പുട്ട് പറന്നാല്‍

7.25.2008

ഞാന്‍ പുട്ട് ഉണ്ടക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇടക്കൊക്കെ ഉണ്ടാകുന്ന അത്യാഹിതമാണത്.


രാവിലെ ആറേകാലിനു അടിച്ച അലാറം, കേട്ടെന്നു ഭാവിക്കാന്‍ വല്യ താല്പര്യമില്ലാതതുകൊന്ട്, ഏഴുമണിക്ക് തന്നതാനെ ഞെട്ടി എണീറ്റു.. അരിപൊടി നനച്ചു പുട്ടുകുറ്റിയില്‍ അടുപ്പത്തുവെച്ചു, കടലക്കറി ഉണ്ടാക്കികൊണ്ടിരുന്നപോഴാണ് ...അത് സംഭവിച്ചത്...


"ശു‌ും" ...നോക്കുമ്പോ വെടിക്കെട്ട് കഴിഞ്ഞ പൂരപറമ്പ് പോലെ സ്ടൊവിനു ചുറ്റും അരിപൊടി പരന്നു കിടക്കുന്നു..."എനിക്ക് പൊട്ടാന്‍ പറ്റിയില്ല, ഞാന്‍ വെന്തു പോയി " എന്ന് വിഷമിച്ചു ഒരു കഷ്ണം പുട്ട് ഞാനിപ്പോ താഴെ വീഴുമേ എന്നെ മട്ടില്‍ പുട്ടുകുറ്റിയുടെ മുകളില് ഇരിക്കുന്നു...


"അയ്യോ...പുട്ട് മുഴുവന്‍ താഴെപോയെ.." ഞാനുറക്കെ നിലവിളിച്ചു..നാട്ടുകാര് കേട്ടില്ലെന്കിലും..അപ്പോഴും സുഖമായി കിടന്നുറങ്ങുന്ന ഭര്ത്താവ് കേള്ക്കണമെന്നേ ആഹ്രഗം ഉണ്ടായിരുന്നുള്ളു..എന്തായാലും രണ്ടാമത്തെ ശ്രമം വിജയിച്ചു...

അങ്ങനെ ഇന്നും രാവിലെ എട്ടേകാലീന്റ്റെ ബസ്സ് കിട്ടിയില്ല...കുറച്ചു വൈകിയത് കൊണ്ടു കുറച്ചു കൂടെ വൈകി ഞാന്‍ ഒമ്പതരക്ക് ബസില്‍ കേറി....പക്ഷെ വഴി മുഴുവന്‍ "ജാം ജാം ട്രാഫിക് ജാം "... അങ്ങനെ ഒരുപാടു വൈകി ഞാന്‍ സിറ്റിയില്‍ എത്തി.


ബസ്സ് ഇറങ്ങുംബോഴേ ഒരു പാവം അപ്പൂപ്പന്‍ ഓട്ടോക്കാരനെ ഞാന്‍ കണ്ടിരുന്നു. "പാവമല്ലേ, അപ്പൂപ്പന് കുറച്ചു കാശ് കീട്ടികൊട്ടെ" എന്ന് വിചാരിച്ചു ഞാന്‍ അപ്പൂപ്പന്റെ ഓട്ടോയില്‍ കേറി. ഒരു രണ്ടു മിനുറ്റ് കഴിഞ്ഞില്ല, എനിക്ക് സംശയമായി "ഞാന്‍ നടക്കുവാണോ..? ഹേ അല്ല..ഞാന്‍ ഓട്ടോയില്‍ ഇരുക്കുവല്ലേ.. ഒറ്റൊയാണ് നടക്കുന്നത് "...


ജങ്ങ്ഷന്‍ കഴിഞ്ഞതും മുന്പില്‍ ഒരു കടല് പോലെ വാഹനങ്ങള്‍ ..."ഭഗവാനെ...ഞാനെപ്പോ ഓഫീസില്‍ എതുമാവോ..?" ആത്മഗതം മുഴുവനാക്കും മുബെ അപ്പൂപ്പന്‍ ഓട്ടോ ഒരു സൈഡില്‍ ഒതുക്കി നിര്ത്തി..ഇനി മുന്ബോട്ടു കൊണ്ടു പോവാന്‍ വയ്യെന്ന് ...എന്റെ മുഖം സൈന്‍ ഔട്ട് ആയ യാഹൂ മെസ്സെന്ചെര്‍ ഐക്കണ്‍ പോലയായിപ്പോയി ... :(


അങ്ങനെ നടന്നു വരുമ്പോ ഒരു പയ്യന്‍ മതിലിനും ഒരു കാറിനും ഇടയില്ടെ അവന്റെ സ്കൂട്ടി വളചെടുക്കാന്‍ നോക്കുന്നു. ഞാന്‍ കുറച്ചു നേരം നോക്കിനിന്നു..അവന്‍ പോയിട്ട് വേണം എനിക്ക് എന്റെ വണ്ടി മുന്ബോട്ടെടുക്കാന്‍ എന്നമട്ടില്‍ . ഇല്ല, ഒരു രക്ഷയുമില്ല..സ്ടൂട്ടിക്കാരന്‍ തോറ്റു പിനമാരി ...എന്റെ വണ്ടി വളക്കേം തിരികേം ഒന്നും വേണ്ടതതുകൊന്ദ് , ഞാന്‍ എളുപ്പത്തില്‍ നടന്നു ...



TL : "what happend..late today..?"
Me: "so much of traffic..."!! (in mind " As my 'puttu' made a projectile motion in the morning..!!sigh!!" )

10 comments:

ശ്രീ said...

പുട്ടു പറക്കുകയോ? ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് ട്ടോ.

എഴുത്ത് കൊള്ളാം. :)

OAB/ഒഎബി said...

പുട്ടുണ്ടാക്കലെങ്ങനെയെന്ന് കണവനോട് ചോദിച്ചിട്ട് മതി ഇനിയുള്ള പറക്കും പുട്ട്? ചുടല്‍.
ങും...ഓഫീസിലെത്താന്‍ നേരം വൈകിയപ്പൊ ഒരു കാരണം ഉണ്ടാക്കിയതാ അല്ലെ.

siva // ശിവ said...

എന്റെ വണ്ടി വളക്കേം തിരികേം ഒന്നും വേണ്ടതതുകൊന്ദ് , ഞാന്‍ എളുപ്പത്തില്‍ നടന്നു ...ഞാനും...

Vishnuprasad R (Elf) said...

പൂട്ട് പറന്നത് ഇങ്ങനെയല്ലെന്നാണല്ലോ കേട്ടത്!

പുട്ട് എന്നുപറഞ്ഞ് അറിയാത്ത പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ചിലപ്പോള്‍ കഴിക്കുന്നവര്‍ പുട്ട് പറത്തിയെന്നിരിക്കും.

Malayali Peringode said...

:)

mathew said...

probably first time i am reading an entire blog entry written in malayalam...considering am really pathetic at it..

""എന്റെ മുഖം സൈന്‍ ഔട്ട് ആയ യാഹൂ മെസ്സെന്ചെര്‍ ഐക്കണ്‍ പോലയായിപ്പോയി " LOL!!nice one..

i liked the subtle humour entwined in this post..

smitha adharsh said...

പുട്ട് കുറ്റിയില്‍ പൊടി നിറച്ചു കുത്തി കേറ്റിയിട്ട് ആവി വന്നപ്പോള്‍, അത് പുറത്തു ചാടി...അത്രേള്ളൂ..അതിന് പുട്ടിനെ ചീത്ത വിളിക്കുന്നോ?

ഉപാസന || Upasana said...

പുട്ടിനെ കുറ്റം പറയല്ലേ.
ത്രേസ്യ ഇടപെടും.

ഇനിയും നന്നായി എഴുതുക.
:-)
ഉപാസന

Shikha said...

you didnt mention the time it must have taken to clean up the powdery mess:)

നിലാവ് said...

പുട്ട് പറക്കുകയും, പൊട്ടിത്തെറിക്കുകയും ഒക്കെ ചെയ്യുന്നത് സ്ഥിരമായത് പ്രമാണിച്ച്, ഒരു പുതിയ പുട്ട് കുറ്റി + കുടം വാങ്ങിക്കാന്‍ തീരുമാനമായി.

അഭിപ്രായങ്ങള്‍ക്കു നന്ദി.

 
നിലാവ് © 2008. Template by BloggerBuster.