പോയത് ഗോകര്‍ണത്തേക്കാ...!

1.05.2009

"നമ്മുക്ക് ഗോകര്‍്ണത്തേക്ക്‍് ഒരു ട്രിപ്പ്‌ പോയാലോ..?"

'ബീചിലോന്നും പോയിട്ടില്ലതൊരു പാവമല്ലേ ഞാന്‍', എന്ന മുഖഭാവത്തോടെ രാജി ചോദിച്ചു.

ശിവയുടെ പിറന്നാള്‍ ട്രീറ്റിനു വേണ്ടി , ഓഫീസിനടുത്തുള്ള ഒരു ഹോട്ടലില്‍ ആണ്, ഞാനും അടങ്ങുന്ന അഞ്ചംഗ സംഘം അപ്പോള്‍! അല്ലേലും, 'നുക്കടിലെ' മട്ടന്‍ ബിരിയാണിയുടെ മണം അടിച്ചാല്‍ രാജിക്ക് പിന്നൊരു പിക്നിക് പോണമെന്ന് തോന്നും!

സംഘത്തിന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍, അഞ്ചില്‍ മൂന്നും തെലുങ്കരാണ്, ഒരു കന്നടിഗയും, പിന്നെ മലയാളികള്ക്ക് എവിടെയും പഞ്ഞ്ഞ്ഞമില്ലതതുകൊന്ട്, ഞാനും.

"ഗോകര്‍ണം, ഏക്കട രാജി?", അറിയാവുന്ന ലോട്ട്-ലൊടുക്ക് തെലുഗ് വെച്ചു ഞാന്‍ കാച്ചി!
ഇനീപ്പോ അത് തെലുഗു ആയില്ലെല്‍പോലും, എന്റെ കൂട്ടുകാര്‍ക്കു മനസ്സിലായിക്കൊളം.

ആര്ക്കും പ്രത്യേകിച്ച് ഒരറിവും ഇല്ലാത്ത സ്ഥലം ആണ്. പേരു മാത്രം കേട്ടു പരിചയം ഉണ്ട്. അതുകൊന്ട് ഓഫീസില്‍ തിരിച്ചെത്തിയ ഉടനെ, എല്ലാവരും ഗവേഷണം ആരംഭിച്ചു. ഗൂഗിളില്‍ നിന്നു കിട്ടിയ ലിന്കുകള്‍ എല്ലാം എല്ലാവര്ക്കും അയച്ചു, അടുത്തവട്ട ചര്‍ച്ച നടത്തി.

ഗോകര്‍ണം, ബാന്ഗ്ലൂരില്നിന്ന് 486 km ദൂരെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. 10 - 11 മണിക്കൂര്‍ യാത്ര. അത്രയും ദൂരെ പോണോ എന്നായി എല്ലാവരും. വെള്ളിയാഴ്ച അവധിയായതുകൊന്ട് , വ്യാഴാഴ്ച രാത്രി പുറപെട്ടു, ശനിയാഴ്ച തിരിചെത്താം. ഗോക്ര്‍്ണത്തു താമസിച്ച്, സൂര്യാസ്തമയവും/ഉദയവും ഒക്കെ കാണാം. കാലുവാരന്‍ സാധ്യതയുള്ളവരെ എല്ലാവരെയും പിടിച്ച് നിര്‍ത്താന്‍ രാജി സ്വന്തം വാക്ചാതുര്യം അതിവിധഗ്ദ്ധമായി ഉപയോഗിച്ചു.

ട്രാവല്‍ എജന്റ്സിനെ വിളിച്ചു വണ്ടി ബുക്ക് ചെയ്യുന്ന കാര്യമൊക്കെ, രാജിയും ശിവയും ഭംഗിയായി നിര്‍വഹിച്ചു.

അങ്ങനെ, ആ വ്യാഴാഴ്ച രാത്രി 9.30 യോടുകൂടി, ഒരു ക്വാളിസില്‍ ഞങ്ങള്‍ പുറപ്പെട്ടു. ബാഗ്ലൂര്‍്-തുംകൂര്‍-ഹസന്‍ വഴി ഗോകര്‍ണം. എങ്ങനെപോയാലും അടുത്ത ദിവസം രാവിലെ 10 മണിയോടെ ഗോകര്ണത്തെത്തം, അതായിരുന്നു വിശ്വാസം. പക്ഷെ അത്തരം വിശ്വാസങ്ങള്‍്ക്കൊന്നും വല്യ ബലമില്ലെന്നും, മഴയത്ത് അതൊക്കെ ഒലിച്ചു പോവാമെന്നും ഈ യാത്രയിലുടെ മനസ്സിലായി.

തുംകൂര്‍ എത്തുന്നതിനു മുന്പേ മഴ തുടങ്ങി. മഴയെന്നു പറഞ്ഞാല്‍ നല്ല മഴ! തിരിച്ചു പോണോ എന്ന് എല്ലാവര്ക്കം തോന്നാതിരുന്നില്ല. പക്ഷെ ഹസന്‍ എത്തിയപ്പോ മഴ മാറി. പിന്നെ കുറെ നേരം നീണ്ടുനിന്ന അന്താക്ഷരിക്കും ദാം-ശേരട്സിനും ശേഷം എല്ലാവരും ഉറക്കമായി.



രാവിലെ 6 മണിക്ക് കണ്ണ് തുറന്നപ്പോള്‍, വണ്ടി ഒരു ഘാട്ട് കയറുകയണെന്നു തോന്നി. ശ്രിന്ഗേരി ഘാട്ട് ആണതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഒന്പത് മണിയോടെ ഞങ്ങള്‍ ഹൊറനാടു അന്നപുര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ എത്തി. അവിടെ ദര്ശനം നടത്തി, ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച്, മലയിറങ്ങാന്‍ തുടങ്ങി.





ഘാട്ട്
കയറിയപ്പോള്‍ പ്രകൃതി സൌന്ദര്യമൊക്കെ ആസ്വദിച്ചു, ഉറക്കെ പാട്ടൊക്കെ വെച്ചു വന്ന ഞങ്ങള്‍, ഘാട്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോളെക്കും, സീരിയസ്സായി. എങ്ങനെ മിണ്ടാന്‍ പറ്റും, 'പിന്‍ പോയിന്റ്' വളവുകള്‍ എന്നാലെന്തെന്ന് ചോദിച്ചാല്‍ , ഞാന്‍ ഒന്നര പുരത്തില്‍ കവിയാതെ ഉത്തരം എഴുതും. അത്രക്കും ഭയാനകമായ വളവുകള്‍ നിറഞ്ഞൊരു ഇറക്കാമായിരുന്നു. ടെന്‍ഷന്‍ അടിച്ച് വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട്ട്, 13 'പിന്‍ പോയിന്റ്' വളവുകള്‍ ഉണ്ടായിരുന്നു എന്ന്‍, ഞാന്‍ എണ്ണിത്തിട്ടപെടുത്തി.

ഇടക്ക്
ഉള്ള ഒരു വളവില്‍ ആണ് 'അഗുമ്പേ സണ്‍സെറ്റ് പോയിന്റ്'. അവിടെയെത്ത്തിയപ്പോ നട്ടുച്ച ആയതുകൊന്ട്, ഞങ്ങള്‍ 2 കാര്യങ്ങള്‍ തീരുമാനിച്ചു :-



സുര്യാസ്തമയം അവിടെനിന്നു കാണാന്‍ പറ്റില്ല!


ഈ പോക്ക് ഗോകര്‍ണത്തെത്ത്തില്ല !

വളരെ പതുക്കെ മലയിറങ്ങി താഴെ എത്തിയപ്പോഴേക്കും വീണ്ടും മഴ തുടങ്ങി. ഒരുവിധം, വൈകുന്നേരം 3 മണിയോടെ ഞങ്ങള്‍ ഉഡൂപ്പിയില്‍ എത്തി. വിശന്നു വലഞ്ഞ്, അവിടെ ഒരു കൊച്ചു ഹോട്ടലില്‍ കയറി. 'ഉഡുപ്പി' എന്ന പേരില്‍ പലസ്ഥലത്തും ഹോട്ടലുകള്‍ പലതുന്ടെന്കിലും, ആ ഹോട്ടെലിലെ ഭക്ഷണത്തിന്റ്റെ സ്വാദൊന്നു വേറേതന്നെയായിരുന്നു.

ഇനിയും ഗോകര്‍ണം ലക്ഷ്യം വെച്ചു മുന്ബോട്ടു പോയാല്‍ ശരിയാവില്ല എന്ന് മനസിലായത് കൊണ്ട് അന്ന് ഉഡൂപ്പിയില്‍ തങ്ങാന്‍ തീരുമാനിച്ചു. മഴ ഒഴിഞ്ഞുനിന്ന കുറച്ചു നേരംകൊണ്ട് അവിടെ അടുത്തുള്ള കാപ്പ് ബീച്ചില്‍ പോയി.

1901 ഇല്‍ ഉണ്ടാക്കിയ ലൈറ്റ് ഹൌസ് വല്യൊരു പാറപ്പൂറത്തു തലയുയര്‍ത്തി നില്ക്കുന്നു.






അടുത്ത ദിവസം രാവിലെ ഉഡുപ്പി ശ്രീകൃഷ്ണ
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രത്നം കൊണ്ടു
പൊതിഞ്ഞിരിക്കുന്ന
ഭഗവാനെ ദുരെ നിന്നു ഒരു കിളിവാതിലിലൂടെ കാണാനേ അനുവാദം ഉള്ളു.









പിന്നെ
മരവന്തേ ബീച്ചിലേക്ക് വിട്ടു. NH-17 , ഒരു വശത്ത് കടലും, മറുവശത്ത് സൌപര്‍ണിക നദിയുമായി , നീലനിറത്തിനുമ് പച്ചനിറത്ത്തിനുമിടയിലൊരു കറുത്ത നേര്‍ രേഖ പോലെ കിടക്കുന്നു. കടലും റോഡിനപ്പുറമുള്ള നദിയും ചേര്‍ത്തൊരു ഫോടോയെടുക്കാന്‍ ശ്രമിച്ചു, പക്ഷെ വിജയിച്ചില്ല :(



ബീചിലുടെ ഏകദേശം ഒരു കിലോമീടെര്‍ നടന്നു. അപ്പോള്‍ ഒരു മീന്പിടുത്തക്കാരന്‍, ഒരു കുഞ്ഞു വഞ്ചിയില്‍ കരക്കടുത്തു. അയാള്‍ അവിടെ നിന്നു കൂവിവിളിച്ചു. ഞങ്ങള്‍ നടന്നു, വഞ്ചിയുടെ അടുത്ത്തിയപ്പൊളേക്കുമ് അവിടെയുല്ലൊരു കുടിലില്‍നിന്നും, ഒരു സ്ത്രീ ഓടിവരുന്നുണ്ടായിരുന്നു. വഞ്ചിയില്‍ ഉണ്ടായിരുന്ന കുറച്ചു മീനും ഒരു ഞന്ടും ആ സ്ത്രീ കയ്യിലെടുത്തു തിരിച്ചു നടക്കാന്‍ തുടങ്ങി. ലോകി അവരോട് കന്നടയില്‍ സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി. അവരുടെ ഭര്‍ത്താവാണ് മീന്‍ പിടിച്ചുകൊണ്ടു വന്നത്. കറിവെക്കാന്‍ സമയ വൈകിയെന്നു പറഞ്ഞ് അവര്‍ സ്ഥല വിട്ടു. അതിനടക്ക് ഞങ്ങള്‍ ഞണ്ടിന്റെ ഒരു ഫോട്ടൊ ഒപ്പിച്ചു. 'ദില്‍ ചഹ്ത ഹേ'യില്‍ അമീര്‍ഖാന്‍ 'മീന്‍ വിഴുങ്ങിയ' പോലെ ഉള്ള ഫോട്ടൊ എടുക്കാനുള്ള ഒരു മല്‍സരവും അതിനടക്ക് നടന്നു.





തിരിച്ചു റോഡിലുടെ വണ്ടിയില്‍ വരുമ്പോള്‍ കണ്ടു, ഒരു 10 മിനുട്ട് ഞങ്ങള്‍ നടന്നു വന്ന തീരം കടലെടുത്ത്തിരുന്നു. തിരകള്‍ റോഡിലേക്ക്‌ അടിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.

മാന്ഗ്ലുര്‍് - ബംഗ്ലൂര്‍ ഹൈവേയിലുടെ തിരിച്ചുള്ള യാത്രയില്‍ മഴ കൂടുതല്‍ ശക്തിയോടെ പെയ്തു തകര്‍ക്കുകയായിരുന്നു.

അങ്ങനെ ഗോകര്‍ണം കാണാന്‍ പോയവര്‍ ഉഡുപ്പി കണ്ടു തിരിച്ചു വന്നു.

11 comments:

നിലാവ് said...

കഴിഞ്ഞ വര്ഷം ബംഗ്ലൂരില്‍ നിന്നും പോയ ഒരു ഗോകര്‍ണം യാത്രയുടെ വിശേഷങ്ങള്‍ ...

എല്ലാവര്ക്കും പുതുവത്സരശംസകള്‍..!

siva // ശിവ said...

ഇതൊക്കെ ഒരിക്കല്‍ ഞാന്‍ സഞ്ചരിച്ചു തീര്‍ത്ത വഴികള്‍....നന്ദി....അതൊക്കെ ഓര്‍ക്കാന്‍ സഹായകം ആയി....

Unknown said...

യാത്രാനുഭവം കലക്കി!!
പോരട്ടെ ഇനിയും

പകല്‍കിനാവന്‍ | daYdreaMer said...

കുറെ പുതിയ അറിവുകള്‍ തന്ന നിലാവിന് നന്ദി...

മേരിക്കുട്ടി(Marykutty) said...

കൊള്ളാം. നല്ല വിവരണം..പണ്ടു കൊച്ചിയിലയിരുന്നപ്പോള്‍ ഞങ്ങള്‍ ഇതു പോലെ കുറെ യാത്രകള്‍ പോയിട്ടുണ്ട്...

നിലാവ് said...

@ശിവ: സഞ്ചരിച്ചു തീര്‍ത്ത വഴികളോ ?

ശിവ,സാബിത്ത്, പകല്കിനാവന്‍, മേരിക്കുട്ടി - അഭിപ്രായങ്ങള്‍ക്കു നന്ദി.

നിരക്ഷരൻ said...

ഉടുപ്പിയെങ്കില്‍ ഉടുപ്പി. വിവരണം ‘ക്ഷ’ ബോധിച്ചു. പടങ്ങളും കലക്കി. ആ ബീച്ചിന്റെ പടം മോഹിപ്പിച്ചുകളഞ്ഞു. ഉടുപ്പി, ഉള്ളാല്‍, ഗോകര്‍ണ്ണം ഒക്കെ ലിസ്റ്റില്‍ ഉള്ള സ്ഥലങ്ങളാ. നാട്ടിലെത്താതെ ഇതൊന്നും നടക്കില്ലല്ലോ ?

ആശംസകള്‍

Ranjith chemmad / ചെമ്മാടൻ said...

നല്ല വിവരണം, ചിത്രങ്ങള്‍.....
ആശംസകള്‍.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവരണം നന്നായി. അവസാന ചിത്രം മനോഹരം

നിലാവ് said...

നിരക്ഷരാ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം...
രഞ്ജിത്ത് : നന്ദി.
പ്രിയ : വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം ഉണ്ട്.

ഗൗരിനാഥന്‍ said...

heeeee ha ha

 
നിലാവ് © 2008. Template by BloggerBuster.