വെറുമൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വിലാപം ...

7.01.2008

അതെ ...ആ എന്നെ ഇങ്ങനെ കാത്തിരിപിക്കണോ...എത്ര കാലമായി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു...
എല്ലാ ദിവസവും രാവിലെ വന്നു നോക്കും....ഒരു മെയില് വന്നിരുന്നെന്കില്....
എന്ന് വരുമെന്ന് ഒന്നറ്യിചിരുനെന്കില്......
വീട്ടില്‍ എത്തിയാലും...ചിന്ത മറ്റൊന്നല്ല...

ഡിന്നര്‍ ഉണ്ടാക്കുമ്പോഴും ..."ഇന്നത്തെ പരീക്ഷണം അത്ര വിജയിചില്ലല്ലോ" എന്ന് ഉപ്പ് കുറയുകയും എരിവു കൂടുകയും ചെയ്ത കറിയെപറ്റി കുട്ടന്‍ പറയുമ്പോഴും എല്ലാം എന്റെ മനസ്സില്‍ ....

ഇടക്കൊക്കെ...എന്നെ ആശ്വസിപ്പിക്കാന്‍...മാനേജര്‍ വന്നു ഉറപ്പു നല്‍കികൊണ്ടിരുന്നു ...."വരും വരാതിരിക്കില്ല"...അപ്പൊ എന്റെ മനസ്സില്‍ ഞാനും ഉറപ്പിച്ചു..."പ്രിയമുളൊരാളാരൊ വരൂവാനുന്ടെന്നു ഞാന്‍ വെറുതെ ..."

എന്ന് വരും "പ്രൊജക്റ്റ്‌" ഇനി എന്ന് വരും .....

3 comments:

ഇസാദ്‌ said...

വന്നു കഴിഞ്ഞാ പിന്നെ, ബെഞ്ചിലിരിക്കാനായി കൊതിക്കും.

ദിലീപ് വിശ്വനാഥ് said...

ബഞ്ചിലാണല്ലേ? സാരമില്ല, കുറച്ച് ലിനക്സ് പഠിക്കാനായി ഉപയോഗിക്കൂ ഈ സമയം.

നിലാവ് said...

ഇസാദ് : ആ പറഞ്ഞതു ശരിയാ :)

വാല്‍മികി : കമന്റിനു നന്ദി. കുണ്ടറ വിളംബരം വളരെ നന്നായിട്ടുണ്ട്... സോളാരിസ് പഠിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ :)

 
നിലാവ് © 2008. Template by BloggerBuster.