മ തുടങ്ങി.
അങ്ങനെ ഓരോ ചോദ്യവും കടന്നു, നമ്മുടെ 'വില്ലന്റെ' അടുത്തെത്തി!
"നിശ്ചിതം/അനിശ്ചിതം, നീ എന്താ എഴുതിയെ?", അമ്മ.
"മരങ്ങളുടെ വളര്ച്ച നിശ്ചിതമല്ലെ അമ്മേ?", എന്റെ ചോദ്യത്തിലെ ദൈന്യതയും, എന്റെ ഉത്തരവും കെട്ട് അമ്മ ചിരിച്ചു പോയി.
'അനിശ്ചിതമാനത്രേ!'.അച്ഛനും അമ്മയും, തറപ്പിച്ചു പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചില്ല.
ഓണം വെക്കേഷന്‍്, കഴിഞ്ഞു , ക്ലാസ്സില്‍ ചെല്ലുന്നവരെ ഞാന്‍ പ്രാര്ത്തിചു, 'സണ്ണി മാഷ് "നിശ്ചിതം", ആണെനു പറയണേ!'
എല്ലാവരും "അനിശ്ചിതം" ആയതുകാരണം, എന്റെ ഉത്തര കടലാസ്സില്‍ 49. മുഴുവന്‍ മാര്‍ക്കും വാങ്ങിക്കാന്‍ സാധിക്കാത്തവരെ എല്ലാം മാഷ് പ്രോത്സാഹിപ്പിച്ചു, "അടുത്ത പ്രാവശ്യം മുഴുവന്‍ വാങ്ങിക്കണം!".
ക്രിസ്മസ് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍, സണ്ണി മാഷ് വരാന്തയില്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ഓടിച്ചെന്നു, "മാഷേ ഈ പ്രാവശ്യം എനിക്കും അമ്പതില്‍ അമ്പതു കിട്ടും".
"മിടുക്കി, നന്നായി പഠിക്കണം ട്ടോ എപ്പോഴും", മാഷ് പറഞ്ഞു.
അങ്ങനെ, ആ 13-ആം, രാന്കുകാരി, ക്ലാസ്സിലെ ഒന്നാം രാന്കുകാരിയായി.
** ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട മാഷിനുവേണ്ടി.
അച്ഛന്‍ ബി ജെ പി, മകള്‍ എസ് എഫ് ഐ !
10.08.2008
ഊണു കഴിച്ചുകൊണ്ടിരുന്ന എന്നോട് അമ്മ വന്നു പറഞ്ഞു, " മോള്‍ടെ ക്ലാസ്സിലെ കുറെ കുട്ടികള്‍ വന്നേക്കുന്നു" .
ചെന്നു നോക്കിയപ്പോള്‍ ആദ്യത്തെ രണ്ടു ബെന്ച്ചുകാരും മൊത്തം ഉണ്ട്. സന്ഗീതയാണ് എല്ലാവരെയും കൊണ്ടുവന്നെക്കുനത്.
" നീ വേഗം റെഡിയവു", സംഗീത.
"എന്താ സംഭവം ?", ഞാന്‍.
കാര്യം ഉണ്ട്, സ്കൂളില്‍ ചെന്നിട്ട് പറയാം എന്നായി എല്ലാവരും. ഞാന്‍ റെഡിയാവുന്ന നേരം കൊണ്ട് എല്ലാവരും, അമ്മ വിളമ്പിയ ചക്ക വറത്തതും ശ്രര്ക്കരവരട്ടിയുമൊക്കെ അകത്താക്കി.
പിന്നെ എല്ലാവരും ആഭ്യന്തര കാര്യങ്ങള്‍, അതായതു, കാലീക്കറ്റ് യുനിവെര്‍്സിറ്റി സ്കൂള്‍, ഏഴ് - ഡി യിലെ, കാര്യങ്ങള്‍ സംസാരിച്ചു, ഒരു കിലോമീറെര്‍ നടന്നു സ്കൂളില്‍ എത്തി.
ക്ലാസ്സിലേക്ക് നടക്കുമ്പോള്‍, കണ്ടു, എസ് എഫ് ഐ യുടെ പ്രിയന്കാരനായ "നേതാവ് ചേട്ടന്‍" വരാന്തയില്‍ നില്പുണ്ട്. പത്തിലോക്കെ പഠിക്കുന്ന വല്യ ചേട്ടന്മാരെ, എന്റെ കുട്ടുകാരുടെ കാര്യം അറിഞ്ഞുട, പക്ഷെ എനിക്ക് പേടി/ബഹുമാനം ആയിരുന്നു.
ഞങ്ങള്ക്ക് പുറകെ നേതാവ് ചേട്ടന്‍ ക്ലാസ്സില്‍ കേറി വന്നു.
"ഇതൊന്നു, പൂരിപ്പിച്ചു തരണം" ,നേതാവ് .എനിക്ക് നേരെ നീട്ടിയ പേപ്പര്‍ വാങ്ങിച്ചു നോക്കിയപ്പോള്‍, ക്ലാസ്സ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അപേക്ഷയാണ്. സന്ഗീതയയിരുന്നു ആറാം ക്ലാസ്സിലെ ലീഡര്‍.ഇനി തെരഞ്ഞെടുപ്പിനോന്നും നിന്നെക്കരുത് എന്ന് സന്ഗീതയുടെ ചേട്ടന്‍ പറഞ്ഞെന്നു. അപ്പൊ അവള്‍ക്ക് പകരം ആളെ കണ്ടു പിടിച്ചു കൊടുക്കാന്‍ നേതാവ് ചേട്ടനും പറഞ്ഞെന്നു. അങ്ങനെ, സ്വപ്നേപി വിചാരിക്കാതെ ഞാന്‍ ക്ലസ്സ്ലീടെര്‍ തെരുഞ്ഞെടുപ്പിന് പേരു കൊടുത്തു! അതും ഒരു പാര്ട്ടിയുടെ പേരില്‍!
നേതാവ് ചേട്ടന്‍ ഒരു പാര്‍ട്ടി മെംബെര്‍ഷിപ് രസീതി തന്നു! അതിലെ ഒരു രൂപ എന്നെഴിതിയെക്കുന്നു. "ചേട്ടാ കാശില്ല!", ഞാന്‍. ചേട്ടന്‍ അത് സാരമില്ലെന്നു പറഞ്ഞു സ്ഥലം വിട്ടു.
പേരു കൊടുകണ്ടത് ഉണ്ണി മാഷിന്ടടുതയിരുന്നു. അപേക്ഷ ഫോറം കണ്ടു മാഷോന്നു നോക്കി, " വീട്ടില്‍ ചോദിച്ചോ നീയ്?"
" ഇല്ല മാഷേ, ഇന്നു വൈകിട്ട് ചോദിക്കാം" ഞാന്‍!
ജയിക്കുംനുള്ള ഒരു പ്രതീക്ഷയുമില്ല. കാരണം എതിര്‍ സ്ഥാനാര്‍ഥി, അഞ്ചാം ക്ലാസ്സ് മുതല്‍ , കെ എസ് യു വിന്റെ പോരാളിയായ, എല്ലാ കൊല്ലവും ജയിച്ചു ശീലമുള്ള അജിതാഭാണ്. തിരിച്ചു ക്ലസ്സിലെതിയപ്പോലെക്കും, വാര്ത്ത പരന്നു കഴിഞ്ഞു . കഴിഞ്ഞ വര്ഷം ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ആയിരുന്നു. അങ്ങനെ, എന്റെ കൂട്ടുകാരി രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതാണ്, ഒരു അല്ലലും കൂടാതെ!, കഴിഞ്ഞ വര്ഷം. പക്ഷെ കാര്യങ്ങള്‍ പഴയ പോലെ അല്ല ഇപ്പൊ!
സംഗീത, ഞാന്‍ തിരഞ്ഞെടുപിഇല്‍ മല്‍സരിക്കുന്ന വിവരം ഔദ്യോഗികമായി ക്ലാസ്സില്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും എന്നെനും രണ്ടു ചെരികലായിരുന്നു. അതുകൊണ്ട് പെണ്‍കുട്ടികള്‍ ഐക്യടര്‍ദ്യം പ്രദര്‍ശിപ്പിച്ചു കയ്യടിച്ചു.
വൈകുന്നേരം വീട്ടില്‍ ചെന്നു, അച്ഛനോട് കാര്യം പറയാന്‍ തുടങ്ങുന്നതിനു മുന്പേ, അച്ഛന്‍ അമ്മയോട് " താന്‍ അറിഞ്ജോടോ? ചിലര്‍ ഇന്നു പാര്‍ട്ടിയില്‍ ഒക്കെ ചേര്ന്നു!". അമ്മ വിശദ വിവരങ്ങള്‍ എന്നെ കൊണ്ട് പരയിപ്പിക്കുനതിനിടെ ഞാനോര്‍ത്തു, " ഉണ്ണി മാഷ് ന്യൂസ് ലീക്കാക്കി!"
"അച്ഛാ, അച്ഛന്‍ ബി ജെ പി ആയതുകൊണ്ട്, ഞാന്‍ എസ് എഫ് ഐയില്‍ ചേര്‍ന്ന കൊഴപ്പം ഉണ്ടോ? " ഞാന്‍ സംശയം ചോദിച്ചു. (എന്തെങ്കിലും കൊഴപ്പം ഉണ്ടെകില്‍ നാളെത്തന്നെ പോയി നേതാവ് ചേട്ടന്‍ തന്ന ചുമന്ന രസീതി തിരിച്ചു കൊടുക്കാം, ഞാന്‍ ഭദ്രമായി കണക്കു നോട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്) .
"ഈ വീട്ടില്‍ എല്ലാവര്ക്കും അഭിപ്രായം സ്വാതന്ത്ര്യം ഉണ്ട്. അമ്മ കൊണ്ഗ്രസ്സല്ലേ, എന്നിട്ട് കൊഴപ്പം ഉണ്ടായോ മോളെ?", അച്ഛന്‍ എന്റെ സംശയം ദൂരീകരിച്ച് . അങ്ങനെ "എന്റെ അഭിപ്രായ സ്വാതന്ത്ര്യം കാരണം" ഞാന്‍ എസ് എഫ് ഐ ആയി!
-----------------------------------
ഇനീപ്പോ പ്രശ്നം എന്താന്ന് വെച്ചാല്‍ ക്ലാസ്സില്‍ മുപ്പതു വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്. എല്ലാ പെണ്‍കുട്ടികളും എനിക്ക് വേണ്ടി വോട്ടു ചെയ്യും, എന്നാലും ജയിക്കണമെങ്കില്‍ ശത്രുപക്ഷത്തെ ആരെങ്കിലും കാലുവാരണം. വനജ ഒരാശയം പറഞ്ഞു പാട്ടു, മോണോ- ആക്ട് തുടിങ്ങിയ, എന്റെ സ്ഥിരം കലാപരുപടികള്‍ നടത്തണം വോട്ടു പിടിക്കാന്‍. അങ്ങനെ അടുത്ത ശനിയാഴ്ചത്തെ സാഹിത്യ സമാജം പിരീഡില്‍ , പാട്ടും , മോണോ ആക്ടും, കുറച്ചു പേര്‍ ചെന്നു സ്കിടുകളും ഒക്കെ അരങ്ങേറി. എങ്കിലും നേരിട്ടു സംസാരിച്ചു ആണ്കുട്ടികളോട് വോട്ടു ചോദിക്കല്ല. അതെന്താന്നു ചോദിച്ചാല്‍, അങ്ങനരുന്നു അന്നത്തെ ട്രെന്‍ഡ്! ശത്രുപക്ഷം ഒട്ടിപ്പോ നെമ്സ്ലിപ്പും, സുഗന്ധമുള്ള റബ്ബറും ഒക്കെ ഇറക്ക്വേം, ഞങ്ങള്‍ പെണ്‍കുട്ടികളെ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ കൂവിയും ഞങ്ങളെ ഒതുക്കാന്‍ ശ്രമിച്ചു.
അങ്ങനെ, ഒരുപാടു ടെന്‍ഷന്‍ അടിച്ച കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, വോട്ടെടുപ്പ് നടന്നു. എപ്പോഴും കലപില ചിലക്കുന്ന കിളിക്കൂട് പോലത്തെ ക്ലാസ്സില്‍ , മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത.. അവസാനം രാധാമണി ടീച്ചര്‍ വോട്ടുകള്‍ ഒക്കെ തരം തിരിച്ചു. ബോര്‍ഡില്‍ എഴിതിയിട്ടു;-
ദിവ്യ - 45
അജിതാബ് - 15
ക്ലാസ്സില്‍ കയ്യടിയും, ആര്പുവിളികളും നിറഞ്ഞു. ആരൊക്കെയാണ് കാലുവാരി, എന്നെ വന്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതാവോ ..! ഇന്നും അറിഞ്ഞുട.
ജി -8ഉച്ചകോടിയില്‍ പന്കെടുക്കുന്ന രാഷ്ട്ര തലവന്റെ ഭാവത്തില്‍ , ഞാന്‍ അന്ന് വൈകുന്നേരം നടന്ന സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ എന്റെ ക്ലാസ്സിനെ പ്രതിനിധീകരിച്ചു! അവസാനം എല്ലാരും ചേര്‍ന്നൊരു പാട്ടും
" പെട്ടി പെട്ടി ബാലട്ടുപെട്ടി,
പെട്ടി തുറന്നപ്പോ ___ പൊട്ടി"
----------------------------------------
"ഒര്മാകല്‍ക്കെന്ത് സുഗന്ധം, എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം" ...അല്ലെ?
ഇത്രക്കൊക്കെ ഓര്‍ക്കാന്‍ കാരണം ഉപാസനയുടെ ഈ പോസ്റ്റാണ്.
പാചക പരീക്ഷണങ്ങള്‍
10.06.2008
ചിക്കന്‍ - പുട്ട്
മുട്ടക്കറി


ഏറ്റവും 'ഹിറ്റ്' ആയതു ചിക്കന്‍-പുട്ടും ഗോബി മന്ജൂര്യന് ഉം ആണ്.
ഇതു "ബാക്കിയുള്ളത് കൊണ്ട് തട്ടിക്കൂട്ടിയ" വിഭവം ആണ്.
ചിക്കന്‍ കറി - ബാക്കിയുള്ളത് വരട്ടിയെടുക്കുക. എല്ല് മാറ്റി പൊടിയക്കിയെടുക്കുക.
പുട്ട് - കഴിക്കാന്‍ പാകത്തിന് ഉണ്ടാക്കിയത്
കാരറ്റ്, ബീന്‍സ് - ഒരു ഉപ്പുമാവ് ഉണ്ടാക്കാന്‍ വേണ്ടത്രയും
കടുക്, കറിവേപ്പില, പച്ചമുളക്, സവാള അരിഞ്ഞത്.
കാരറ്റും ബീന്‍സും നന്നായി അരിഞ്ഞത്, ഒരു തവയില്‍ കടുക് വറത്തു, സവലയോടൊപ്പം വഴറ്റുക. ഇതിലേക്ക് പൊടിയാക്കിയ ചിക്കന്‍ ചേര്‍ത്തിളക്കുക. അവസാനം പുട്ട് ചേര്‍ത്തിളക്കുക. ചിക്കന്‍ പുട്ട് റെഡി!
ട്രെയിന്‍ എന്ന തീവണ്ടി
9.17.2008
അങ്ങനെ കാത്തു കാത്തിരുന്ന്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ ഞാന്‍ തീവണ്ടിയില്‍ കേറി. നാട്ടില്‍ പോവുന്ന വഴിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാം എന്ന് അമ്മ. അപ്പൊ നമ്മുക്ക് പുഷ്-പുള്‍് ട്രെയിനില്‍ അവിടന്ന് നാട്ടിലേക്കു പോവമെന്നു ഞാന്‍. അച്ഛന്‍ സമ്മതിച്ചു. ട്രെയിനില്‍ പോവുമ്പോ ഫ്രൂടി/പഴംപൊരി തുടങ്ങിയ വായില്‍ വെള്ളമൂറുന്ന സാധനങ്ങള്‍ വാങ്ങിച്ചു തരണം എന്നുള്ളത് നേരത്തെ ഞാന്‍ സമ്മതിപ്പിചിട്ടുണ്ടായിരുന്നു.
പിന്നീട് കോളേജില്‍ പഠിക്കുമ്പോ പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. പരശുരാമിന്റെ ജനറല്‍ കമ്പാര്ട്മെന്ടില്, കൂട്ടുകാരെല്ലാം കൂടി അന്തക്ഷരിയും, ടം-ശേരാട്സും ഒക്കെയായി കോഴിക്കോടുനിന്നും തിരുവല്ലയിലേക്ക്.
എങ്കിലും ട്രെയിന്‍ എന്ന തീവണ്ടി മനസ്സില്‍ നിറയ്ക്കുന്നത് ഇപ്പോഴും കൌതുകവും, പ്ലാട്ഫോമിനെ പ്രകമ്പനം കൊള്ളിച്ച് പാഞ്ഞു വരുന്നതു കാണുമ്പോഴുള്ള വെപ്രാളവും.
ഇത്രക്കും തീവണ്ടി കഥ എന്താന്നുവെച്ചാല്‍ അച്ഛനും അമ്മയും നാളെ പുനെയിലേക്ക് പുറപ്പെടുന്നു. അവരുടെ ആദ്യത്തെ ദീര്ഖദൂര തീവണ്ടി യാത്ര.
മാവേലി നാടു വാണീടും കാലം
9.11.2008
മാനുഷരെല്ലാരും ഒന്നു പോലെ,
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങര്‍ക്കുമോട്ടില്ല താനും.
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല,
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളി വചനം.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
ഞങ്ങളുടെ ആദ്യത്തെ ഓണം....
ഓണാശംസകള്‍...!!
പ്രീ ഡിഗ്രി കാലത്തിന്റെ ഓര്മക്ക്
9.10.2008
ഇന്നു രാവിലെ ആറരക്കു വീട്ടില്‍ നിന്നിറങ്ങി. എഴരക്ക് അമേരിക്കയില്‍ നിന്നു സായിപ്പു വിളിക്കും. മീടിങ്ങിനു എത്താന്‍ വൈകരുതെന്ന് മാനേജര്‍ ഇന്നലെ രാത്രി വിളിച്ച് ഓര്‍മിപിച്ചു.
കാറില്‍ നിന്നും ചാടിയിറങ്ങി, ബസില്‍ ഓടിക്കേറിയ എന്റെ പാടവം കണ്ട കുട്ടന്‍ അന്തംവിട്ടു നില്കുന്നുണ്ടാരുന്നു. ബസില്‍ അധികം ആളൊന്നുമില്ലയിരുന്നു. എന്റെ അടുത്തിരിക്കുന്ന പെണ്കുട്ടി ഓര്‍ഗാനിക് കെമിസ്ട്രി പഠിക്കുന്നു. ആ കുട്ടി ട്യൂഷനു പോവുകയായിരിക്കും.
കൊല്ലങ്ങക്ക് മുന്‍ബ് ( അധികമൊന്നുമില്ല, വെറും എട്ടു കൊല്ലങ്ങള്‍ക്കു മുന്‍ബ്) ഇങ്ങനെ ഒരു രാവിലെ ഞാനെന്ന് പറയുന്ന കുട്ടിയെ അച്ഛന്‍ ബജാജ് ചെതകില്‍് ബസ്സ് സ്റ്റോപ്പില്‍ കൊണ്ടുപോയി വിടും. രാവിലെ ഏഴര മുതല്‍ എട്ടെമുക്കാല്‍് വരെ എന്ട്രന്‍സ് കോച്ചിംഗ് @ elite centre for competition. നാലാം നിലയിലായിരുന്നു ക്ലാസ്സ്. മുകളിലേക്കുള്ള എന്പതിന്നാല് പടികള്‍ കയറുമ്പോള്‍, ബാലകൃഷ്ണന്‍ സര്‍ പറഞ്ഞതനുസരിച്ച് 'differential of sinetheata ' തുടങ്ങിയ ഗുലുമാലു പിടിച്ച സാധനങ്ങള്‍ മനസ്സില്‍ പറഞ്ഞു പഠിക്കും. "ആ എല്ലാവരും ഇങ്ങോട്ട് ശ്രദ്ധിക്കു, ഉച്ചക്ക് 'solid' ഭക്ഷണം കഴിക്കണം. 'air' കഴിച്ചാല്‍ പടിപ്പികുന്നതോന്നും മനസിലാവില്ല" യുസഫ് അലി മാഷ് പറയും. പലരും ശനി ഞായര്‍ ദിവസങ്ങളിലെ ക്ലാസ്സുകളില്‍ ഉച്ചഭക്ഷണം കഴിക്കാരില്ലാരുന്നു.
ഞങ്ങള്‍ അഞ്ചു പേരായിരുന്നു, ദിവ്യയും നിഷിതയും പ്രജ്ജുഷയും ലിജ്ജുവും പിന്നെ ഞാനും, ഫാരൂക് കോളേജ് സംഘം. എന്ട്രന്‍സ് ബൂക്ലെടുകള്‍ ഞങ്ങള്‍ വീതം വെച്ചു ചെയ്യുമാരിന്നു. ആദ്യത്തെ അമ്പതു ചോദ്യങ്ങള്‍ നിനക്കു, ബാക്കി എനിക്ക് എന്നുള്ള രീതിയില്‍. അപ്രതീഷിതമായി വരുന്ന പരീക്ഷകളിലോക്കെ ഞങ്ങള്‍ ഒരുമിച്ചു തോല്‍ക്കുകകയോ, വല്ലപോഴുമൊക്കെ നെഗറ്റീവ് മാര്കില്‍ നിന്നും രക്ഷപെട്ടു ജയിക്കുകയും ചെയ്തിരുന്നു. പഠിത്തമാണ് ജീവിതം എന്നുള്ള മട്ടായിരുന്നു അന്ന്.
സീല്‍ ഒക്കെ വെച്ചു കഴിഞ്ഞ ഫിസിക്സ് റെക്കോര്‍ഡ് ബസില്‍ വെച്ചു കാണാതായി, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസം ആണത്. എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞു കൊണ്ടാണ് അന്ന് വൈകുന്നെര്രം വീട്ടില്‍ എത്തിയത്. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍, വീട്ടില്‍ ഭയാനകമായ നിശബ്ദതയായിരുന്നു. ഞാന്‍ എന്റെ മുറിയില്‍ തന്നെയിരുന്നു ഹരിനാമകീര്‍ത്തനം ചൊല്ലി. ഡയറിയില്‍ എഴുതിവെച്ചു "ഗുരുവായുരപ്പാ പ്ലീസ് റെക്കോര്‍ഡ് തിരിച്ചു കൊണ്ടുതാരനെ". പണ്ടേ ദൈവത്തോട് ഞാന്‍ സംസാരിക്കുന്നതു ഡയറി വഴിയാണ്. ഞാന്‍ ഉറങ്ങികഴിയുമ്പോ വന്നു വായികുമായിരിക്കും! അങ്ങനെ വിശ്വസിക്കാം. അടുത്ത ദിവസം കോളേജിലേക്ക് പോവാന്‍ ഇറങ്ങിയപ്പോ അച്ഛന്‍ പറഞ്ഞു " പുതിയ ബുക്ക് വാങ്ങിക്കോ, നമുക്ക് ഇനീം എഴുതി തീര്‍ക്കാം, മോള് വിഷമിക്കണ്ട".
കെമിസ്ട്രി ക്ലാസ്സ് നടക്കുമ്പോള്‍, അതാ എസ് എഫ് ഐ പ്രസിഡണ്ട് ശ്രീ . യാസിര്‍ ഇക്ക എന്റെ റെക്കോര്‍ഡ് കൊണ്ടു ക്ലാസ്സിന്റെ സൈഡില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. സമാധാനം ആയി. പിന്നെ ബസില്‍ നിന്നു കളഞ്ഞു കിട്ടിയ റെക്കോര്‍ഡ് ഭദ്രമായി തിരിച്ച് എല്പിചത്തിനു എസ് എഫ് ഐ നേതാക്കന്മാര്കെല്ലാം കാന്റീനില്‍ നിന്നും ചായയും പരിപ്പുവടയും.
ഇത്രേം എത്തിയപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി.
ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട ഫരൂക് കോളേജ് കൂട്ടുകര്ക് സമര്‍പ്പിക്കുന്നു....
പനിയും കുറെ സ്വപ്നങ്ങളും
9.09.2008
മരുന്നെല്ലാം കഴിച്ച് ബോധം കേട്ടുറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങള്‍ വളരെ വിചിത്രമാണ്. ഓര്‍മയുള്ള രണ്ടു സ്വപ്‌നങ്ങള്‍ , ഇനി മറക്കാതിരിക്കാന്‍ ഇവിടെ എഴുതിവെക്കുന്നു.
പനിയില്‍നിന്നെങ്ങനെ രക്ഷപെടാം ? ( മാട്രിക്സ് രീലോടെഡ് )
എജെന്‍്റ്റ് സ്മിത്ത് കുട്ടനെ മറ്റൊരു എജെന്‍്റ്റ് ആക്കി മാറ്റി കഴിഞ്ഞു . കുട്ടനില്‍കുടെ എനിക്ക് പനി (വൈറസ്) കിട്ടി. അങ്ങനെ ഞാനും എജെന്‍്റ്റ് സ്മിത്ത് ആയിത്തീര്‍ന്നു. ഇതില്‍ നിന്നു രക്ഷപെടാന്‍ ഡോക്ടര്‍ (സോര്‍സ്) ഇനെ കണ്ടു. മരുന്നുകള്‍ ( നിയൊയും കൂട്ടരും ), രക്ഷിക്കനെതി. പക്ഷെ നല്ല യുദ്ധം നടന്നോണ്ടിരുന്നപ്പോ ഞാന്‍ ഉണര്‍ന്നുപോയി. അതുകൊണ്ട് പിന്നെന്തായി എന്നറിയില്ല.
പുതിയ പ്രൊജക്റ്റ്, ഒന്സൈറ്റ് ...പിന്നെന്തൊക്കെയോ..
ഞാന്‍ ഫ്രാന്ക്ഫുര്‍തിലേക്ക് പറക്കുകയാണ്. വിമാനത്തിനകത്ത് ടിക്കറ്റ് ചെക്കര്‍ വന്നു. നോക്കുമ്പോ, എന്റെ ടിക്കറ്റില്‍ 'ദുബായ്'. എനിക്ക് ഫ്രാന്ക്ഫര്‍തിലെക്ക് പോണം. ദുബൈയില്‍ ഇറക്കി വിടുമെന്ന് എയര്‍ ഹോസ്റ്റെസ് പറഞ്ഞു. ആകെ വിഷമത്തിലായി ഞാന്‍. അടുത്ത സ്റ്റോപ്പില്‍ നിന്നും അച്ഛന്‍ കേറി വിമാനത്തില്‍. എന്തൊരാശ്വാസം.. അച്ഛന്‍ എന്നെ ദുബൈയില്‍ നിന്നും ബസില്‍ വിടാം എന്ന് പറഞ്ഞു ആശ്വസിപിച്ചു. അപ്പോത്തെക്കും കഞ്ഞി കുടിക്കാന്‍ വേണ്ടി കുട്ടന്‍ വന്നു വിളിച്ചു.
ഞങ്ങളുടെ ആദ്യത്തെ യാത്ര
8.27.2008






"കല്യാണം കഴിഞ്ഞ് രണ്ടു മാസമായിട്ടും എവിടെയും കറങ്ങാന്‍ പോയില്ലേ !!" കൂട്ടുകാരും വീട്ടുകാരും ഒരേ പോലെ ചോദിച്ചു തുടങ്ങിയപ്പോ ഞങ്ങള്‍ക്കും തോന്നി, ആകെ കൂടെ കിട്ടുന്ന ശനിയും ഞായറും മടിപിടിചിരുന്നാല്‍ ശരിയാവില്ലെന്ന്..
അങ്ങനെ ഞങ്ങളും പോയി ടൂര്‍ ... :)
പന്ച്ഗനി...മഹാബലേശ്വര്....
ശനിയാഴ്ച രാവിലെ എട്ടരക്ക് പൂനെയില്‍ നിന്നു ഞങ്ങള്‍ പുറപ്പെട്ടു...കുട്ടന്റെ കൂട്ടുകാരായ 'കെ' യും 'സി' യും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. മഴ തുടങ്ങിയത് കൊണ്ട്, പൂനെ മുഴുവന്‍ പച്ചപരവതാനി വിരിച്ചപോലെ ...ഫോട്ടോ എടുത്ത് വല്യ പരിച്ചയമില്ലെന്കിലും...ആ പച്ചപ്പ് ക്യാമറയില്‍ ആവുന്ന പോലെ പകര്‍ത്തി... ഏകദേശം 120km ദൂരം ഉണ്ട് പൂനെയില്‍ നിന്നു മഹാബലേശ്വറിലെക്ക്...പൂനെ-സതാര ഹൈവയിലുള്ള ഒരു ഹോട്ടലില്‍ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു. വില ഇരട്ടിയില്‍ കൂടുതല്‍ ആയിരുന്നു എല്ലാത്തിനും. പൂനെയില്‍ നല്ല മഴ ആയിരുന്നെകിലും, സതാരയില്‍ (അടുത്ത ജില്ല ) മഴക്കുള്ള ഒരു ലക്ഷണവുമില്ലായിരുന്നു. റൊഡിനിരുവശവും വരണ്ടു ഉണങ്ങി കിടക്കുകയായിരുന്നു... മൂന്നു മലകള്‍ കയറി ഇറങ്ങി വേണം മഹാബലേശ്വറില്‍് എത്താന്‍. ആദ്യത്തേത് ഖംബാദ് ഘാട്ട് , പക്ഷെ മല കയരണ്ടി വന്നില്ല...ഏകദേശം ഒന്നര കിലോമീറ്റര് നീളത്തില്‍ ഒരു തുരങ്കം മല തുരന്ന് പണിതിരിക്കുന്നു. തുരങ്കത്തിനകത്ത്, രണ്ടു വരി പാത, ഹോണ്‍ മുഴക്കിയാല്‍ തുരങ്കം മുഴുവന്‍ അതിന്റെ പ്രതിധ്വനി കൊണ്ടു നിറയും... പിന്നെ കോണ്‍ കൃഷി ചെയ്യുന്ന പാടങ്ങളുടെ ഇടയിലുടെ കുറെ ദുരം ....അത് കഴിഞ്ഞ് അടുത്ത മലകയറ്റം..ഇപ്രാവശ്യം വളഞ്ഞു പുളഞ്ഞു ...വയനാട് ചുരം ഒര്മാപെടുതുന്ന റോഡ് ...ഒരു വരി പാതക്കുള്ള വീതിയെ ഉള്ളു എങ്കിലും രണ്ടു ഭാഗത്തേക്കും വാഹനങ്ങള്‍ ചീരിപാഞ്ഞു പോകുന്നു.
പന്ച്ച്ഘനി എത്തിയപ്പോള്‍ നല്ല മഴ തുടങ്ങി. തണുപ്പ് കൂടി കൂടി അവസാനം കാറിനകത്ത് ഹീറ്റര്‍ ഇടണ്ടി വന്നു. അങ്ങനെ പോവുമ്പോള്‍ ഒരു ബോര്‍ഡ് "സിഡ്നി പോയിന്റ്". പോയിന്റ് കാണാമെന്നു വെച്ച് വലതു വശത്തെ റോഡിലുടെ മുന്ബോട്ടു പോയി. പോയിന്റ് എന്നൊക്കെ പരയ്മ്പോള്‍ കമ്പി വേലി ഒക്കെ കെട്ടി വെച്ചിട്ടുള്ള ഒരു സ്ഥലം ആയിരുന്നു പ്രതീക്ഷ. പെട്ടന്ന് ഭയങ്കര മൂടല്‍ മഞ്ഞു വന്നു ഒന്നും കാണാതായി. ഭയങ്കര കാറ്റും. എല്ലാവരുടെയും മുഖത്തെ ചിരി പെട്ടന്ന് ഇല്ലാണ്ടായി.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മൂടല്‍ മഞ്ഞു മാറി, അപ്പോഴാണ് ശെരിക്കും പെടിയായത്. ഞങ്ങള്‍ മലയുടെ ഒരു വശത്തുള്ള ചെളി നിറഞ്ഞ, കൃത്യം ഒരു കാറിന്റെ വീതിയുള്ള റോഡില്‍ ആണ്. താഴേക്ക് നോക്കിയാല്‍ കൃഷ്ണ നദി ഒരു അരുവി പോലെ ഒഴുകുന്നത് കാണാം. ഒരു വിധത്തില്‍ കാര്‍ തിരിച്ചെടുത്ത് അവിടെനിന്നു പോന്നു.
പിന്നീട് മഴയും മൂടല്‍ മഞ്ഞും കാരണം ഒന്നും കാണാനില്ലായിരുന്നു. മഹാബലെശ്വരിലെ 'കേട്സ് ' പോയിന്റില്‍ എത്തിയപ്പോള്‍ മഴ ഇല്ലാത്തതുകൊണ്ട് കുറച്ചു ഫോടോ എടുക്കാന്‍ പറ്റി. ഉച്ചക്ക് മഹാബലെശ്വാര്‍ സ്പെഷ്യല്‍ കോണ്‍ ഫ്ലൌര്‍ ചപ്പാത്തിയും ക്രീം വിത്ത് സ്ട്രോ ബെറിയും കഴിച്ചു. ടം ടം ഡാം കാണാന്‍ പോയെന്കിലും മഞ്ഞു കാരണം ഒന്നും നടന്നില്ല.
ഞായറാഴ്ച രാവിലെ 'പന്ച്ച് ഗംഗ മന്ദിര്‍' കണ്ടു. അവിടെ മഹാരാഷ്ട്രയില്‍ ഒഴുകുന്ന അഞ്ചു നദികള്‍ ഉല്‍ഭവിക്കുന്നു. പിന്നെ 'അര്തെര്‍ സീറ്റ് ' , 'ടേബിള്‍ ലാന്‍ഡ്' , ഇവിടൊക്കെ പോയി. കുറച്ചു ഫോട്ടോകള്‍ ഇവിടെ ചേര്ക്കുന്നു...
മഹാബലെശ്വരും പന്ച്ച് ഗനിയും ഒരുപാടു പച്ചപ്പും മഴയും മഞ്ഞുമായി എന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കും എന്നെന്നും...
സ്വാതന്ത്ര്യ ദിനാശംസകള്‍
8.14.2008
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗ്രഹമല്ലൊ "
കുട്ടിക്കാലത്ത് അച്ഛന്‍ പാടി പഠിപ്പിച്ച വരികള്‍ അറിയാതെ ഓര്‍ത്തുപോയി. രാവിലെ മുതല്‍ ദേശസ്നേഹം നിറഞ്ഞ വരികള്‍ ഇമെയില്‍ അയച്ചും ഓഫീസ് അലന്കരിച്ചും സ്വതത്ര്യ ദിനം ആഘോഷിക്കാനുള്ള തയ്യരെടുപിലാണ്...
എങ്കിലും പണ്ടു സ്കൂളില്‍ പഠിക്കുമ്പോള് ഉണ്ടായിരുന്ന ഉല്സാഹം ഒന്നും ഇല്ല. അന്നൊക്കെ, രാവിലെ എട്ടു മണിക്ക് സ്കൂളില്‍ എത്താനുള്ള തിരക്കായിരുന്നു. അച്ഛനും അമ്മയ്ക്കും എവിടേം പോവണ്ട, അവര് ടിവിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡ് കാണും. എനിക്കും ടിവി കാണണം എന്നുന്ടെന്കിലും, സ്കൂളില്‍ പോവാനരുന്നു കൂടുതല്‍ ഇഷ്ടം.
പിന്നെ അസുംബ്ലിയില്‍, എല്ലാവരും ഒന്നിച്ച്, "ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ്..." എന്ന് പ്രതിജ്ഞ ചൊല്ലുമ്പോള്‍ , കുഞ്ഞുമനസ്സ് നിറയെ അഭിമാനം. പിന്നെ ഷര്‍ട്ടില്‍ കുത്താന്‍ ഒരു പതാക കിട്ടാന്‍ വേണ്ടി എല്ലാവരും ടീച്ചറുടെ ചുറ്റും കൂടും. സ്വാതന്ത്ര്യ സമരത്തെ കുറിച്ച് വിശിഷ്ടാഥിതി നടത്തുന്ന പ്രസംഗം.
കുട്ടുകാര്‍ എല്ലാവരും കൂടി, ടിവിയില്‍ "റോജ/ബോംബെ" ഏതെങ്കിലും ഒരു സിനിമ, ഉച്ചക്ക്. രാത്രി കിടക്കുന്നതിനു മുമ്പ്, മുത്തച്ചനെ ബ്രിട്ടിഷ് പട്ടാളം പിടിക്കാന്‍ വന്നതും, ഒളിവില്‍ താമസിച്ചതും എല്ലാം "ഒരു പ്രാശ്യം കൂടെ പറയുവോ അച്ഛാ" എന്ന് വാശി പിടിച്ച് അച്ഛനെ കൊണ്ട് കഥ പറയിക്കും.
അങ്ങനെ ഒരുപാടു ഓര്‍മ്മകള്‍ വന്നു നിറയുന്നു മനസ്സില്‍...
എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍....
