ബീട്രൂറ്റ് സ്റ്റഫ്ട് ചപ്പാത്തി

7.22.2008

"ഡിന്നെറീനു ചപ്പാത്തിയല്ലേ ?" കുട്ടന്‍റെ ആ ചോദ്യത്തിന് ദിവസവും ചപ്പാത്തി കഴിച്ചുമടുത്ത ലക്ഷണം ഉണ്ടായിരിന്നു. അതുകൊണ്ട് ഞാനൊരു പരീക്ഷണത്തിന് മുതിറ്ന്നൂ...


ഒരു ബീട്രൂറ്റ് നല്ല പോലെ തരിയായി സ്ക്രാപ്പ് ചെയ്തെടുത്ത് അല്പം വെള്ളംചേര്‍ത്ത് വേവിക്കുക. കൂടെ ഉപ്പ് പാകത്തിന്, പകുതി ടീ സ്പൂണ്‍ മുളക് പൊടി, കാല്‍ സ്പൂണ്‍ ജീരകം പൊടി ചേര്‍ക്കുക. വെള്ളം വറ്റിച്ച് കുറുക്കിയെടുക്കുക. ചപ്പാത്തി നല്ലപോലെ പരത്തിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ബീട്രൂറ്റ് മിക്സ് ചപ്പാത്തിയുടെ ഒരു പകുതി വശത്ത് പരത്തി വെക്കുക. മറ്റേ പകുതി മടക്കി ചപ്പാത്തിയുടെ വശങ്ങള്‍ ചെര്തൊട്ടിക്കുക. ഇനി തവയില്‍ ഇട്ടു വേവിച്ചെടുക്കാം...പരീക്ഷണം ഒരു വിജയമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ..!!

1 comment:

smitha adharsh said...

കേട്ടിട്ട് നല്ലതാണെന്ന് തോന്നുന്നു.പരീക്ഷിച്ചു നോക്കാം.

 
നിലാവ് © 2008. Template by BloggerBuster.