ട്രെയിന്‍ എന്ന തീവണ്ടി

9.17.2008

"അച്ഛാ ഈ പ്രാവശ്യം നാട്ടില്‍ പോവുമ്പോ, നമുക്ക് തീവണ്ടിയില്‍ പോവാം", ഒരു ആറാം ക്ലാസ്സുകാരിയുടെ ആഹ്രഗം പ്രായോഗിക കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയി. "എന്റെ ക്ലാസ്സിലെ ടീനയോക്കെ തീവണ്ടിയിലാ നാട്ടില്‍ പോവുന്നെ. " കോഴിക്കോടുനിന്ന് പാലയിലേക്ക് ബസില്‍ പോവുമ്പോള്‍ നടത്തിയ ആത്മഗതം ആരും ശ്രദ്ധിച്ചില്ല!

അങ്ങനെ കാത്തു കാത്തിരുന്ന്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ ഞാന്‍ തീവണ്ടിയില്‍ കേറി. നാട്ടില്‍ പോവുന്ന വഴിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാം എന്ന് അമ്മ. അപ്പൊ നമ്മുക്ക് പുഷ്-പുള്‍് ട്രെയിനില്‍ അവിടന്ന് നാട്ടിലേക്കു പോവമെന്നു ഞാന്‍. അച്ഛന്‍ സമ്മതിച്ചു. ട്രെയിനില്‍ പോവുമ്പോ ഫ്രൂടി/പഴംപൊരി തുടങ്ങിയ വായില്‍ വെള്ളമൂറുന്ന സാധനങ്ങള്‍ വാങ്ങിച്ചു തരണം എന്നുള്ളത് നേരത്തെ ഞാന്‍ സമ്മതിപ്പിചിട്ടുണ്ടായിരുന്നു.

പിന്നീട് കോളേജില്‍ പഠിക്കുമ്പോ പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. പരശുരാമിന്റെ ജനറല്‍ കമ്പാര്ട്മെന്ടില്, കൂട്ടുകാരെല്ലാം കൂടി അന്തക്ഷരിയും, ടം-ശേരാട്സും ഒക്കെയായി കോഴിക്കോടുനിന്നും തിരുവല്ലയിലേക്ക്.

എങ്കിലും ട്രെയിന്‍ എന്ന തീവണ്ടി മനസ്സില്‍ നിറയ്ക്കുന്നത് ഇപ്പോഴും കൌതുകവും, പ്ലാട്ഫോമിനെ പ്രകമ്പനം കൊള്ളിച്ച് പാഞ്ഞു വരുന്നതു കാണുമ്പോഴുള്ള വെപ്രാളവും.

ഇത്രക്കും തീവണ്ടി കഥ എന്താന്നുവെച്ചാല്‍ അച്ഛനും അമ്മയും നാളെ പുനെയിലേക്ക് പുറപ്പെടുന്നു. അവരുടെ ആദ്യത്തെ ദീര്ഖദൂര തീവണ്ടി യാത്ര.

2 comments:

siva // ശിവ said...

എന്റെ യാത്രകള്‍ കൂടുതലും തീവണ്ടികളില്‍ ആയിരുന്നു...ഇന്നും അതേ...

പൂനെയിലേയ്ക്ക് പോകുന്നവര്‍ക്ക് യാത്രാ മംഗളങ്ങള്‍...

നിരക്ഷരൻ said...

തീവണ്ടി യാത്രകള്‍ എന്നും രസമുള്ളതുതന്നെ. ആദ്യത്തെ തീവണ്ടിയാത്ര ഞാന്‍ നടത്തുന്നത് 17 വയസ്സായതിന് ശേഷമാണ്.

 
നിലാവ് © 2008. Template by BloggerBuster.