പ്രീ ഡിഗ്രി കാലത്തിന്റെ ഓര്മക്ക്

9.10.2008

കാറ്റിനെക്കാള്‍ വേഗത്തിലാണൊ ചിന്തകളും ഓര്‍മകളും പറക്കുന്നത്?

ഇന്നു രാവിലെ ആറരക്കു വീട്ടില്‍ നിന്നിറങ്ങി. എഴരക്ക്‌ അമേരിക്കയില്‍ നിന്നു സായിപ്പു വിളിക്കും. മീടിങ്ങിനു എത്താന്‍ വൈകരുതെന്ന് മാനേജര്‍ ഇന്നലെ രാത്രി വിളിച്ച് ഓര്‍മിപിച്ചു.

കാറില്‍ നിന്നും ചാടിയിറങ്ങി, ബസില്‍ ഓടിക്കേറിയ എന്റെ പാടവം കണ്ട കുട്ടന്‍ അന്തംവിട്ടു നില്കുന്നുണ്ടാരുന്നു. ബസില്‍ അധികം ആളൊന്നുമില്ലയിരുന്നു. എന്റെ അടുത്തിരിക്കുന്ന പെണ്കുട്ടി ഓര്‍ഗാനിക്‌ കെമിസ്ട്രി പഠിക്കുന്നു. ആ കുട്ടി ട്യൂഷനു പോവുകയായിരിക്കും.

കൊല്ലങ്ങക്ക് മുന്‍ബ് ( അധികമൊന്നുമില്ല, വെറും എട്ടു കൊല്ലങ്ങള്‍ക്കു മുന്‍ബ്) ഇങ്ങനെ ഒരു രാവിലെ ഞാനെന്ന് പറയുന്ന കുട്ടിയെ അച്ഛന്‍ ബജാജ് ചെതകില്‍് ബസ്സ് സ്റ്റോപ്പില്‍ കൊണ്ടുപോയി വിടും. രാവിലെ ഏഴര മുതല്‍ എട്ടെമുക്കാല്‍് വരെ എന്ട്രന്‍സ് കോച്ചിംഗ് @ elite centre for competition. നാലാം നിലയിലായിരുന്നു ക്ലാസ്സ്. മുകളിലേക്കുള്ള എന്പതിന്നാല് പടികള്‍ കയറുമ്പോള്‍, ബാലകൃഷ്ണന്‍ സര്‍ പറഞ്ഞതനുസരിച്ച് 'differential of sinetheata ' തുടങ്ങിയ ഗുലുമാലു പിടിച്ച സാധനങ്ങള്‍ മനസ്സില്‍ പറഞ്ഞു പഠിക്കും. "ആ എല്ലാവരും ഇങ്ങോട്ട് ശ്രദ്ധിക്കു, ഉച്ചക്ക് 'solid' ഭക്ഷണം കഴിക്കണം. 'air' കഴിച്ചാല്‍ പടിപ്പികുന്നതോന്നും മനസിലാവില്ല" യുസഫ് അലി മാഷ്‌ പറയും. പലരും ശനി ഞായര്‍ ദിവസങ്ങളിലെ ക്ലാസ്സുകളില്‍ ഉച്ചഭക്ഷണം കഴിക്കാരില്ലാരുന്നു.

ഞങ്ങള്‍ അഞ്ചു പേരായിരുന്നു, ദിവ്യയും നിഷിതയും പ്രജ്ജുഷയും ലിജ്ജുവും പിന്നെ ഞാനും, ഫാരൂക് കോളേജ് സംഘം. എന്ട്രന്‍സ് ബൂക്ലെടുകള്‍ ഞങ്ങള്‍ വീതം വെച്ചു ചെയ്യുമാരിന്നു. ആദ്യത്തെ അമ്പതു ചോദ്യങ്ങള്‍ നിനക്കു, ബാക്കി എനിക്ക് എന്നുള്ള രീതിയില്‍. അപ്രതീഷിതമായി വരുന്ന പരീക്ഷകളിലോക്കെ ഞങ്ങള്‍ ഒരുമിച്ചു തോല്‍ക്കുകകയോ, വല്ലപോഴുമൊക്കെ നെഗറ്റീവ് മാര്കില്‍ നിന്നും രക്ഷപെട്ടു ജയിക്കുകയും ചെയ്തിരുന്നു. പഠിത്തമാണ് ജീവിതം എന്നുള്ള മട്ടായിരുന്നു അന്ന്.

സീല്‍ ഒക്കെ വെച്ചു കഴിഞ്ഞ ഫിസിക്സ് റെക്കോര്‍ഡ് ബസില്‍ വെച്ചു കാണാതായി, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസം ആണത്. എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞു കൊണ്ടാണ് അന്ന് വൈകുന്നെര്രം വീട്ടില്‍ എത്തിയത്. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍, വീട്ടില്‍ ഭയാനകമായ നിശബ്ദതയായിരുന്നു. ഞാന്‍ എന്റെ മുറിയില്‍ തന്നെയിരുന്നു ഹരിനാമകീര്‍ത്തനം ചൊല്ലി. ഡയറിയില്‍ എഴുതിവെച്ചു "ഗുരുവായുരപ്പാ പ്ലീസ് റെക്കോര്‍ഡ് തിരിച്ചു കൊണ്ടുതാരനെ". പണ്ടേ ദൈവത്തോട് ഞാന്‍ സംസാരിക്കുന്നതു ഡയറി വഴിയാണ്. ഞാന്‍ ഉറങ്ങികഴിയുമ്പോ വന്നു വായികുമായിരിക്കും! അങ്ങനെ വിശ്വസിക്കാം. അടുത്ത ദിവസം കോളേജിലേക്ക് പോവാന്‍ ഇറങ്ങിയപ്പോ അച്ഛന്‍ പറഞ്ഞു " പുതിയ ബുക്ക് വാങ്ങിക്കോ, നമുക്ക് ഇനീം എഴുതി തീര്‍ക്കാം, മോള് വിഷമിക്കണ്ട".

കെമിസ്ട്രി ക്ലാസ്സ് നടക്കുമ്പോള്‍, അതാ എസ് എഫ് ഐ പ്രസിഡണ്ട്‌ ശ്രീ . യാസിര്‍ ഇക്ക എന്റെ റെക്കോര്‍ഡ് കൊണ്ടു ക്ലാസ്സിന്റെ സൈഡില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. സമാധാനം ആയി. പിന്നെ ബസില്‍ നിന്നു കളഞ്ഞു കിട്ടിയ റെക്കോര്‍ഡ് ഭദ്രമായി തിരിച്ച് എല്പിചത്തിനു എസ് എഫ് ഐ നേതാക്കന്മാര്കെല്ലാം കാന്റീനില്‍ നിന്നും ചായയും പരിപ്പുവടയും.

ഇത്രേം എത്തിയപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി.

ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട ഫരൂക് കോളേജ് കൂട്ടുകര്ക് സമര്‍പ്പിക്കുന്നു....

6 comments:

ശ്രീ said...

ഓര്‍മ്മക്കുറിപ്പ് നന്നായി.
:)

മലമൂട്ടില്‍ മത്തായി said...

പ്രീ-ഡിഗ്രി കാലം ഒര്മിപിച്ചതിനു നന്ദി. അതൊരു വല്ലാത്ത കാലമായിരുന്നു - സ്കൂളിന്റെ വെലികെട്ടൊക്കെ പൊളിച്ചു പുറത്തു ചാടി എന്നൊക്കെ തോനുംപോഴെകും എന്ട്രന്സും കോച്ചിങ്ങും കെമിസ്ട്രി പ്രാക്ടികലുമ് ഒക്കെ ആയി ആകെ കൊളം.

Rafeeq said...

കൊള്ളാം :)

പ്രിഡിഗ്രി കാലം... പലതും ഓര്‍മ്മിപ്പിച്ചു.. :)

നിരക്ഷരൻ said...

പോരട്ടേ ഇനീം ഓര്‍മ്മക്കുറിപ്പുകള്‍.

ഒരു ചിന്ന സംശയം. ഈ എസ്സ്. എഫ്.ഐ. ചേട്ടന്മാര്‍ ചായയുടെ കൂടെ പരിപ്പ്‌വട മാത്രമേ കഴിക്കൂ എന്നുണ്ടോ ? സവാളവട, ഉഴുന്നുവട, ,ബോണ്ട, സുഖിയന്‍..ഇതൊന്നും അവര്‍ക്ക് പറ്റില്ലേ ? :)

എന്നെ തല്ലാന്‍ വരണ്ട...ഞാന്‍ ഓടീ.... :) :)

നിലാവ് said...

ശ്രീ : നന്ദി.
മത്തായി : ആ പറഞ്ഞതു ശരിയാ.
റഫീക്ക് : ഒര്മകള്ക്കെന്തു സുഗന്ധം ..അല്ലെ?
നിരക്ഷരാ : അപ്പൊ കാന്റീനില്‍ പരിപ്പുവട മാത്രമെ ബാകി ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഞാന്‍ രക്ഷപെട്ടു :)

ഭൂമിപുത്രി said...

ഈ ഡയറി വഴിയുള്ള അപേക്ഷകൊടുക്കൽ കൊള്ളാമെന്ന് തോന്നുന്നല്ലൊ നിലാവേ,ഒന്നു പരീക്ഷിച്ചാലോ?

 
നിലാവ് © 2008. Template by BloggerBuster.