സ്വാതന്ത്ര്യ ദിനാശംസകള്‍

8.14.2008

" ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍, കേവലം ഒരു പിടി മണ്ണല്ല.
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗ്രഹമല്ലൊ "

കുട്ടിക്കാലത്ത് അച്ഛന്‍ പാടി പഠിപ്പിച്ച വരികള്‍ അറിയാതെ ഓര്‍ത്തുപോയി. രാവിലെ മുതല്‍ ദേശസ്നേഹം നിറഞ്ഞ വരികള്‍ ഇമെയില്‍ അയച്ചും ഓഫീസ് അലന്കരിച്ചും സ്വതത്ര്യ ദിനം ആഘോഷിക്കാനുള്ള തയ്യരെടുപിലാണ്...

എങ്കിലും പണ്ടു സ്കൂളില്‍ പഠിക്കുമ്പോള് ഉണ്ടായിരുന്ന ഉല്സാഹം ഒന്നും ഇല്ല. അന്നൊക്കെ, രാവിലെ എട്ടു മണിക്ക് സ്കൂളില്‍ എത്താനുള്ള തിരക്കായിരുന്നു. അച്ഛനും അമ്മയ്ക്കും എവിടേം പോവണ്ട, അവര് ടിവിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡ് കാണും. എനിക്കും ടിവി കാണണം എന്നുന്ടെന്കിലും, സ്കൂളില്‍ പോവാനരുന്നു കൂടുതല്‍ ഇഷ്ടം.

പിന്നെ അസുംബ്ലിയില്‍, എല്ലാവരും ഒന്നിച്ച്, "ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ്..." എന്ന് പ്രതിജ്ഞ ചൊല്ലുമ്പോള്‍ , കുഞ്ഞുമനസ്സ് നിറയെ അഭിമാനം. പിന്നെ ഷര്‍ട്ടില്‍ കുത്താന്‍ ഒരു പതാക കിട്ടാന്‍ വേണ്ടി എല്ലാവരും ടീച്ചറുടെ ചുറ്റും കൂടും. സ്വാതന്ത്ര്യ സമരത്തെ കുറിച്ച് വിശിഷ്ടാഥിതി നടത്തുന്ന പ്രസംഗം.

കുട്ടുകാര്‍ എല്ലാവരും കൂടി, ടിവിയില്‍ "റോജ/ബോംബെ" ഏതെങ്കിലും ഒരു സിനിമ, ഉച്ചക്ക്. രാത്രി കിടക്കുന്നതിനു മുമ്പ്‌, മുത്തച്ചനെ ബ്രിട്ടിഷ് പട്ടാളം പിടിക്കാന്‍ വന്നതും, ഒളിവില്‍ താമസിച്ചതും എല്ലാം "ഒരു പ്രാശ്യം കൂടെ പറയുവോ അച്ഛാ" എന്ന് വാശി പിടിച്ച് അച്ഛനെ കൊണ്ട് കഥ പറയിക്കും.
അങ്ങനെ ഒരുപാടു ഓര്‍മ്മകള്‍ വന്നു നിറയുന്നു മനസ്സില്‍...

എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍....

3 comments:

ഹരിശ്രീ said...

സ്വാതന്ത്ര്യ ദിനാശംസകള്‍

[ nardnahc hsemus ] said...

ജയ് ഹിന്ദ്!
:)

joice samuel said...

:)

 
നിലാവ് © 2008. Template by BloggerBuster.