ട്രെയിന്‍ എന്ന തീവണ്ടി

9.17.2008

"അച്ഛാ ഈ പ്രാവശ്യം നാട്ടില്‍ പോവുമ്പോ, നമുക്ക് തീവണ്ടിയില്‍ പോവാം", ഒരു ആറാം ക്ലാസ്സുകാരിയുടെ ആഹ്രഗം പ്രായോഗിക കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയി. "എന്റെ ക്ലാസ്സിലെ ടീനയോക്കെ തീവണ്ടിയിലാ നാട്ടില്‍ പോവുന്നെ. " കോഴിക്കോടുനിന്ന് പാലയിലേക്ക് ബസില്‍ പോവുമ്പോള്‍ നടത്തിയ ആത്മഗതം ആരും ശ്രദ്ധിച്ചില്ല!

അങ്ങനെ കാത്തു കാത്തിരുന്ന്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ ഞാന്‍ തീവണ്ടിയില്‍ കേറി. നാട്ടില്‍ പോവുന്ന വഴിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാം എന്ന് അമ്മ. അപ്പൊ നമ്മുക്ക് പുഷ്-പുള്‍് ട്രെയിനില്‍ അവിടന്ന് നാട്ടിലേക്കു പോവമെന്നു ഞാന്‍. അച്ഛന്‍ സമ്മതിച്ചു. ട്രെയിനില്‍ പോവുമ്പോ ഫ്രൂടി/പഴംപൊരി തുടങ്ങിയ വായില്‍ വെള്ളമൂറുന്ന സാധനങ്ങള്‍ വാങ്ങിച്ചു തരണം എന്നുള്ളത് നേരത്തെ ഞാന്‍ സമ്മതിപ്പിചിട്ടുണ്ടായിരുന്നു.

പിന്നീട് കോളേജില്‍ പഠിക്കുമ്പോ പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. പരശുരാമിന്റെ ജനറല്‍ കമ്പാര്ട്മെന്ടില്, കൂട്ടുകാരെല്ലാം കൂടി അന്തക്ഷരിയും, ടം-ശേരാട്സും ഒക്കെയായി കോഴിക്കോടുനിന്നും തിരുവല്ലയിലേക്ക്.

എങ്കിലും ട്രെയിന്‍ എന്ന തീവണ്ടി മനസ്സില്‍ നിറയ്ക്കുന്നത് ഇപ്പോഴും കൌതുകവും, പ്ലാട്ഫോമിനെ പ്രകമ്പനം കൊള്ളിച്ച് പാഞ്ഞു വരുന്നതു കാണുമ്പോഴുള്ള വെപ്രാളവും.

ഇത്രക്കും തീവണ്ടി കഥ എന്താന്നുവെച്ചാല്‍ അച്ഛനും അമ്മയും നാളെ പുനെയിലേക്ക് പുറപ്പെടുന്നു. അവരുടെ ആദ്യത്തെ ദീര്ഖദൂര തീവണ്ടി യാത്ര.

മാവേലി നാടു വാണീടും കാലം

9.11.2008

മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരും ഒന്നു പോലെ,
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങര്‍ക്കുമോട്ടില്ല താനും.
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല,
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളി വചനം.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

ഞങ്ങളുടെ ആദ്യത്തെ ഓണം....
ഓണാശംസകള്‍...!!

പ്രീ ഡിഗ്രി കാലത്തിന്റെ ഓര്മക്ക്

9.10.2008

കാറ്റിനെക്കാള്‍ വേഗത്തിലാണൊ ചിന്തകളും ഓര്‍മകളും പറക്കുന്നത്?

ഇന്നു രാവിലെ ആറരക്കു വീട്ടില്‍ നിന്നിറങ്ങി. എഴരക്ക്‌ അമേരിക്കയില്‍ നിന്നു സായിപ്പു വിളിക്കും. മീടിങ്ങിനു എത്താന്‍ വൈകരുതെന്ന് മാനേജര്‍ ഇന്നലെ രാത്രി വിളിച്ച് ഓര്‍മിപിച്ചു.

കാറില്‍ നിന്നും ചാടിയിറങ്ങി, ബസില്‍ ഓടിക്കേറിയ എന്റെ പാടവം കണ്ട കുട്ടന്‍ അന്തംവിട്ടു നില്കുന്നുണ്ടാരുന്നു. ബസില്‍ അധികം ആളൊന്നുമില്ലയിരുന്നു. എന്റെ അടുത്തിരിക്കുന്ന പെണ്കുട്ടി ഓര്‍ഗാനിക്‌ കെമിസ്ട്രി പഠിക്കുന്നു. ആ കുട്ടി ട്യൂഷനു പോവുകയായിരിക്കും.

കൊല്ലങ്ങക്ക് മുന്‍ബ് ( അധികമൊന്നുമില്ല, വെറും എട്ടു കൊല്ലങ്ങള്‍ക്കു മുന്‍ബ്) ഇങ്ങനെ ഒരു രാവിലെ ഞാനെന്ന് പറയുന്ന കുട്ടിയെ അച്ഛന്‍ ബജാജ് ചെതകില്‍് ബസ്സ് സ്റ്റോപ്പില്‍ കൊണ്ടുപോയി വിടും. രാവിലെ ഏഴര മുതല്‍ എട്ടെമുക്കാല്‍് വരെ എന്ട്രന്‍സ് കോച്ചിംഗ് @ elite centre for competition. നാലാം നിലയിലായിരുന്നു ക്ലാസ്സ്. മുകളിലേക്കുള്ള എന്പതിന്നാല് പടികള്‍ കയറുമ്പോള്‍, ബാലകൃഷ്ണന്‍ സര്‍ പറഞ്ഞതനുസരിച്ച് 'differential of sinetheata ' തുടങ്ങിയ ഗുലുമാലു പിടിച്ച സാധനങ്ങള്‍ മനസ്സില്‍ പറഞ്ഞു പഠിക്കും. "ആ എല്ലാവരും ഇങ്ങോട്ട് ശ്രദ്ധിക്കു, ഉച്ചക്ക് 'solid' ഭക്ഷണം കഴിക്കണം. 'air' കഴിച്ചാല്‍ പടിപ്പികുന്നതോന്നും മനസിലാവില്ല" യുസഫ് അലി മാഷ്‌ പറയും. പലരും ശനി ഞായര്‍ ദിവസങ്ങളിലെ ക്ലാസ്സുകളില്‍ ഉച്ചഭക്ഷണം കഴിക്കാരില്ലാരുന്നു.

ഞങ്ങള്‍ അഞ്ചു പേരായിരുന്നു, ദിവ്യയും നിഷിതയും പ്രജ്ജുഷയും ലിജ്ജുവും പിന്നെ ഞാനും, ഫാരൂക് കോളേജ് സംഘം. എന്ട്രന്‍സ് ബൂക്ലെടുകള്‍ ഞങ്ങള്‍ വീതം വെച്ചു ചെയ്യുമാരിന്നു. ആദ്യത്തെ അമ്പതു ചോദ്യങ്ങള്‍ നിനക്കു, ബാക്കി എനിക്ക് എന്നുള്ള രീതിയില്‍. അപ്രതീഷിതമായി വരുന്ന പരീക്ഷകളിലോക്കെ ഞങ്ങള്‍ ഒരുമിച്ചു തോല്‍ക്കുകകയോ, വല്ലപോഴുമൊക്കെ നെഗറ്റീവ് മാര്കില്‍ നിന്നും രക്ഷപെട്ടു ജയിക്കുകയും ചെയ്തിരുന്നു. പഠിത്തമാണ് ജീവിതം എന്നുള്ള മട്ടായിരുന്നു അന്ന്.

സീല്‍ ഒക്കെ വെച്ചു കഴിഞ്ഞ ഫിസിക്സ് റെക്കോര്‍ഡ് ബസില്‍ വെച്ചു കാണാതായി, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസം ആണത്. എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞു കൊണ്ടാണ് അന്ന് വൈകുന്നെര്രം വീട്ടില്‍ എത്തിയത്. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍, വീട്ടില്‍ ഭയാനകമായ നിശബ്ദതയായിരുന്നു. ഞാന്‍ എന്റെ മുറിയില്‍ തന്നെയിരുന്നു ഹരിനാമകീര്‍ത്തനം ചൊല്ലി. ഡയറിയില്‍ എഴുതിവെച്ചു "ഗുരുവായുരപ്പാ പ്ലീസ് റെക്കോര്‍ഡ് തിരിച്ചു കൊണ്ടുതാരനെ". പണ്ടേ ദൈവത്തോട് ഞാന്‍ സംസാരിക്കുന്നതു ഡയറി വഴിയാണ്. ഞാന്‍ ഉറങ്ങികഴിയുമ്പോ വന്നു വായികുമായിരിക്കും! അങ്ങനെ വിശ്വസിക്കാം. അടുത്ത ദിവസം കോളേജിലേക്ക് പോവാന്‍ ഇറങ്ങിയപ്പോ അച്ഛന്‍ പറഞ്ഞു " പുതിയ ബുക്ക് വാങ്ങിക്കോ, നമുക്ക് ഇനീം എഴുതി തീര്‍ക്കാം, മോള് വിഷമിക്കണ്ട".

കെമിസ്ട്രി ക്ലാസ്സ് നടക്കുമ്പോള്‍, അതാ എസ് എഫ് ഐ പ്രസിഡണ്ട്‌ ശ്രീ . യാസിര്‍ ഇക്ക എന്റെ റെക്കോര്‍ഡ് കൊണ്ടു ക്ലാസ്സിന്റെ സൈഡില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. സമാധാനം ആയി. പിന്നെ ബസില്‍ നിന്നു കളഞ്ഞു കിട്ടിയ റെക്കോര്‍ഡ് ഭദ്രമായി തിരിച്ച് എല്പിചത്തിനു എസ് എഫ് ഐ നേതാക്കന്മാര്കെല്ലാം കാന്റീനില്‍ നിന്നും ചായയും പരിപ്പുവടയും.

ഇത്രേം എത്തിയപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി.

ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട ഫരൂക് കോളേജ് കൂട്ടുകര്ക് സമര്‍പ്പിക്കുന്നു....

പനിയും കുറെ സ്വപ്നങ്ങളും

9.09.2008

" ഒരു പനി വന്നിട്ടെത്ര നാളായി..!!". അത്രയ്ക്ക് അതിശയോക്തി വേണ്ടെന്നു ദൈവത്തിനു തോന്നിക്കാണും. അങ്ങനെ, അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ സാധിച്ചു കൊടുത്തേക്കാം എന്ന് ഗുരുവയുരപ്പന്‍ തീരുമാനിച്ചതിന്റെ ഭാഗമായി, കഴിഞ്ഞ ഒരാഴ്ച ഞാന്‍ കിടപ്പിലാരുന്നു.

മരുന്നെല്ലാം കഴിച്ച് ബോധം കേട്ടുറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങള്‍ വളരെ വിചിത്രമാണ്. ഓര്‍മയുള്ള രണ്ടു സ്വപ്‌നങ്ങള്‍ , ഇനി മറക്കാതിരിക്കാന്‍ ഇവിടെ എഴുതിവെക്കുന്നു.

പനിയില്‍നിന്നെങ്ങനെ രക്ഷപെടാം ? ( മാട്രിക്സ് രീലോടെഡ് )
എജെന്‍്റ്റ് സ്മിത്ത് കുട്ടനെ മറ്റൊരു എജെന്‍്റ്റ് ആക്കി മാറ്റി കഴിഞ്ഞു . കുട്ടനില്‍കുടെ എനിക്ക് പനി (വൈറസ്) കിട്ടി. അങ്ങനെ ഞാനും എജെന്‍്റ്റ് സ്മിത്ത് ആയിത്തീര്‍ന്നു. ഇതില്‍ നിന്നു രക്ഷപെടാന്‍ ഡോക്ടര്‍ (സോര്‍സ്) ഇനെ കണ്ടു. മരുന്നുകള്‍ ( നിയൊയും കൂട്ടരും ), രക്ഷിക്കനെതി. പക്ഷെ നല്ല യുദ്ധം നടന്നോണ്ടിരുന്നപ്പോ ഞാന്‍ ഉണര്‍ന്നുപോയി. അതുകൊണ്ട് പിന്നെന്തായി എന്നറിയില്ല.

പുതിയ പ്രൊജക്റ്റ്‌, ഒന്സൈറ്റ് ...പിന്നെന്തൊക്കെയോ..
ഞാന്‍ ഫ്രാന്ക്ഫുര്‍തിലേക്ക് പറക്കുകയാണ്. വിമാനത്തിനകത്ത്‌ ടിക്കറ്റ് ചെക്കര്‍ വന്നു. നോക്കുമ്പോ, എന്റെ ടിക്കറ്റില്‍ 'ദുബായ്'. എനിക്ക് ഫ്രാന്ക്ഫര്‍തിലെക്ക് പോണം. ദുബൈയില്‍ ഇറക്കി വിടുമെന്ന് എയര്‍ ഹോസ്റ്റെസ് പറഞ്ഞു. ആകെ വിഷമത്തിലായി ഞാന്‍. അടുത്ത സ്റ്റോപ്പില്‍ നിന്നും അച്ഛന്‍ കേറി വിമാനത്തില്‍. എന്തൊരാശ്വാസം.. അച്ഛന്‍ എന്നെ ദുബൈയില്‍ നിന്നും ബസില്‍ വിടാം എന്ന് പറഞ്ഞു ആശ്വസിപിച്ചു. അപ്പോത്തെക്കും കഞ്ഞി കുടിക്കാന്‍ വേണ്ടി കുട്ടന്‍ വന്നു വിളിച്ചു.
 
നിലാവ് © 2008. Template by BloggerBuster.