





"കല്യാണം കഴിഞ്ഞ് രണ്ടു മാസമായിട്ടും എവിടെയും കറങ്ങാന്‍ പോയില്ലേ !!" കൂട്ടുകാരും വീട്ടുകാരും ഒരേ പോലെ ചോദിച്ചു തുടങ്ങിയപ്പോ ഞങ്ങള്‍ക്കും തോന്നി, ആകെ കൂടെ കിട്ടുന്ന ശനിയും ഞായറും മടിപിടിചിരുന്നാല്‍ ശരിയാവില്ലെന്ന്..
അങ്ങനെ ഞങ്ങളും പോയി ടൂര്‍ ... :)
പന്ച്ഗനി...മഹാബലേശ്വര്....
ശനിയാഴ്ച രാവിലെ എട്ടരക്ക് പൂനെയില്‍ നിന്നു ഞങ്ങള്‍ പുറപ്പെട്ടു...കുട്ടന്റെ കൂട്ടുകാരായ 'കെ' യും 'സി' യും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. മഴ തുടങ്ങിയത് കൊണ്ട്, പൂനെ മുഴുവന്‍ പച്ചപരവതാനി വിരിച്ചപോലെ ...ഫോട്ടോ എടുത്ത് വല്യ പരിച്ചയമില്ലെന്കിലും...ആ പച്ചപ്പ് ക്യാമറയില്‍ ആവുന്ന പോലെ പകര്‍ത്തി... ഏകദേശം 120km ദൂരം ഉണ്ട് പൂനെയില്‍ നിന്നു മഹാബലേശ്വറിലെക്ക്...പൂനെ-സതാര ഹൈവയിലുള്ള ഒരു ഹോട്ടലില്‍ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു. വില ഇരട്ടിയില്‍ കൂടുതല്‍ ആയിരുന്നു എല്ലാത്തിനും. പൂനെയില്‍ നല്ല മഴ ആയിരുന്നെകിലും, സതാരയില്‍ (അടുത്ത ജില്ല ) മഴക്കുള്ള ഒരു ലക്ഷണവുമില്ലായിരുന്നു. റൊഡിനിരുവശവും വരണ്ടു ഉണങ്ങി കിടക്കുകയായിരുന്നു... മൂന്നു മലകള്‍ കയറി ഇറങ്ങി വേണം മഹാബലേശ്വറില്‍് എത്താന്‍. ആദ്യത്തേത് ഖംബാദ് ഘാട്ട് , പക്ഷെ മല കയരണ്ടി വന്നില്ല...ഏകദേശം ഒന്നര കിലോമീറ്റര് നീളത്തില്‍ ഒരു തുരങ്കം മല തുരന്ന് പണിതിരിക്കുന്നു. തുരങ്കത്തിനകത്ത്, രണ്ടു വരി പാത, ഹോണ്‍ മുഴക്കിയാല്‍ തുരങ്കം മുഴുവന്‍ അതിന്റെ പ്രതിധ്വനി കൊണ്ടു നിറയും... പിന്നെ കോണ്‍ കൃഷി ചെയ്യുന്ന പാടങ്ങളുടെ ഇടയിലുടെ കുറെ ദുരം ....അത് കഴിഞ്ഞ് അടുത്ത മലകയറ്റം..ഇപ്രാവശ്യം വളഞ്ഞു പുളഞ്ഞു ...വയനാട് ചുരം ഒര്മാപെടുതുന്ന റോഡ് ...ഒരു വരി പാതക്കുള്ള വീതിയെ ഉള്ളു എങ്കിലും രണ്ടു ഭാഗത്തേക്കും വാഹനങ്ങള്‍ ചീരിപാഞ്ഞു പോകുന്നു.
പന്ച്ച്ഘനി എത്തിയപ്പോള്‍ നല്ല മഴ തുടങ്ങി. തണുപ്പ് കൂടി കൂടി അവസാനം കാറിനകത്ത് ഹീറ്റര്‍ ഇടണ്ടി വന്നു. അങ്ങനെ പോവുമ്പോള്‍ ഒരു ബോര്‍ഡ് "സിഡ്നി പോയിന്റ്". പോയിന്റ് കാണാമെന്നു വെച്ച് വലതു വശത്തെ റോഡിലുടെ മുന്ബോട്ടു പോയി. പോയിന്റ് എന്നൊക്കെ പരയ്മ്പോള്‍ കമ്പി വേലി ഒക്കെ കെട്ടി വെച്ചിട്ടുള്ള ഒരു സ്ഥലം ആയിരുന്നു പ്രതീക്ഷ. പെട്ടന്ന് ഭയങ്കര മൂടല്‍ മഞ്ഞു വന്നു ഒന്നും കാണാതായി. ഭയങ്കര കാറ്റും. എല്ലാവരുടെയും മുഖത്തെ ചിരി പെട്ടന്ന് ഇല്ലാണ്ടായി.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മൂടല്‍ മഞ്ഞു മാറി, അപ്പോഴാണ് ശെരിക്കും പെടിയായത്. ഞങ്ങള്‍ മലയുടെ ഒരു വശത്തുള്ള ചെളി നിറഞ്ഞ, കൃത്യം ഒരു കാറിന്റെ വീതിയുള്ള റോഡില്‍ ആണ്. താഴേക്ക് നോക്കിയാല്‍ കൃഷ്ണ നദി ഒരു അരുവി പോലെ ഒഴുകുന്നത് കാണാം. ഒരു വിധത്തില്‍ കാര്‍ തിരിച്ചെടുത്ത് അവിടെനിന്നു പോന്നു.
പിന്നീട് മഴയും മൂടല്‍ മഞ്ഞും കാരണം ഒന്നും കാണാനില്ലായിരുന്നു. മഹാബലെശ്വരിലെ 'കേട്സ് ' പോയിന്റില്‍ എത്തിയപ്പോള്‍ മഴ ഇല്ലാത്തതുകൊണ്ട് കുറച്ചു ഫോടോ എടുക്കാന്‍ പറ്റി. ഉച്ചക്ക് മഹാബലെശ്വാര്‍ സ്പെഷ്യല്‍ കോണ്‍ ഫ്ലൌര്‍ ചപ്പാത്തിയും ക്രീം വിത്ത് സ്ട്രോ ബെറിയും കഴിച്ചു. ടം ടം ഡാം കാണാന്‍ പോയെന്കിലും മഞ്ഞു കാരണം ഒന്നും നടന്നില്ല.
ഞായറാഴ്ച രാവിലെ 'പന്ച്ച് ഗംഗ മന്ദിര്‍' കണ്ടു. അവിടെ മഹാരാഷ്ട്രയില്‍ ഒഴുകുന്ന അഞ്ചു നദികള്‍ ഉല്‍ഭവിക്കുന്നു. പിന്നെ 'അര്തെര്‍ സീറ്റ് ' , 'ടേബിള്‍ ലാന്‍ഡ്' , ഇവിടൊക്കെ പോയി. കുറച്ചു ഫോട്ടോകള്‍ ഇവിടെ ചേര്ക്കുന്നു...
മഹാബലെശ്വരും പന്ച്ച് ഗനിയും ഒരുപാടു പച്ചപ്പും മഴയും മഞ്ഞുമായി എന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കും എന്നെന്നും...
9 comments:
ningale poyi poyi enne paranjal njangal engane viswasikumm????
oraleyum pottoyil kananum illaa...
:)
nanayitunde ttoo
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്... വിവരണവും.
:)
വഴിപോക്കന്‍ : ഞങ്ങള്‍ പോയി എന്ന് വിശ്വസിക്കുകയേ നിവൃത്തി ഉള്ളു. ഇതുവഴി വന്നു ഞാനെഴുതിയത് വായിച്ചതിലും അഭിപ്രയം അറിയിച്ചതിലും സന്തോഷമുണ്ട്.
ശ്രീ : വായിച്ച് പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി . ഫോട്ടോകള്‍ കുട്ടന്‍ എടുത്തതാണ്.
Nilave.
Admirable pictures
Perfect ones......
Mr.Vazhipokkan
Ningalle namikkunnu
entha comment
ugran
Nilavu
Admirable pictures...
Perfect ones
Mr .Vazhipokkan
ningale namikkunnu
entha comment.....
ugran
നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!
പടങ്ങൾ ഞാനും ആസ്വദിച്ചുട്ടൊ.
വളരെ നന്ദി!
യാത്ര എന്നുകേട്ടാല്‍ ഞാന്‍ ചാടി വീണിരിക്കും. ബൂലോകത്ത് യാത്രാവിവരണത്തിന് നല്ല സ്കോപ്പാണ്. നല്ല ചിത്രങ്ങളും യാത്രാനുഭവങ്ങളൊക്കെയും ഇനിയും പോസ്റ്റ് ചെയ്യൂ. എനിക്കും പോകണം പഞ്ചാഗ്നി, മഹാബലേശ്വര്‍ എന്നിവിടൊക്കെ.
പുതിയ യാത്രയൊന്നും പോയില്ലേ ? ഇനിയും യാത്രാവിവരണങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ഞാന്‍ . നിരാശപ്പെടുത്തരുത് :) :)
Post a Comment