ഒരുവട്ടം കൂടി പെയ്യാമോ, കാര്‍മേഘങ്ങളെ!

5.20.2009

കൂടണയട്ടേ ഞാന്‍, ഈറനണിയിക്കാതേ എന്നെ നീ,
ഒരായിരം വട്ടമെന്കിലും നിന്നോടു ചൊല്ലി ഞാന്‍ അന്ന്.
ഇരുണ്ടു മൂടിയ മുഖവുമായി നീ ഉരുണ്ടു കൂടുമ്പോള്‍,
പേടിയായിരുന്നു നിന്നെ, അന്നെനിക്ക്‌.

ഇന്നു ഞാന്‍ വിളിക്കുന്നു,
ഒരിളം കാറ്റുമായ്‌ വരുമോ നീ വീണ്ടും,
ഒരു കുടക്കീഴില്‍ ചേര്‍ന്ന് നടക്കാന്‍,
പ്രിയമുള്ളൊരാള്‍ വിളിക്കും നേരം.
 
നിലാവ് © 2008. Template by BloggerBuster.