അച്ഛന്‍ ബി ജെ പി, മകള്‍ എസ് എഫ് ഐ !

10.08.2008

"ദിവ്യ ..ദിവ്യ..." മുറ്റത്തൊരു സഘഗാനം!
ഊണു കഴിച്ചുകൊണ്ടിരുന്ന എന്നോട് അമ്മ വന്നു പറഞ്ഞു, " മോള്‍ടെ ക്ലാസ്സിലെ കുറെ കുട്ടികള്‍ വന്നേക്കുന്നു" .
ചെന്നു നോക്കിയപ്പോള്‍ ആദ്യത്തെ രണ്ടു ബെന്ച്ചുകാരും മൊത്തം ഉണ്ട്. സന്ഗീതയാണ് എല്ലാവരെയും കൊണ്ടുവന്നെക്കുനത്.
" നീ വേഗം റെഡിയവു", സംഗീത.
"എന്താ സംഭവം ?", ഞാന്‍.
കാര്യം ഉണ്ട്, സ്കൂളില്‍ ചെന്നിട്ട് പറയാം എന്നായി എല്ലാവരും. ഞാന്‍ റെഡിയാവുന്ന നേരം കൊണ്ട് എല്ലാവരും, അമ്മ വിളമ്പിയ ചക്ക വറത്തതും ശ്രര്ക്കരവരട്ടിയുമൊക്കെ അകത്താക്കി.

പിന്നെ എല്ലാവരും ആഭ്യന്തര കാര്യങ്ങള്‍, അതായതു, കാലീക്കറ്റ് യുനിവെര്‍്സിറ്റി സ്കൂള്‍, ഏഴ് - ഡി യിലെ, കാര്യങ്ങള്‍ സംസാരിച്ചു, ഒരു കിലോമീറെര്‍ നടന്നു സ്കൂളില്‍ എത്തി.

ക്ലാസ്സിലേക്ക് നടക്കുമ്പോള്‍, കണ്ടു, എസ് എഫ് ഐ യുടെ പ്രിയന്കാരനായ "നേതാവ് ചേട്ടന്‍" വരാന്തയില്‍ നില്പുണ്ട്. പത്തിലോക്കെ പഠിക്കുന്ന വല്യ ചേട്ടന്മാരെ, എന്റെ കുട്ടുകാരുടെ കാര്യം അറിഞ്ഞുട, പക്ഷെ എനിക്ക് പേടി/ബഹുമാനം ആയിരുന്നു.

ഞങ്ങള്ക്ക് പുറകെ നേതാവ് ചേട്ടന്‍ ക്ലാസ്സില്‍ കേറി വന്നു.
"ഇതൊന്നു, പൂരിപ്പിച്ചു തരണം" ,നേതാവ് .എനിക്ക് നേരെ നീട്ടിയ പേപ്പര്‍ വാങ്ങിച്ചു നോക്കിയപ്പോള്‍, ക്ലാസ്സ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അപേക്ഷയാണ്. സന്ഗീതയയിരുന്നു ആറാം ക്ലാസ്സിലെ ലീഡര്‍.ഇനി തെരഞ്ഞെടുപ്പിനോന്നും നിന്നെക്കരുത് എന്ന് സന്ഗീതയുടെ ചേട്ടന്‍ പറഞ്ഞെന്നു. അപ്പൊ അവള്‍ക്ക് പകരം ആളെ കണ്ടു പിടിച്ചു കൊടുക്കാന്‍ നേതാവ് ചേട്ടനും പറഞ്ഞെന്നു. അങ്ങനെ, സ്വപ്നേപി വിചാരിക്കാതെ ഞാന്‍ ക്ലസ്സ്ലീടെര്‍ തെരുഞ്ഞെടുപ്പിന് പേരു കൊടുത്തു! അതും ഒരു പാര്ട്ടിയുടെ പേരില്‍!

നേതാവ് ചേട്ടന്‍ ഒരു പാര്‍ട്ടി മെംബെര്‍ഷിപ്‌ രസീതി തന്നു! അതിലെ ഒരു രൂപ എന്നെഴിതിയെക്കുന്നു. "ചേട്ടാ കാശില്ല!", ഞാന്‍. ചേട്ടന്‍ അത് സാരമില്ലെന്നു പറഞ്ഞു സ്ഥലം വിട്ടു.

പേരു കൊടുകണ്ടത് ഉണ്ണി മാഷിന്ടടുതയിരുന്നു. അപേക്ഷ ഫോറം കണ്ടു മാഷോന്നു നോക്കി, " വീട്ടില്‍ ചോദിച്ചോ നീയ്?"
" ഇല്ല മാഷേ, ഇന്നു വൈകിട്ട് ചോദിക്കാം" ഞാന്‍!

ജയിക്കുംനുള്ള ഒരു പ്രതീക്ഷയുമില്ല. കാരണം എതിര്‍ സ്ഥാനാര്‍ഥി, അഞ്ചാം ക്ലാസ്സ് മുതല്‍ , കെ എസ് യു വിന്റെ പോരാളിയായ, എല്ലാ കൊല്ലവും ജയിച്ചു ശീലമുള്ള അജിതാഭാണ്. തിരിച്ചു ക്ലസ്സിലെതിയപ്പോലെക്കും, വാര്ത്ത പരന്നു കഴിഞ്ഞു . കഴിഞ്ഞ വര്ഷം ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ആയിരുന്നു. അങ്ങനെ, എന്റെ കൂട്ടുകാരി രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതാണ്, ഒരു അല്ലലും കൂടാതെ!, കഴിഞ്ഞ വര്ഷം. പക്ഷെ കാര്യങ്ങള്‍ പഴയ പോലെ അല്ല ഇപ്പൊ!

സംഗീത, ഞാന്‍ തിരഞ്ഞെടുപിഇല്‍ മല്‍സരിക്കുന്ന വിവരം ഔദ്യോഗികമായി ക്ലാസ്സില്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും എന്നെനും രണ്ടു ചെരികലായിരുന്നു. അതുകൊണ്ട് പെണ്‍കുട്ടികള്‍ ഐക്യടര്‍ദ്യം പ്രദര്‍ശിപ്പിച്ചു കയ്യടിച്ചു.

വൈകുന്നേരം വീട്ടില്‍ ചെന്നു, അച്ഛനോട് കാര്യം പറയാന്‍ തുടങ്ങുന്നതിനു മുന്പേ, അച്ഛന്‍ അമ്മയോട് " താന്‍ അറിഞ്ജോടോ? ചിലര്‍ ഇന്നു പാര്‍ട്ടിയില്‍ ഒക്കെ ചേര്ന്നു!". അമ്മ വിശദ വിവരങ്ങള്‍ എന്നെ കൊണ്ട് പരയിപ്പിക്കുനതിനിടെ ഞാനോര്‍ത്തു, " ഉണ്ണി മാഷ് ന്യൂസ് ലീക്കാക്കി!"

"അച്ഛാ, അച്ഛന്‍ ബി ജെ പി ആയതുകൊണ്ട്, ഞാന്‍ എസ് എഫ് ഐയില്‍ ചേര്‍ന്ന കൊഴപ്പം ഉണ്ടോ? " ഞാന്‍ സംശയം ചോദിച്ചു. (എന്തെങ്കിലും കൊഴപ്പം ഉണ്ടെകില്‍ നാളെത്തന്നെ പോയി നേതാവ് ചേട്ടന്‍ തന്ന ചുമന്ന രസീതി തിരിച്ചു കൊടുക്കാം, ഞാന്‍ ഭദ്രമായി കണക്കു നോട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌) .

"ഈ വീട്ടില്‍ എല്ലാവര്ക്കും അഭിപ്രായം സ്വാതന്ത്ര്യം ഉണ്ട്. അമ്മ കൊണ്ഗ്രസ്സല്ലേ, എന്നിട്ട് കൊഴപ്പം ഉണ്ടായോ മോളെ?", അച്ഛന്‍ എന്റെ സംശയം ദൂരീകരിച്ച്‌ . അങ്ങനെ "എന്റെ അഭിപ്രായ സ്വാതന്ത്ര്യം കാരണം" ഞാന്‍ എസ് എഫ് ഐ ആയി!
-----------------------------------

ഇനീപ്പോ പ്രശ്നം എന്താന്ന് വെച്ചാല്‍ ക്ലാസ്സില്‍ മുപ്പതു വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്. എല്ലാ പെണ്‍കുട്ടികളും എനിക്ക് വേണ്ടി വോട്ടു ചെയ്യും, എന്നാലും ജയിക്കണമെങ്കില്‍ ശത്രുപക്ഷത്തെ ആരെങ്കിലും കാലുവാരണം. വനജ ഒരാശയം പറഞ്ഞു പാട്ടു, മോണോ- ആക്ട്‌ തുടിങ്ങിയ, എന്റെ സ്ഥിരം കലാപരുപടികള്‍ നടത്തണം വോട്ടു പിടിക്കാന്‍. അങ്ങനെ അടുത്ത ശനിയാഴ്ചത്തെ സാഹിത്യ സമാജം പിരീഡില്‍ , പാട്ടും , മോണോ ആക്ടും, കുറച്ചു പേര്‍ ചെന്നു സ്കിടുകളും ഒക്കെ അരങ്ങേറി. എങ്കിലും നേരിട്ടു സംസാരിച്ചു ആണ്കുട്ടികളോട് വോട്ടു ചോദിക്കല്ല. അതെന്താന്നു ചോദിച്ചാല്‍, അങ്ങനരുന്നു അന്നത്തെ ട്രെന്‍ഡ്! ശത്രുപക്ഷം ഒട്ടിപ്പോ നെമ്സ്ലിപ്പും, സുഗന്ധമുള്ള റബ്ബറും ഒക്കെ ഇറക്ക്വേം, ഞങ്ങള്‍ പെണ്‍കുട്ടികളെ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ കൂവിയും ഞങ്ങളെ ഒതുക്കാന്‍ ശ്രമിച്ചു.

അങ്ങനെ, ഒരുപാടു ടെന്‍ഷന്‍ അടിച്ച കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, വോട്ടെടുപ്പ് നടന്നു. എപ്പോഴും കലപില ചിലക്കുന്ന കിളിക്കൂട്‌ പോലത്തെ ക്ലാസ്സില്‍ , മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത.. അവസാനം രാധാമണി ടീച്ചര്‍ വോട്ടുകള്‍ ഒക്കെ തരം തിരിച്ചു. ബോര്‍ഡില്‍ എഴിതിയിട്ടു;-
ദിവ്യ - 45
അജിതാബ് - 15
ക്ലാസ്സില്‍ കയ്യടിയും, ആര്പുവിളികളും നിറഞ്ഞു. ആരൊക്കെയാണ് കാലുവാരി, എന്നെ വന്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതാവോ ..! ഇന്നും അറിഞ്ഞുട.

ജി -8ഉച്ചകോടിയില്‍ പന്കെടുക്കുന്ന രാഷ്ട്ര തലവന്റെ ഭാവത്തില്‍ , ഞാന്‍ അന്ന് വൈകുന്നേരം നടന്ന സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ എന്റെ ക്ലാസ്സിനെ പ്രതിനിധീകരിച്ചു! അവസാനം എല്ലാരും ചേര്‍ന്നൊരു പാട്ടും
" പെട്ടി പെട്ടി ബാലട്ടുപെട്ടി,
പെട്ടി തുറന്നപ്പോ ___ പൊട്ടി"
----------------------------------------

"ഒര്മാകല്‍ക്കെന്ത് സുഗന്ധം, എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം" ...അല്ലെ?
ഇത്രക്കൊക്കെ ഓര്‍ക്കാന്‍ കാരണം ഉപാസനയുടെ പോസ്റ്റാണ്.

18 comments:

നിലാവ് said...

ഉപാസനയുടെ പോസ്റ്റില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് എഴുതിയ പോസ്റ്റ്.

വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ കൂട്ടുകാരെ..

ഉപാസന || Upasana said...

At last that happened.

Some one got encouragement from ma Post.

KaatholaNE pithr^kkaLE..!!!
:-)

Nilave njan save cheythu. Let me read it this evening.

Sunil || Upasana

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അപ്പോ, രാഷ്ട്രീയത്തിലൊരു കൈ നോക്കായിരുന്നില്ലേ?
നാന്നായിട്ടുണ്ട്, അനുഭവക്കുറിപ്പ്.

ദിലീപ് വിശ്വനാഥ് said...

ചുളുവിനു ജയിച്ചല്ലേ? എത്ര നെയിം സ്ലിപ്പ് കൈക്കൂലിയായി കൊടുത്തു?

മായാവി.. said...

സഖാക്കളെങ്ങനെയാണ്‍ പാര്ട്ടിയിലാളെച്ചേര്ക്കുന്നതെന്നു കണ്ടല്ലൊ? അച്ഛന്‍ സഖാവായി, മോള്‍ കെ.എസ്.യു.ആയിരുന്നെങ്കില്‍ കാണാമായിരുന്നു കളി....പിന്നെ ആ നേതാവ് ചേട്ടനോടുള്ള പേടി നോക്കൂ..

മായാവി.. said...

സഖാക്കളെങ്ങനെയാണ്‍ പാര്ട്ടിയിലാളെച്ചേര്ക്കുന്നതെന്നു കണ്ടല്ലൊ? അച്ഛന്‍ സഖാവായി, മോള്‍ കെ.എസ്.യു.ആയിരുന്നെങ്കില്‍ കാണാമായിരുന്നു കളി....പിന്നെ ആ നേതാവ് ചേട്ടനോടുള്ള പേടി നോക്കൂ..

Anoop Technologist (അനൂപ് തിരുവല്ല) said...

:)

വികടശിരോമണി said...

കുറേക്കാലം തുഴഞ്ഞ വിദ്യാ‍ർത്ഥിരാഷ്ട്രീയകാലം ഓർമ്മയിൽ നിറഞ്ഞു...മെമ്പർഷിപ് ക്യാമ്പൈനിങ്ങിന്റെ സമയത്ത് ഓരോ sfi നേതാവും ഇത്രമെമ്പർഷിപ്പ് ചേർക്കണമെന്ന് ക്വാട്ടയുണ്ടാകും.മിക്ക കൂട്ടുകാരും നിലാവിനെപ്പോലെത്തന്നെ,കാശില്ലെന്നുപറയും.അവർക്കൊക്കെ സാരമില്ലെന്നു പറഞ്ഞ് ചീന്തിക്കൊടുക്കും(ഇത്തിരി പഞ്ചാരയുമുണ്ടെന്ന് കൂട്ടിക്കോ)അവസാനം പൈസ കൊടുക്കേണ്ടിവരുമ്പോൾ നിന്നു വിയർക്കും...
അങ്ങനെ എന്തെല്ലാം!
ഓർമ്മകൾ പൊഴിഞ്ഞുപോകാത്ത ഇലകളാണ്...
ആശംസകൾ...

വികടശിരോമണി said...

കുറേക്കാലം തുഴഞ്ഞ വിദ്യാ‍ർത്ഥിരാഷ്ട്രീയകാലം ഓർമ്മയിൽ നിറഞ്ഞു...മെമ്പർഷിപ് ക്യാമ്പൈനിങ്ങിന്റെ സമയത്ത് ഓരോ sfi നേതാവും ഇത്രമെമ്പർഷിപ്പ് ചേർക്കണമെന്ന് ക്വാട്ടയുണ്ടാകും.മിക്ക കൂട്ടുകാരും നിലാവിനെപ്പോലെത്തന്നെ,കാശില്ലെന്നുപറയും.അവർക്കൊക്കെ സാരമില്ലെന്നു പറഞ്ഞ് ചീന്തിക്കൊടുക്കും(ഇത്തിരി പഞ്ചാരയുമുണ്ടെന്ന് കൂട്ടിക്കോ)അവസാനം പൈസ കൊടുക്കേണ്ടിവരുമ്പോൾ നിന്നു വിയർക്കും...
അങ്ങനെ എന്തെല്ലാം!
ഓർമ്മകൾ പൊഴിഞ്ഞുപോകാത്ത ഇലകളാണ്...
ആശംസകൾ...

നിലാവ് said...

അഭിപ്രായങ്ങള്‍ക്കു നന്ദി
#ഉപാസന : വായിച്ചിട്ട് അഭിപ്രായം അറിയിക്കു..
# രാമചന്ദ്രന്‍ വെട്ടിക്കാട്ട് : അങ്ങനെയും പറയാം :)
#വാല്മീകി : അത് സത്യം. പക്ഷെ നേം സ്ലിപ്പോന്നും വാങ്ങിച്ചു വിതരണം ചെയ്യാന്‍ 'കാശ്' ഇല്ലല്ലോ..!!
#മായാവി : സ്കൂള്‍ രാഷ്ട്രീയം അങ്ങനെയൊക്കെ അല്ലെ..
# അനൂപ് : :)
#വികടശിരോമണി : അങ്ങനെ ക്വാട്ട ഓക്കെ ഉണ്ടല്ലേ.. അതൊന്നും അറിയില്ലാരുന്നു..

ഉപാസന || Upasana said...

നിലാവിന്റെ ആകെ രണ്ട് മൂന്ന് പോസ്റ്റുകളേ ഇന്നേ വരെ വായിച്ചിട്ടുള്ളൂ.
അതില്‍ ഏറ്റവും നന്നായത് ഇത് തന്നെയാണ് (പ്രചോദനത്തിന്റെ ഗുണം..!) :-)

“അച്ഛാ, അച്ഛന്‍ ബി ജെ പി ആയതുകൊണ്ട്, ഞാന്‍ എസ് എഫ് ഐയില്‍ ചേര്‍ന്ന കൊഴപ്പം ഉണ്ടോ?"
രാഷ്ട്രീയത്തെപ്പറ്റി നല്ല പിടിപാടാണല്ലോ..?

അച്ചന്‍ ബിജെപി യും മകള്‍ എസ്‌എഫ്‌ഐ യുമാണല്ലേ. സികെപി ടെ മോളും ഇങ്ങനെയാണ് ട്ടാ.

ആശംസകള്‍ നിലാവ്.
:-)
ഉപാസന

ഓ. ടോ: എന്റെ ആ പോസ്റ്റ് ഇത്തിരി കൂടെ ആക്ടീവായി ഈ പോറ്റിന് ശേഷം. ;-)
അതിന് നന്ദി പറയുന്നു ഉപാസന.

അജയ്‌ ശ്രീശാന്ത്‌.. said...

ഹൊ അത്‌ ശരിക്കുമങ്ങ്‌
കലക്കീട്ടോ...നിലാവേ.....
പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌
ജയിച്ച ഒരു ഭാവത്തില്‍
സ്കൂള്‍ ലീഡറാവണമെന്ന
ആഗ്രഹം.. പക്ഷെ...:)

ഒരിക്കലും മരിക്കാത്ത
ഇത്തരം നനുത്ത ഓര്‍മ്മകള്‍
പുറത്തിറക്കാന്‍
സര്‍വ്വ വിധ പിന്തുണയും..
ആശംസകള്‍.

നവരുചിയന്‍ said...

“അച്ഛാ, അച്ഛന്‍ ബി ജെ പി ആയതുകൊണ്ട്, ഞാന്‍ എസ് എഫ് ഐയില്‍ ചേര്‍ന്ന കൊഴപ്പം ഉണ്ടോ?"

:) എല്ലാ പാര്‍ടിയിലും ഓരോ മെമ്പര്‍ ഉള്ളത് നല്ലത് ആണ്

പിരിക്കുട്ടി said...

upasana yil ninnu vannatha
kollam tto
sakhave...

Anonymous said...
This comment has been removed by the author.
Anonymous said...

It might be because of my cold war with Aji or a wish to have someone who is capable enough to lead us that I voted for you that day.

“Annu nangal Ajiye sharikkum pirakil ninnum kuthi “


I don’t think naanum kootaraum did that coz of the second reason. I never had that much brain to think something like that. It was only coz of the cold war.

I didn’t knew that u stood with a party. If I knew that then, I wouldn’t have voted for you…naan annum yinnum oru rashtriya pindirippan moorachi thane yaanu….

Paavam Ajiyude oru paadu ottipo name slips yenta koottukarum naanum koode kaipattiyirunnu…

Nanni yillatha kootar thaneyaanu nangal…

The reason you know it well right. I was supposed to be a villan for Aji in the school days…or contrariwise we played the roles well…

Let me tell you something that I used to day dream which was my fave hobby. When I used to day dream of the days to come I used to see u as a great dancer (guys if you people don’t know then Nilavu used to be a great dancer and kalathilakam ) and Aji as a political leader or a scientist and myself as a dreamer. Aji became a bank mgr and u didn’t become a dancer…See only I stood with my dream.

I am still dreaming of a wonderful world with a slight variation. Now I don’t have to bug my head to find out what will you all be doing. I don’t have to go through the sleepless nights of assigning a perfect job for you all.

N orayiram nani for enrolling me back into our school…I heard that adult education is a must for a country to develop…lets hope that I will learn something this time….

ശ്രീ said...

ഈ പോസ്റ്റ് ഇപ്പഴാണ് വായിയ്ക്കുന്നത്. തലക്കെട്ടു കണ്ടപ്പോള്‍ ഏതോ രാഷ്ട്രീയ പോസ്റ്റ് ആകുമെന്നോര്‍ത്ത് വിട്ടു കളഞ്ഞിരുന്നതാണ്. (വായിച്ചില്ലാരുന്നെങ്കില്‍ നഷ്ടമായേനെ)


ഓ. ടോ.

കമന്റ് പോപ് അപ് വിന്‍‌ഡോയില്‍ നിന്നു മാറ്റിക്കൂടേ?

നിലാവ് said...

ഉപാസന : തീര്ച്ചയായും പ്രചോദനത്തിന്റെ ഗുണം തന്നെയാണ് കേട്ടോ. വായിച്ചതിനും അഭിപ്രായം ആരിയിച്ചതിനും നന്ദി.

അമൃത വാര്യര്‍ : നന്ദി

നവരുചിയന്‍ : അത് കലക്കിട്ടോ

പരീക്കുട്ടി : നന്ദി പരീകുട്ടി

ബുദ്ധ : ഇത്രക്കും നീണ്ടൊരു കമന്റ് ഇട്ടതില്‍ സന്തോഷം. സ്കൂള്‍ കഥകള്‍ ഇനിയും എഴുതാന്‍ ശ്രമിക്കാം.

ശ്രീ : പറഞ്ഞതു പരിഗണിച്ചിട്ടുണ്ട് കേട്ടോ..പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

 
നിലാവ് © 2008. Template by BloggerBuster.