ഞങ്ങളുടെ ആദ്യത്തെ യാത്ര

8.27.2008








"കല്യാണം കഴിഞ്ഞ് രണ്ടു മാസമായിട്ടും എവിടെയും കറങ്ങാന്‍ പോയില്ലേ !!" കൂട്ടുകാരും വീട്ടുകാരും ഒരേ പോലെ ചോദിച്ചു തുടങ്ങിയപ്പോ ഞങ്ങള്‍ക്കും തോന്നി, ആകെ കൂടെ കിട്ടുന്ന ശനിയും ഞായറും മടിപിടിചിരുന്നാല്‍ ശരിയാവില്ലെന്ന്..



അങ്ങനെ ഞങ്ങളും പോയി ടൂര്‍ ... :)



പന്ച്ഗനി...മഹാബലേശ്വര്....



ശനിയാഴ്ച രാവിലെ എട്ടരക്ക് പൂനെയില്‍ നിന്നു ഞങ്ങള്‍ പുറപ്പെട്ടു...കുട്ടന്റെ കൂട്ടുകാരായ 'കെ' യും 'സി' യും ഞങ്ങളുടെ കൂടെ ഉണ്ടായിരു‌ന്നു. മഴ തുടങ്ങിയത് കൊണ്ട്, പൂനെ മുഴുവന്‍ പച്ചപരവതാനി വിരിച്ചപോലെ ...ഫോട്ടോ എടുത്ത് വല്യ പരിച്ചയമില്ലെന്കിലും...ആ പച്ചപ്പ്‌ ക്യാമറയില്‍ ആവുന്ന പോലെ പകര്‍ത്തി... ഏകദേശം 120km ദൂരം ഉണ്ട് പൂനെയില്‍ നിന്നു മഹാബലേശ്വറിലെക്ക്...പൂനെ-സതാര ഹൈവയിലുള്ള ഒരു ഹോട്ടലില്‍ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു. വില ഇരട്ടിയില്‍ കൂടുതല്‍ ആയിരുന്നു എല്ലാത്തിനും. പൂനെയില്‍ നല്ല മഴ ആയിരുന്നെകിലും, സതാരയില്‍ (അടുത്ത ജില്ല ) മഴക്കുള്ള ഒരു ലക്ഷണവുമില്ലായിരുന്നു. റൊഡിനിരുവശവും വരണ്ടു ഉണങ്ങി കിടക്കുകയായിരുന്നു... മൂന്നു മലകള്‍ കയറി ഇറങ്ങി വേണം മഹാബലേശ്വറില്‍് എത്താന്‍. ആദ്യത്തേത് ഖംബാദ് ഘാട്ട് , പക്ഷെ മല കയരണ്ടി വന്നില്ല...ഏകദേശം ഒന്നര കിലോമീറ്റര് നീളത്തില്‍ ഒരു തുരങ്കം മല തുരന്ന് പണിതിരിക്കുന്നു. തുരങ്കത്തിനകത്ത്, രണ്ടു വരി പാത, ഹോണ്‍ മുഴക്കിയാല്‍ തുരങ്കം മുഴുവന്‍ അതിന്റെ പ്രതിധ്വനി കൊണ്ടു നിറയും... പിന്നെ കോണ്‍ കൃഷി ചെയ്യുന്ന പാടങ്ങളുടെ ഇടയിലുടെ കുറെ ദുരം ....അത് കഴിഞ്ഞ് അടുത്ത മലകയറ്റം..ഇപ്രാവശ്യം വളഞ്ഞു പുളഞ്ഞു ...വയനാട് ചുരം ഒര്മാപെടുതുന്ന റോഡ് ...ഒരു വരി പാതക്കുള്ള വീതിയെ ഉള്ളു എങ്കിലും രണ്ടു ഭാഗത്തേക്കും വാഹനങ്ങള്‍ ചീരിപാഞ്ഞു പോകുന്നു.



പന്ച്ച്ഘനി എത്തിയപ്പോള്‍ നല്ല മഴ തുടങ്ങി. തണുപ്പ് കൂടി കൂടി അവസാനം കാറിനകത്ത്‌ ഹീറ്റര്‍ ഇടണ്ടി വന്നു. അങ്ങനെ പോവുമ്പോള്‍ ഒരു ബോര്‍ഡ് "സിഡ്നി പോയിന്റ്". പോയിന്റ് കാണാമെന്നു വെച്ച് വലതു വശത്തെ റോഡിലുടെ മുന്ബോട്ടു പോയി. പോയിന്റ് എന്നൊക്കെ പരയ്മ്പോള്‍ കമ്പി വേലി ഒക്കെ കെട്ടി വെച്ചിട്ടുള്ള ഒരു സ്ഥലം ആയിരുന്നു പ്രതീക്ഷ. പെട്ടന്ന് ഭയങ്കര മൂടല്‍ മഞ്ഞു വന്നു ഒന്നും കാണാതായി. ഭയങ്കര കാറ്റും. എല്ലാവരുടെയും മുഖത്തെ ചിരി പെട്ടന്ന് ഇല്ലാണ്ടായി.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മൂടല്‍ മഞ്ഞു മാറി, അപ്പോഴാണ് ശെരിക്കും പെടിയായത്. ഞങ്ങള്‍ മലയുടെ ഒരു വശത്തുള്ള ചെളി നിറഞ്ഞ, കൃത്യം ഒരു കാറിന്റെ വീതിയുള്ള റോഡില്‍ ആണ്. താഴേക്ക് നോക്കിയാല്‍ കൃഷ്ണ നദി ഒരു അരുവി പോലെ ഒഴുകുന്നത്‌ കാണാം. ഒരു വിധത്തില്‍ കാര്‍ തിരിച്ചെടുത്ത് അവിടെനിന്നു പോന്നു.



പിന്നീട് മഴയും മൂടല്‍ മഞ്ഞും കാരണം ഒന്നും കാണാനില്ലായിരുന്നു. മഹാബലെശ്വരിലെ 'കേട്സ് ' പോയിന്റില്‍ എത്തിയപ്പോള്‍ മഴ ഇല്ലാത്തതുകൊണ്ട് കുറച്ചു ഫോടോ എടുക്കാന്‍ പറ്റി. ഉച്ചക്ക് മഹാബലെശ്വാര്‍ സ്പെഷ്യല്‍ കോണ്‍ ഫ്ലൌര്‍ ചപ്പാത്തിയും ക്രീം വിത്ത് സ്ട്രോ ബെറിയും കഴിച്ചു. ടം ടം ഡാം കാണാന്‍ പോയെന്കിലും മഞ്ഞു കാരണം ഒന്നും നടന്നില്ല.



ഞായറാഴ്ച രാവിലെ 'പന്ച്ച് ഗംഗ മന്ദിര്‍' കണ്ടു. അവിടെ മഹാരാഷ്ട്രയില്‍ ഒഴുകുന്ന അഞ്ചു നദികള്‍ ഉല്‍ഭവിക്കുന്നു. പിന്നെ 'അര്തെര്‍ സീറ്റ് ' , 'ടേബിള്‍ ലാന്‍ഡ്‌' , ഇവിടൊക്കെ പോയി. കുറച്ചു ഫോട്ടോകള്‍ ഇവിടെ ചേര്ക്കുന്നു...



മഹാബലെശ്വരും പന്ച്ച് ഗനിയും ഒരുപാടു പച്ചപ്പും മഴയും മഞ്ഞുമായി എന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കും എന്നെന്നും...





സ്വാതന്ത്ര്യ ദിനാശംസകള്‍

8.14.2008

" ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍, കേവലം ഒരു പിടി മണ്ണല്ല.
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗ്രഹമല്ലൊ "

കുട്ടിക്കാലത്ത് അച്ഛന്‍ പാടി പഠിപ്പിച്ച വരികള്‍ അറിയാതെ ഓര്‍ത്തുപോയി. രാവിലെ മുതല്‍ ദേശസ്നേഹം നിറഞ്ഞ വരികള്‍ ഇമെയില്‍ അയച്ചും ഓഫീസ് അലന്കരിച്ചും സ്വതത്ര്യ ദിനം ആഘോഷിക്കാനുള്ള തയ്യരെടുപിലാണ്...

എങ്കിലും പണ്ടു സ്കൂളില്‍ പഠിക്കുമ്പോള് ഉണ്ടായിരുന്ന ഉല്സാഹം ഒന്നും ഇല്ല. അന്നൊക്കെ, രാവിലെ എട്ടു മണിക്ക് സ്കൂളില്‍ എത്താനുള്ള തിരക്കായിരുന്നു. അച്ഛനും അമ്മയ്ക്കും എവിടേം പോവണ്ട, അവര് ടിവിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡ് കാണും. എനിക്കും ടിവി കാണണം എന്നുന്ടെന്കിലും, സ്കൂളില്‍ പോവാനരുന്നു കൂടുതല്‍ ഇഷ്ടം.

പിന്നെ അസുംബ്ലിയില്‍, എല്ലാവരും ഒന്നിച്ച്, "ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ്..." എന്ന് പ്രതിജ്ഞ ചൊല്ലുമ്പോള്‍ , കുഞ്ഞുമനസ്സ് നിറയെ അഭിമാനം. പിന്നെ ഷര്‍ട്ടില്‍ കുത്താന്‍ ഒരു പതാക കിട്ടാന്‍ വേണ്ടി എല്ലാവരും ടീച്ചറുടെ ചുറ്റും കൂടും. സ്വാതന്ത്ര്യ സമരത്തെ കുറിച്ച് വിശിഷ്ടാഥിതി നടത്തുന്ന പ്രസംഗം.

കുട്ടുകാര്‍ എല്ലാവരും കൂടി, ടിവിയില്‍ "റോജ/ബോംബെ" ഏതെങ്കിലും ഒരു സിനിമ, ഉച്ചക്ക്. രാത്രി കിടക്കുന്നതിനു മുമ്പ്‌, മുത്തച്ചനെ ബ്രിട്ടിഷ് പട്ടാളം പിടിക്കാന്‍ വന്നതും, ഒളിവില്‍ താമസിച്ചതും എല്ലാം "ഒരു പ്രാശ്യം കൂടെ പറയുവോ അച്ഛാ" എന്ന് വാശി പിടിച്ച് അച്ഛനെ കൊണ്ട് കഥ പറയിക്കും.
അങ്ങനെ ഒരുപാടു ഓര്‍മ്മകള്‍ വന്നു നിറയുന്നു മനസ്സില്‍...

എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍....
 
നിലാവ് © 2008. Template by BloggerBuster.