നല്ല പാതിക്കു

2.11.2009



നിന്‍ ജനലോരത്ത് വന്നു,
നിന്നെ നോക്കി ചിരിക്കുന്ന,
നറുനിലാവാണു ഞാനെന്നു,
ചൊല്ലിയ, പ്രിയ കൂട്ടുകാര,

പിച്ചവെച്ചു നടത്തിയ,
കൈകള്‍കൊണ്ട് അച്ഛനെന്‍,
കരതലം നിന്നെയേല്‍്പ്പിച്ചപ്പോള്‍,
പുഞ്ചിരിച്ചു, നമ്മോടൊപ്പം എല്ലാവരും.

ചിരികള്‍കിടയിലോരോ കൊച്ചു,
പിണക്കങ്ങള്‍ക്കൊടുവില്‍, എന്നോടു
കൂടുമോയെന്നോരെന് , ചോദ്യത്തിന്
പുഞ്ചിരികൊണ്ട് ഉത്തരം നല്കുന്ന കൂട്ടുകാരാ,

സായംസന്ധ്യകളില്‍, നിന്‍ കൈപിടിച്ച്,
കുളിര്‍കാറ്റേറ്റു നടക്കുമ്പോള്‍,
എന്നുളില്‍ നിറയുന്നു,
പ്രണയം!

വരികള്‍ തെറ്റിച്ചു നീ, പാടിയ പാട്ടുകള്‍,
തിരുത്തവേയെന്നെ നീ, ഒളികണ്ണിട്ടു നോക്കുമ്പോഴും,
എന്നുളില്‍ നിറയുന്നു,
പ്രണയം!

പറയാന്‍ മറന്നോരായിരം,
പകല്ക്കിനവുകളിലെല്ലാം നീ മാത്രം,
അവയെന്നെന്നുമെന്‍ ഹൃദയത്തില്‍ പെയ്തത്,
നിന്നോടുള്ള പ്രണയം!

14 comments:

നിലാവ് said...

Feb.14 ഇന് പോസ്റ്റ് ചെയ്യാന്‍ വെച്ചിരുന്നതാണ്. എന്താണ് വാലന്റൈന്‍സ്‌ ഡേ എന്ന് വിക്കിപിഡിയയില്‍ അന്വേഷണം നടത്തിയപ്പോള്‍ തോന്നി അങ്ങനെ ഒരു ദിവസത്തിനു വേണ്ടി കാത്ത്തിരുക്കുന്നതിനു പ്രസക്തിയില്ലെന്ന്.

So my dear, better half & best friend, this is for you...

Rejeesh Sanathanan said...

നിലാവിന്‍റെ ഈ കമന്‍റിന് മാറുന്ന മലയാളിയുടെ ഒരു വലിയ കയ്യടി.....................

പ്രണയിക്കാനും ഒരു പ്രത്യേക ദിനം വേണമത്രെ. പലര്‍ക്കും..കഷ്ടം

കാവാലം ജയകൃഷ്ണന്‍ said...

നല്ല ഭംഗിയുള്ള ബ്ലോഗ്‌

ഒപ്പം നന്മയുള്ള എഴുത്തും

ആശംസകള്‍

Anil cheleri kumaran said...

പ്രണയം തുളുമ്പുന്ന വരികള്‍..

പകല്‍കിനാവന്‍ | daYdreaMer said...

പറയാന്‍ മറന്നോരായിരം,
പകല്ക്കിനവുകളിലെല്ലാം നീ മാത്രം,
അവയെന്നെന്നുമെന്‍ ഹൃദയത്തില്‍ പെയ്തത്,
നിന്നോടുള്ള പ്രണയം!

:)

എന്തിനാണ് പ്രണയത്തിനു ഒരു ദിനം.. എന്നും പ്രണയിച്ചു കൂടെ...!
ഇഷ്ടമായ്.. വരികളും ആദ്യ കമെന്റും ...

mayilppeeli said...

പ്രണയം തുളുമ്പുന്ന കവിത.....പ്രണയിയ്ക്കാന്‍ പ്രത്യേകിച്ചൊരുദിനം എന്തിന്‌......എപ്പോഴും പ്രണയിച്ചുകൊണ്ടേയിരിയ്ക്കാം.....വളരെ നന്നായിട്ടുണ്ട്‌.....

Thaikaden said...

Manoharamaayirikkunnu.

Anonymous said...

beautiful...blog and post

നാടകക്കാരന്‍ said...

ദാമ്പത്യത്തിനു ശേഷമുള്ള പ്രണയം ...ആരും കൊതിക്കുന്ന ഒരു പ്രണയം....പക്ഷെ നാ‍ടകക്കാരന് ഇപ്പോള്‍ പ്രണയത്തോട് വെറുപ്പാണ് നൈറ്റ്ക്ലബ്ബുകളില്‍ തുണിയുരിഞ്ഞ് ഒരു ഗ്ലാസ് ബിയറിന്റെ നുര പോലെ നിമിഷനേരം കൊണ്ടലിഞ്ഞില്ലാതാവുന്ന പ്രണയം...
നാടകക്കാരന്റെ പ്രണയം എന്ന പോസ്റ്റ് കാണുക.

ശ്രീ said...

കൊള്ളാം... :)

നിലാവ് said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.

വരവൂരാൻ said...

വരികള്‍ തെറ്റിച്ചു നീ, പാടിയ പാട്ടുകള്‍,
തിരുത്തവേയെന്നെ നീ, ഒളികണ്ണിട്ടു നോക്കുമ്പോഴും,
എന്നുളില്‍ നിറയുന്നു,
പ്രണയം

ഞാനും കണ്ടിട്ടുണ്ട്‌ ഇങ്ങനെ ഒന്നിനെ

നിലാവ് said...

വരവുരാന്‍ : അപ്പൊ എനിക്കുമാത്രമല്ല ഈ അനുഭവമുള്ളതു അല്ലെ ! വായിച്ചഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം!

ഗൗരി നന്ദന said...

എന്താണോ എന്തോ ഈ വിഷയം ഇപ്പോഴും എപ്പോഴും ആകര്‍ഷിക്കുന്നു..മടുപ്പിക്കാതെ...നന്ദി.....

 
നിലാവ് © 2008. Template by BloggerBuster.